ഫിഫ ലോകകപ്പ് 2026
ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കങ്ങളിൽ ഒന്നാണ് ഫിഫ ഫുട്ബോൾ ലോകകപ്പ് (FIFA Football World Cup 2026). നാല് വർഷം കൂടിയിരിക്കുമ്പോൾ ആഗോള ഫുട്ബോൾ സംഘടനയായ ഫിഫ വിവിധ രാജ്യങ്ങളെ അണിനിരത്തിൽയാണ് ലോകകപ്പ് സംഘടിപ്പിക്കുന്നത്. ഇത്തവണ അമേരിക്ക, മെക്സിക്കോ, കാനഡ എന്നീ മൂന്ന് വടക്കൻ അമേരിക്കൻ രാജ്യങ്ങൾ സംയുക്തമായിട്ടാണ് ലോകകപ്പ് 2026 സംഘടിപ്പിക്കുന്നത്. ജൂൺ 11ന് ആരംഭിക്കുന്ന ഫിഫ ലോകകപ്പിൽ 48 രാജ്യങ്ങളാണ് ഇത്തവണ പങ്കെടുക്കുന്നത്. ഒരു മാസം നീണ്ട് നിൽക്കുന്ന ഫിഫ ലോകകപ്പ് മത്സരങ്ങളുടെ ഫൈനൽ ജൂലൈ 11നാണ്. 12 ഗ്രൂപ്പുകളിലായി അണിനിരക്കുന്ന 48 ടീമുകളിൽ നിന്നും ഗ്രൂപ്പ് ഘട്ടത്തിന് ശേഷം പ്രീക്വാർട്ടർ, ക്വാർട്ടർ ഫൈനൽ, സെമി ഫൈനൽ എന്നീ മത്സരങ്ങൾക്ക് ശേഷമാകും ഫൈനൽ വിജയിയെ കണ്ടെത്തുക. ഏറ്റവും ഒടുവിൽ 2022ൽ ഖത്തറിൽ വെച്ചാണ് ഫിഫ ലോകകപ്പ് സംഘടിപ്പിച്ചത്. ദക്ഷിണാമേരിക്കൻ രാജ്യമായ അർജൻ്റീനയാണ് 2022 ലോകകപ്പിൽ മുത്തമിട്ടത്. ഏറ്റവും കൂടുതൽ തവണ ഫിഫ ലോകകപ്പ് കിരീടത്തിൽ മുത്തമിട്ടിട്ടുള്ളത് ബ്രസീലാണ്. അഞ്ച് തവണയാണ് കാനറികൾ ഫുട്ബോൾ കിരീടം ഉയർത്തിട്ടുള്ളത്. 2026 ഫിഫ ഫുട്ബോൾ ലോകകപ്പ് സംബന്ധിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങളും വാർത്തകളും ഇനി ഇവിടെ ലഭ്യമാണ്.
FIFA World Cup 2026: ‘ഞങ്ങള്‍ ശരിക്കും തോറ്റിട്ടില്ല’! ലോകകപ്പ് ഫൈനൽ വീണ്ടും നടത്തണമെന്ന് അർജന്റീന ആരാധകർ
FIFA World Cup 2026 Final Controversy: ഫിഫ ലോകകപ്പ് ഫൈനല്‍ വീണ്ടും നടത്തണമെന്ന ആവശ്യമുന്നയിച്ച് അര്‍ജന്റീന ആരാധകര്‍. ഫൈനൽ പോരാട്ടത്തിൽ റഫറി സ്ലാവ്‌കോ വിൻസിചിന്റെ പ്രധാന തീരുമാനങ്ങളിൽ പലതും സ്പെയിന് അനുകൂലമായിരുന്നുവെന്ന് ആരോപിച്ച് ഗിസല സാഞ്ചസ് എന്ന ആരാധികയാണ് ഓണ്‍ലൈന്‍ പെറ്റീഷന് തുടക്കമിട്ടത്.
- Jayadevan AM
- Updated on: Jul 23, 2026
- 21:17 pm
പ്രീമിയർ ലീഗിൽ ഇനി കളിക്കാനാവില്ലേ? അർജന്റീനയുടെ മൂന്ന് ലോകകപ്പ് താരങ്ങൾ കുരുക്കിൽ!
Falklands Banner Incident : ഫിഫ 2026 ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ നേടിയ വിജയത്തിന് ശേഷം നടന്ന 'ഫോക്ക്‌ലാൻഡ്' ബാനർ വിവാദത്തിൽ ഉള്‍പ്പെട്ട അർജന്റീന താരങ്ങളായ ലിസാൻഡ്രോ മാർട്ടിനെസ്, ക്രിസ്റ്റ്യൻ റൊമേറോ, എൻസോ ഫെർണാണ്ടസ് എന്നിവരുടെ യുകെ വിസകൾ റദ്ദാക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്.
