AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Sugarcane Juice: ചൂടത്ത് ഒരു ഗ്ലാസ് കരിമ്പിൻ ജ്യൂസ് കുടിക്കുന്നത് നല്ലതോ? വിദഗ്ദ്ധർ പറയുന്നത് ഇങ്ങനെ

Sugarcane Juice And Heat Stroke: വേനലടുത്താൽ റോഡരികിൽ സുലഭമായി ലഭിക്കുന്ന ഒന്നാണ് കരിമ്പിൻ ജ്യൂസ്. ഉന്മേഷദായകവും, സ്വാഭാവികമായും മധുരമുള്ളതും, ശരീരം തണുപ്പിക്കാനും ജലാംശം നിലനിർത്താനും സഹായിക്കുമെന്നുമാണ് പലരും വിശ്വസിക്കുന്നത്. എന്നാൽ ഈ അറിവ് യഥാർത്ഥത്തിൽ ശരിയാണോ? കരിമ്പിൻ ജ്യൂസ് നിങ്ങളെ ചൂടിൻ്റെ ആഘാതത്തിൽ നിന്ന് സംരക്ഷിക്കുന്നില്ല എന്നാണ് പറയുന്നത്.

Neethu Vijayan
Neethu Vijayan | Published: 26 Mar 2026 | 12:52 PM
നാടെങ്ങും വേനൽചൂടിൽ വെന്തുരുകുകയാണ്. ചൂട് കൂടുമ്പോൾ സ്വാഭാവികമായി ശരീരത്തിന് ജലാംശം നൽകേണ്ടത് വളരെ അത്യാവശ്യമാണ്. നിർജ്ജലീകരണം ശരീരത്തെ എത്രത്തോളം ബാധിക്കുമെന്ന് നമുക്ക് പ്രവചിക്കാൻ സാധിക്കില്ല. അതിനാൽ ജലാംശം നിലനിർത്താൻ സഹായിക്കുന്ന പഴങ്ങളും പച്ചക്കറികളും വേനലിൽ ധാരാളമായി കഴിക്കുന്നത് വളരെയധികം ​ഗുണം ചെയ്യും. എന്നാൽ  കരിമ്പിൻ ജ്യൂസ് കുടിക്കുന്നത് നല്ലതാണോ അതോ ചീത്തയോ? (Image Credits: Getty Images/ Social media)

1 / 5
വേനലടുത്താൽ റോഡരികിൽ സുലഭമായി ലഭിക്കുന്ന ഒന്നാണ് കരിമ്പിൻ ജ്യൂസ്. ഉന്മേഷദായകവും, സ്വാഭാവികമായും മധുരമുള്ളതും, ശരീരം തണുപ്പിക്കാനും ജലാംശം നിലനിർത്താനും സഹായിക്കുമെന്നുമാണ് പലരും വിശ്വസിക്കുന്നത്. എന്നാൽ ഈ അറിവ് യഥാർത്ഥത്തിൽ ശരിയാണോ? പോഷകാഹാര വിദഗ്ധയായ അമിത ഗാദ്രെയുടെ അഭിപ്രായത്തിൽ, കരിമ്പിൻ ജ്യൂസ് നിങ്ങളെ ചൂടിൻ്റെ ആഘാതത്തിൽ നിന്ന് സംരക്ഷിക്കുന്നില്ല എന്നാണ് പറയുന്നത്.

2 / 5
നിർജ്ജലീകരണവും ഇലക്ട്രോലൈറ്റ് അസന്തുലിതാവസ്ഥയും കാരണം ശരീരത്തിന് താപനില നിയന്ത്രിക്കാൻ കഴിയാതെ വരുമ്പോൾ സംഭവിക്കുന്ന ഗുരുതരമായ അവസ്ഥയാണ് ഹീറ്റ് സ്ട്രോക്ക്. ഇത്തരം സാഹചര്യത്തിൽ കരിമ്പിൻ ജ്യൂസ് ഉന്മേഷദായകമായി തോന്നാമെങ്കിലും, ഹീറ്റ് സ്ട്രോക്കിനെ പ്രതിരോധിക്കാൻ ആവശ്യമായ പോഷകങ്ങൾ അതിൽ നിന്ന് നിങ്ങൾക്ക് ലഭിക്കുന്നില്ല.  ഹീറ്റ് സ്ട്രോക്ക് തടയാൻ ശരീരത്തിന് സോഡിയം, പൊട്ടാസ്യം തുടങ്ങിയ ഇലക്ട്രോലൈറ്റുകളാണ് ആവശ്യം.

3 / 5
കരിമ്പിൻ ജ്യൂസിൽ പഞ്ചസാരയുടെ അളവ് കൂടുതലും ഈ അത്യാവശ്യ ഘടകങ്ങൾ അടങ്ങിയിട്ടുമില്ല. ചൂടിൽ ദാഹം താൽക്കാലികമായി ശമിപ്പിക്കുമെങ്കിലും ദീർഘനേരം ശരീരത്തിൽ ജലാംശം നിലനിർത്താൻ കരിമ്പിൻ ജ്യൂസ് സഹായിക്കില്ല. അതായത് ഒരു ഗ്ലാസ് കരിമ്പിൻ ജ്യൂസിൽ ഏകദേശം 11-17 മില്ലിഗ്രാം സോഡിയം മാത്രമാണ് അടങ്ങിയിട്ടുള്ളത്.

4 / 5
കരിമ്പിൻ ജ്യൂസിനേക്കാൾ വേനൽക്കാലത്ത് ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, കരിക്കിൻ വെള്ളം തുടങ്ങിയവ കുടിക്കുന്നതാണ് നല്ലത്. പോഷകാഹാരത്തിനപ്പുറം, റോഡരികിൽ വിൽക്കുന്ന കരിമ്പിൻ ജ്യൂസിൻ്റെ ശുചിത്വത്തെക്കുറിച്ചും നാം ചിന്തിക്കണം. കരിമ്പ് ജ്യൂസാക്കുന്ന മെഷീനുകൾ പതിവായി വൃത്തിയാക്കണമെന്നില്ല. അതുപോലെ തണുപ്പിനായി ഉപയോ​ഗിക്കുന്ന ഐസ് ക്യൂബുകൾ ശുദ്ധമായ വെള്ളത്തിൽ നിന്നാണെന്ന കാര്യത്തിൽ ഉറപ്പില്ല.

5 / 5
Follow Us