BTS at FIFA World Cup 2026: ആർമി റെഡിയല്ലേ! ഫിഫ ഫൈനലിൽ ബിടിഎസ് തരംഗം; ഇന്ത്യയിൽ എപ്പോൾ, എവിടെ കാണാം?
BTS at FIFA World Cup 2026 Half Time Show: ലോകമെമ്പാടുമുള്ള ഫുട്ബോൾ-സംഗീത പ്രേമികളെ ഒരേപോലെ ആവേശത്തിലാഴ്ത്തിക്കൊണ്ട് 2026 ഫിഫ ലോകകപ്പ് ഫൈനലിലെ ഗ്രാൻഡ് 'ഹാഫ് ടൈം ഷോ' പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ പരിപാടിയിൽ കെ പോപ്പ് ചരിത്രത്തിലെ ഇതിഹാസ ഗ്രൂപ്പായ ബിടിഎസ് എത്തുന്നു എന്നതാണ് ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത.

കാൽപ്പന്ത് കളിയുടെ ആരവത്തിന് തിരശ്ശീല വീഴാൻ ഇനി ദിവസങ്ങൾ മാത്രം. ലോകമെമ്പാടുമുള്ള ഫുട്ബോൾ-സംഗീത പ്രേമികളെ ഒരേപോലെ ആവേശത്തിലാഴ്ത്തിക്കൊണ്ട് 2026 ഫിഫ ലോകകപ്പ് ഫൈനലിലെ ഗ്രാൻഡ് 'ഹാഫ് ടൈം ഷോ' പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ പരിപാടിയിൽ കെ പോപ്പ് ചരിത്രത്തിലെ ഇതിഹാസ ഗ്രൂപ്പായ ബിടിഎസ് എത്തുന്നു എന്നതാണ് ഇത്തവണത്തെ ഏറ്റവും വലിയ പ്രത്യേകത. (Image Credit source: Getty Images)

ബിടിഎസിനൊപ്പം ആഗോള പോപ്പ് റാണി ഷക്കീര, പോപ്പ് താരം ജസ്റ്റിൻ ബീബർ, മഡോണ എന്നിവരും കോൾഡ്‌പ്ലേ താരം ക്രിസ് മാർട്ടിൻ ഒരുക്കുന്ന ഈ ചരിത്ര ഷോയിൽ അണിനിരക്കും. ബിടിഎസിന്റെ സാനിധ്യം, ലോകകപ്പ് മാമാങ്കത്തെ കെ - പോപ്പ് ആരാധകർക്കിടയിൽ ഒരിക്കൽ കൂടി ഉയർത്തി. ബിടിഎസ് ആരാധകരായ ആർമി ഏറെ ആവേശത്തിലാണ്.

മിലിട്ടറി സർവീസിന് ശേഷം ബിടിഎസ് അംഗങ്ങൾ എല്ലാവരും ഒന്നിച്ചെത്തുന്ന ആദ്യ വലിയ ആഗോള വേദിയാണിത്. വടക്കേ അമേരിക്ക ആതിഥേയത്വം വഹിക്കുന്ന ഫിഫ ലോകകപ്പിന്റെ കലാശപ്പോരാട്ടം ന്യൂയോർക്ക് ന്യൂജേഴ്‌സിയിലെ പ്രശസ്തമായ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്. ജൂലൈ 19-നാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്.

ഇന്ത്യയിലെ ആരാധകർക്ക് മത്സരവും ഹാഫ് ടൈം ഷോയും ജൂലൈ 20 തിങ്കളാഴ്ച പുലർച്ചെ 12:30 AM IST മുതൽ തത്സമയം ആസ്വദിക്കാവുന്നതാണ്. ബിടിഎസ് ആരാധകർക്കും ഫുട്ബോൾ പ്രേമികൾക്കും ഈ പരിപാടി തത്സമയം കാണാൻ ഒടിടി സൗകര്യം ഒരുക്കിയിട്ടുണ്ട്.

ഇന്ത്യയിൽ Zee5 ആപ്പിലൂടെയും വെബ്‌സൈറ്റിലൂടെയും ഫിഫ ലോകകപ്പ് ഫൈനലും ഹാഫ് ടൈം ഷോയും തത്സമയം സ്ട്രീം ചെയ്യുന്നതാണ്. ഫിഫ വേൾഡ് കപ്പ് പ്രത്യേക പാക്കുകൾ വഴി മലയാളം ഉൾപ്പെടെയുള്ള പ്രാദേശിക ഭാഷാ കമന്ററികളോടെ മത്സരം ലഭ്യമാകും.