- Jayadevan AM
- Updated on: Jul 21, 2026
- 13:52 pm
കിരീടം പോയതിന് പിന്നാലെ അര്‍ജന്റീനയില്‍ കലാപം; കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ച് പൊലീസ്
Riots break out in Argentina: ഫിഫ ലോകകപ്പ് ഫൈനലില്‍ സ്‌പെയിനോട് തോറ്റതിന് പിന്നാലെ അര്‍ജന്റീനയില്‍ കലാപം പൊട്ടിപ്പുറപ്പെട്ടതായി റിപ്പോര്‍ട്ട്. ബ്യൂണസ് അയറീസിലും മറ്റ് പ്രദേശങ്ങളിലും സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പൊലീസിന് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിക്കേണ്ടി വന്നതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
- Jayadevan AM
- Updated on: Jul 20, 2026
- 15:59 pm
Lamine Yamal: ലാമിന്‍ യമല്‍ വെറുമൊരു പേരല്ല, നന്ദി പറഞ്ഞതാണവര്‍; പേരിന് പിന്നിലെ അറിയാ കഥകള്‍
The Hidden Story Behind Lamine Yamal's Full Name: 2010ലാണ് സ്‌പെയിന്‍ അവസാനമായി ഫിഫ ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. കൃത്യം 26 വര്‍ഷങ്ങള്‍ക്ക് ശേഷം കിരീടത്തില്‍ മുത്തമിടാന്‍ സ്‌പെയിനിനെ സഹായിച്ചതില്‍ എടുത്തുപറയേണ്ട പേര് തന്നെയാണ് യമലിന്റേത്. 2007ല്‍ എടുത്ത, മെസി യമലിന്റെ കുളിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ യമല്‍ വലിയ ശ്രദ്ധ നേടിയിരുന്നു.
- Shiji M K
- Updated on: Jul 20, 2026
- 12:11 pm
FIFA World Cup 2026: മെസിപ്പട മടങ്ങി; ലോകകപ്പ് ട്രോഫി സ്‌പെയിനിന് സമ്മാനിച്ച് ഡൊണാള്‍ഡ് ട്രംപ്
Spain Lift 2026 FIFA World Cup Trophy from Donald Trump as Messi's Argentina Fall Short: മത്സരത്തിലുടനീളം ഇരു ടീമുകളും കടുത്ത പോരാട്ടമാണ് കാഴ്ചവെച്ചത്. പ്രതിരോധത്തിലും ആക്രമണത്തിലും മിന്നും പ്രകടനം പുറത്തെടുത്ത സ്‌പെയിന്‍ നിര്‍ണായക ഗോള്‍ സ്വന്തമാക്കി ലോകകപ്പ് കിരീടത്തിലേക്ക് എത്തുകയായിരുന്നു. ഇതോടെ നാലുവര്‍ഷം നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് സ്പാനിഷ് താരങ്ങള്‍ തങ്ങളുടെ രണ്ടാം ലോകകപ്പ് കിരീടം നേട്ടം സ്വന്തമാക്കി.
- Shiji M K
- Updated on: Jul 20, 2026
- 06:11 am
FIFA World Cup 2026 Golden Boot: മുന്നിലുണ്ട് എംബാപ്പെ; ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കാന്‍ മെസി എന്തു ചെയ്യണം?
Lionel Messi vs Kylian Mbappe: ഫിഫ ലോകകപ്പിലെ ഗോള്‍ഡന്‍ ബൂട്ട് പോരാട്ടത്തില്‍ ലയണല്‍ മെസിക്ക് വെല്ലുവിളി ഉയര്‍ത്തി കിലിയന്‍ എംബാപ്പെ.നിലവിൽ 8 ഗോളുകളും 4 അസിസ്റ്റുകളുമുള്ള മെസിക്ക് കാര്യങ്ങൾ അത്ര എളുപ്പമല്ല. എന്നാല്‍ സാധ്യതകള്‍ അടഞ്ഞിട്ടുമില്ല. മെസിക്ക് ഇനി എങ്ങനെയാണ് ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കാനാകുന്നതെന്ന് നോക്കാം.
- Jayadevan AM
- Updated on: Jul 19, 2026
- 22:41 pm
FIFA World Cup 2026: പണക്കിലുക്കത്തിൽ ഫിഫ ലോകകപ്പ്! ജയിച്ചാലും തോറ്റാലും കോടികള്‍ വാരാം
FIFA World Cup 2026 Final Prize Money: ഫിഫ ലോകകപ്പ് 2026 അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടക്കുന്ന ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ സ്പെയിനെ നേരിടും. ഫൈനലിസ്റ്റുകളായ അർജന്റീനയും സ്പെയിനും കൂടി പങ്കിട്ടെടുക്കുന്നത് മൊത്തം 83 മില്യൺ ഡോളറാണ്.
