AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

BTS: ലോകം സോളിലേക്ക്, 4 വർഷത്തെ കാത്തിരിപ്പിന് വിട; ബിടിഎസ് മാജികിന് മണിക്കൂറുകൾ മാത്രം

BTS THE COMEBACK LIVE on Netflix: സൈനിക സൈവനത്തോടനുബന്ധിച്ച നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം കെ പോപ്പ് രാജാക്കന്മാർ തിരിച്ചെത്തുന്നു. ഇന്ത്യൻ സമയം വൈകിട്ട് 4.30 മുതലാണ് ലൈവ് തുടങ്ങുന്നത്. പരിശീലനത്തിനിടെ കാലിൽ പരിക്ക് പറ്റിയതായി ആർഎം അറിയിച്ചിരുന്നു. അതിനാൽ ആർഎമ്മിന്റെ ഡാൻസ് പെർഫോമൻസ് പരിമിതപ്പെടുത്തിയിട്ടുണ്ട്.

Nithya Vinu
Nithya Vinu | Updated On: 21 Mar 2026 | 02:15 PM
ലോകമെമ്പാടുമുള്ള സം​ഗീത പ്രേമികളെ ആവേശത്തിലാഴ്ത്തി ബിടിഎസ്-ന്റെ തിരിച്ചുവരവ്. സൈനിക സൈവനത്തോടനുബന്ധിച്ച നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം കെ പോപ്പ് രാജാക്കന്മാർ തിരിച്ചെത്തുന്നു. മാർച്ച് 21 സോളിൽ നടക്കുന്ന കോൺസർട്ടിൽ പങ്കെടുക്കാൻ പതിനായിരങ്ങളാണ് എത്തുന്നത്.

1 / 5
'ബിടിഎസ്: ദ കംബാക്ക്' (BTS: The Comeback) എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടി സോളിന്റെ ഹൃദയഭാഗത്തുള്ള ഗ്വാങ്‌വാമുൻ സ്‌ക്വയറിലാണ് നടക്കുന്നത്. കൂടാതെ, ടിക്കറ്റ് കിട്ടാതെ പോയവർക്കും മറ്റ് രാജ്യങ്ങളിലെ ആർമികൾക്കും വേണ്ടി പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്സിലൂടെ ലോകമെമ്പാടും തത്സമയം സംപ്രേഷണവും നടത്തുന്നുണ്ട്.

2 / 5
ഇന്ത്യൻ സമയം വൈകിട്ട് 4.30 മുതലാണ് ലൈവ് തുടങ്ങുന്നത്. നോട്ടിഫിക്കേഷൻ ലഭിക്കാനായി 'Remind Me' ഓപ്ഷൻ ക്ലിക്ക് ചെയ്യുന്നത് നന്നായിരിക്കും. ലൈവ് കഴിഞ്ഞാലും പരിപാടിയുടെ റെക്കോർഡ് ചെയ്ത പതിപ്പ് നെറ്റ്ഫ്ലിക്സിൽ ലഭ്യമാകുന്നതാണ്.

3 / 5
അതേസമയം ബാൻഡിന്റെ അഞ്ചാമത്തെ ആൽബമായ അരിരാങ് പുറത്തിറങ്ങി. 14 ​ഗാനങ്ങളാണ് ആൽബത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം യൂട്യൂബിലൂടെ റിലീസ് ചെയ്ത സ്വിം (Swim) എന്ന ഗാനവും മിനിറ്റുകൾക്കുള്ളിൽ മില്യൺ കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്.

4 / 5
എന്നാൽ ഈ സന്തോഷത്തിനിടയിലും ആരാധകരുടെ ആശങ്ക ആർഎമ്മിന്റെ ആരോഗ്യമാണ്. പരിശീലനത്തിനിടെ കാലിൽ പരിക്ക് പറ്റിയതായി ആർഎം അറിയിച്ചിരുന്നു. അതുകൊണ്ട് തന്നെ വിശ്രമം ആവശ്യമുള്ളതിനാൽ ഇന്ന് നടക്കുന്ന കോൺസർട്ട് ഉൾപ്പെടെ രണ്ടാഴ്ചത്തേക്ക് ആർഎമ്മിന്റെ ഡാൻസ് പെർഫോമൻസ് പരിമിതപ്പെടുത്തിയിട്ടുണ്ട്. (Image Credit: Social Media)

5 / 5
Follow Us