AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Blood Type vs Heat : ചില ബ്ലഡ് ഗ്രൂപ്പുകാർക്ക് മറ്റുള്ളവരെക്കാൾ കൂടുതൽ ചൂട് അനുഭവപ്പെടുമോ?

Factors Behind How Your Body Experiences Heat: ഒരു വ്യക്തിയുടെ ശരീരഭാരം, മെറ്റബോളിസം, ശാരീരിക ക്ഷമത, ജീവിതശൈലി, ശരീരത്തിലെ ജലാംശത്തിന്റെ അളവ് എന്നിവയാണ് ചൂട് കൂടുതലായി അനുഭവപ്പെടുന്നതിന് പിന്നിലെ പ്രധാന കാരണങ്ങൾ. അതിനാൽ ബ്ലഡ് ഗ്രൂപ്പ് നോക്കാതെ, ചൂടുകാലത്ത് ധാരാളം വെള്ളം കുടിക്കാനും ശരീര തണുപ്പ് നിലനിർത്താനും നേരിട്ടുള്ള വെയിൽ ഒഴിവാക്കാനും എല്ലാവരും ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

Aswathy Balachandran
Aswathy Balachandran | Updated On: 26 May 2026 | 05:23 PM
ചില ആളുകൾക്ക് മറ്റുള്ളവരെ അപേക്ഷിച്ച് എപ്പോഴും കൂടുതൽ ചൂട് അനുഭവപ്പെടാറുണ്ട്. എന്നാൽ ഒരു വ്യക്തിയുടെ ബ്ലഡ് ഗ്രൂപ്പും (രക്തഗ്രൂപ്പ്) അവർക്ക് അനുഭവപ്പെടുന്ന ചൂടും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ഈ വിഷയത്തിൽ ആരോഗ്യ വിദഗ്ദ്ധർ വ്യക്തമാക്കുന്ന ചില ശാസ്ത്രീയ വശങ്ങൾ പരിശോധിക്കാം. ഒരു വ്യക്തിക്ക് അനുഭവപ്പെടുന്ന ചൂടും അവരുടെ ബ്ലഡ് ഗ്രൂപ്പും തമ്മിൽ നേരിട്ട് യാതൊരുവിധ ബന്ധവുമില്ലെന്നാണ് വിദ​ഗ്ധർ വ്യക്തമാക്കുന്നത്. (Image Credit source: Getty Images)

1 / 5
സെൽ ഉപരിതലത്തിലുള്ള ചില കാർബോഹൈഡ്രേറ്റ് ആന്റിജനുകളുടെ സാന്നിധ്യം മൂലം വ്യത്യസ്ത ബ്ലഡ് ഗ്രൂപ്പുകൾക്ക് കോശതലത്തിൽ ചൂടിനെ പ്രതിരോധിക്കാനുള്ള ശേഷിയിൽ നേരിയ വ്യത്യാസങ്ങൾ ഉണ്ടായേക്കാമെന്ന് ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.  എച്ച്, എ എന്നീ നിർദ്ദിഷ്ട ആന്റിജനുകൾ പ്രകടിപ്പിക്കുന്ന കോശങ്ങൾക്ക് ചൂടിനോട് കൂടുതൽ പ്രതിരോധശേഷി ഉണ്ടായേക്കാം. ഇവയുമായി ബന്ധപ്പെട്ട ഗ്ലൈക്കോസിൽട്രാൻസ്ഫറേസ് എൻസൈമുകളുടെ പ്രവർത്തനം കോശങ്ങൾക്ക് സംരക്ഷണം നൽകുന്നു.

2 / 5
ഒരു കോശത്തിൽ ഈ ആന്റിജനുകൾ എത്രത്തോളം ശക്തമായി പ്രകടമാകുന്നുവോ, അത്രത്തോളം ആ കോശത്തിന് ചൂട് മൂലമുണ്ടാകുന്ന ആഘാതങ്ങളെ ചെറുക്കാൻ സാധിക്കും. 'ഒ' ബ്ലഡ് ഗ്രൂപ്പുള്ളവരിൽ അഡ്രിനാലിൻ ഹോർമോണിന്റെ അളവ് കൂടുതലായിരിക്കാൻ സാധ്യതയുണ്ട്. കഠിനമായ ശാരീരിക അധ്വാനത്തിലോ മാനസിക സമ്മർദ്ദത്തിലോ ഏർപ്പെടുമ്പോൾ ഇവരുടെ ഹൃദയമിടിപ്പും ശരീരതാപനിലയും ഉയരാനും, ശരീരം കൂടുതൽ ചൂട് ഉൽപ്പാദിപ്പിക്കാനും ഇത് കാരണമായേക്കാം.

3 / 5
ബി, എബി ഗ്രൂപ്പുകാരുടെ രക്തചംക്രമണത്തിലും പ്രതിരോധ സംവിധാനത്തിലുമുള്ള വ്യത്യാസങ്ങൾ കാരണം ചൂടിനെ സഹിക്കാനുള്ള ശേഷി കൂടുതലാണെന്ന് ചില വാദങ്ങളുണ്ടെങ്കിലും, ഇത് ശാസ്ത്രീയമായി ഇതുവരെ തെളിയിക്കപ്പെട്ടിട്ടില്ല. ബ്ലഡ് ഗ്രൂപ്പുകളെക്കുറിച്ചുള്ള പഠനങ്ങൾ കോശതലത്തിൽ ഇപ്പോഴും തുടരുകയാണെങ്കിലും, ഒരാൾക്ക് എത്രത്തോളം ചൂട് അനുഭവപ്പെടുന്നു എന്നതിനെ സ്വാധീനിക്കുന്നത് രക്തഗ്രൂപ്പല്ലെന്ന് വിദ​ഗ്ധർ വ്യക്തമാക്കുന്നു.

4 / 5
ഒരു വ്യക്തിയുടെ ശരീരഭാരം, മെറ്റബോളിസം, ശാരീരിക ക്ഷമത, ജീവിതശൈലി, ശരീരത്തിലെ ജലാംശത്തിന്റെ അളവ് എന്നിവയാണ് ചൂട് കൂടുതലായി അനുഭവപ്പെടുന്നതിന് പിന്നിലെ പ്രധാന കാരണങ്ങൾ. അതിനാൽ ബ്ലഡ് ഗ്രൂപ്പ് നോക്കാതെ, ചൂടുകാലത്ത് ധാരാളം വെള്ളം കുടിക്കാനും ശരീര തണുപ്പ് നിലനിർത്താനും നേരിട്ടുള്ള വെയിൽ ഒഴിവാക്കാനും എല്ലാവരും ശ്രദ്ധിക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.

5 / 5
Follow Us