- Jayadevan AM
- Updated on: Jul 19, 2026
- 21:49 pm
Argentina vs Spain FIFA World Cup 2026 LIVE: അർജൻ്റീനയുടെ പ്രതിരോധ കോട്ട കാളക്കൂറ്റന്മാർ തകർത്തു; സ്പെയിൻ ലോക ചാമ്പ്യൻ
Argentina vs Spain FIFA World Cup 2026 Live updates in Malayalam: ഫുട്‌ബോള്‍ ആരാധകര്‍ കാത്തിരിക്കുന്ന ആ മഹാമുഹൂര്‍ത്തത്തിന് ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി. ഫിഫ ലോകകപ്പ് 2026-ന്റെ കലാശപ്പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ അർജന്റീന യൂറോപ്യൻ കരുത്തരായ സ്പെയിനെ നേരിടും.
- Jayadevan AM
- Updated on: Jul 20, 2026
- 09:43 am
Lionel Messi: അന്ന് മെസി കരഞ്ഞ മണ്ണ്, ഇന്ന് ലോകകപ്പ് ഫൈനൽ; ഇത് മെറ്റ്‌ലൈഫിന്റെ വിധിനിയോഗം
Lionel Messi MetLife Stadium Return: ലോകകപ്പ് ഫുട്‌ബോളിന്റെ കലാശപ്പോരാട്ടം നടക്കുന്ന മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിന് ലയണല്‍ മെസിയെക്കുറിച്ച് ഓര്‍ക്കാന്‍ അത്ര മനോഹരമല്ലാത്ത ഒരു കഴിഞ്ഞകാലമുണ്ട്. അതറിയാന്‍ 10 വര്‍ഷം പിറകോട്ട് സഞ്ചരിക്കണം, അതായത് 2016 ജൂണ്‍ വരെ. അന്ന് കോപ്പ അമേരിക്ക സെന്റനാരിയോയുടെ ഫൈനലിൽ ചിലിക്കുമുന്നിൽ അര്‍ജന്റീന അപ്രതീക്ഷിതമായി തോറ്റു.
- Jayadevan AM
- Updated on: Jul 19, 2026
- 16:24 pm
ജാക്കറ്റ് മാറ്റില്ല, ഫൈനല്‍ കാണാന്‍ പോകില്ല! അന്ധവിശ്വാസത്തെ പേടിച്ച് വീട്ടിലിരിക്കുമെന്ന് അര്‍ജന്റീനയുടെ പ്രസിഡന്റ്
Javier Milei Refuses to Attend World Cup Final : ഫിഫ ലോകകപ്പ് ഫൈനലില്‍ സ്‌പെയിനെതിരെ നടക്കുന്ന പോരാട്ടം കാണാന്‍ പോകില്ലെന്ന് അര്‍ജന്റീനയുടെ പ്രസിഡന്റ് ഹാവിയര്‍ മിലെയ്. സ്പെയിനും അർജന്റീനയും തമ്മിൽ നടക്കുന്ന മത്സരം വീട്ടിലിരുന്ന് കാണാനാണ് പ്രസിഡന്റിന്റെ തീരുമാനം.
- Jayadevan AM
- Updated on: Jul 17, 2026
- 22:23 pm
FIFA World Cup 2026 Final: മെസിയെ നേരിടാൻ യമാൽ എത്തുമോ? ഫൈനലിന് തൊട്ടുമുമ്പ് സ്‌പെയിനിന് ആശങ്ക
Lamine Yamal Injury Scare : ലോകകപ്പ് കലാശപ്പോരാട്ടത്തില്‍ അര്‍ജന്റീനയെ നേരിടാനൊരുങ്ങുന്ന സ്‌പെയിന്‍ ടീമിന് ആശങ്ക. സൂപ്പര്‍താരം ലാമിന്‍ യമാല്‍ വെള്ളിയാഴ്ച സഹതാരങ്ങള്‍ക്കൊപ്പം പരിശീലനത്തില്‍ പങ്കെടുത്തില്ല. പ്രധാന സെഷനില്‍ നിന്ന് യമാല്‍ വിട്ടുനില്‍ക്കുകയായിരുന്നു. താരത്തിന് പരിക്കാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നുണ്ടെങ്കിലും സ്ഥിരീകരണമില്ല.
- Jayadevan AM
- Updated on: Jul 17, 2026
- 18:29 pm
FIFA World Cup 2026: പണം വാരിയെറിഞ്ഞ് ഫിഫ; ജേതാക്കൾക്ക് ലഭിക്കുന്നത് 490 കോടിയിലധികം! പുറത്തായവർക്കും കോടികൾ
FIFA World Cup 2026 Prize Money: ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുക പ്രഖ്യാപിച്ച് ഫിഫ. ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകളെ ഇത്തവണ കാത്തിരിക്കുന്നത് വൻ സാമ്പത്തിക നേട്ടമാണ്. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന തുകയായ 871 മില്യൺ ഡോളർ ആണ് ഇത്തവണ മൊത്തം സമ്മാനത്തുകയായി ഫിഫ പ്രഖ്യാപിച്ചിരിക്കുന്നത്.
- Nithya Vinu
- Updated on: Jul 17, 2026
- 14:16 pm