രാത്രിയിലെ ചൂട് മൂലം ഉറക്കം കിട്ടുന്നില്ലേ? ഈ കാര്യങ്ങള്‍ ചെയ്തുനോക്കിക്കേ | Can't sleep on summer nights? Try these tips to help you out; Check details Malayalam news - Malayalam Tv9

Sleeping Tips: രാത്രിയിലെ ചൂട് മൂലം ഉറക്കം കിട്ടുന്നില്ലേ? ഈ കാര്യങ്ങള്‍ ചെയ്തുനോക്കിക്കേ

Edited By: 

Jenish Thomas | Updated On: 21 Apr 2026 | 12:59 PM

Tips for sleeping during summer nights: രാത്രിയിലും ചൂടിന് കുറവില്ല. ചൂട് വര്‍ധിക്കുന്നത് സുഖകരമായ ഉറക്കത്തിനും തടസം സൃഷ്ടിക്കുന്നു. കൃത്യമായ ഉറക്കം ഉറപ്പാക്കേണ്ടത് ആരോഗ്യത്തിന് അനിവാര്യമാണ്. നന്നായി ഉറങ്ങിയില്ലെങ്കില്‍ അത് ജീവിതം താളം തെറ്റിക്കും. സുഖകരമായ ഉറക്കത്തിന് എന്ത് ചെയ്യാനാകുമെന്ന് നോക്കാം.

1 / 5
പകലാണോ, രാത്രിയിലാണോ ഇപ്പോള്‍ ചൂടു കൂടുതലെന്ന് ചോദിച്ചാല്‍ ഉത്തരം പറയാന്‍ പലരും ബുദ്ധിമുട്ടിയേക്കാം. ഇടയ്ക്ക് അല്‍പം മഴ പെയ്യുന്നുണ്ടെങ്കിലും ചൂടിന് കുറവില്ല. രാത്രിയിലും ചൂട് വര്‍ധിക്കുന്നത് സുഖകരമായ ഉറക്കത്തിനും തടസം സൃഷ്ടിക്കുന്നു. ഈ കാലാവസ്ഥയില്‍ എങ്ങനെ ഉറങ്ങുമെന്നാണ് പലരുടെയും ചോദ്യം (Image Credit Source: Getty Images).

2 / 5
എസിയില്ലാത്ത നിരവധി പേര്‍ നമുക്കിടയിലുണ്ട്. ഫാനാണ് പലരുടെയും പ്രതിവിധി. എന്നാല്‍ ഫാനില്‍ നിന്നു വരുന്നത് ചൂട് കാറ്റാണെന്ന് അനുഭവം പങ്കുവയ്ക്കുന്നവരുമുണ്ട്. ഈ സാഹചര്യത്തില്‍ സുഖകരമായ ഉറക്കത്തിന് എന്ത് ചെയ്യാനാകുമെന്ന് നോക്കാം.

3 / 5
എന്ത് സംഭവിച്ചാലും കൃത്യമായ ഉറക്കം ഉറപ്പാക്കേണ്ടത് ആരോഗ്യത്തിന് അനിവാര്യമാണ്. നന്നായി ഉറങ്ങിയില്ലെങ്കില്‍ അത് നമ്മുടെ ജീവിതം താളം തെറ്റിക്കും. ഉറക്കത്തിന് സഹായിക്കുന്ന ചില ടിപ്‌സ് ഇവിടെ പരിശോധിക്കാം. ഉറങ്ങാൻ കിടക്കുന്നതിന് ഒരു മണിക്കൂർ മുമ്പെങ്കിലും നിങ്ങളുടെ കണ്ണുകൾക്ക് സ്‌ക്രീനുകളിൽ നിന്ന് ഇടവേള നൽകുകയാണ് ഒരു മാര്‍ഗം.

4 / 5
ഉറങ്ങാനും, ഉണരാനും എന്നും കൃത്യസമയം തിരഞ്ഞെടുക്കുക. സ്ഥിരമായ ദിനചര്യം 'സര്‍ക്കാഡിയന്‍ റിഥം' ക്രമീകരിക്കും. ഉറങ്ങാന്‍ കിടക്കുന്നതിന് ഏകദേശം അര മണിക്കൂര്‍ മുമ്പ് ഇളം ചൂട് വെള്ളത്തില്‍ കുളിക്കുന്നതും നല്ലത്. പകല്‍ നന്നായി വെള്ളം കുടിക്കണം.

5 / 5
ഉച്ചയ്ക്ക് ശേഷം കാപ്പി കുടിക്കുന്നത് കുറയ്ക്കുക. രാത്രിയില്‍ ലഘുവായി മാത്രം കഴിക്കുന്നതും ഉറക്കത്തിന് നല്ലതാണ്. പൊതുവിവരങ്ങള്‍ അടിസ്ഥാനമാക്കി തയ്യാറാക്കിയതാണ് ഈ ലേഖനം. പ്രൊഫഷണല്‍ മെഡിക്കല്‍ ഉപദേശത്തിന് പകരമല്ല.

Follow Us
ഈച്ചയെ കൊണ്ട് പൊറുതിമുട്ടിയോ? തുരത്താൻ വഴിയുണ്ട്
വൈഭവ് സൂര്യവംശിയുടെ ആസ്തിയെത്ര?
കറുത്തവാവ് കഴിഞ്ഞ് ഈ ദിവസങ്ങളില്‍ ചന്ദ്രനെ കാണരുത്; മരണം പോലും...
മീൻ സൂക്ഷിക്കേണ്ടത് ഫ്രീസറിലോ ഫ്രിഡ്ജിലോ?
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്