ഇനി കാരറ്റ് വാങ്ങുമ്പോൾ ഇല മുറിച്ചു കളയണ്ട; ഗുണങ്ങൾ അത്രയുമുണ്ട് | Carrot Leaves, Discover Their Surprising Health Benefits from Vision to Cancer Prevention Malayalam news - Malayalam Tv9

Heath tips: ഇനി കാരറ്റ് വാങ്ങുമ്പോൾ ഇല മുറിച്ചു കളയണ്ട; ഗുണങ്ങൾ അത്രയുമുണ്ട്

Edited By: 

Jenish Thomas | Updated On: 21 Apr 2026 | 10:52 PM

Carrot Leaves Heath benefits : കരളിലെ കൊഴുപ്പിന്റെയും പിത്തരസത്തിന്റെയും അളവ് കുറയ്ക്കാൻ കാരറ്റ് ഇലകൾക്ക് പ്രത്യേക കഴിവുണ്ട്. ഇത് കരളിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നു. തോരൻ വെച്ചോ സൂപ്പുകളിൽ ചേർത്തോ ഇവ ഉപയോഗിക്കാവുന്നതാണ്. കാരറ്റിൻ്റെ ഗുണങ്ങൾ എന്തെല്ലാമാണെന്ന് നമ്മുക്ക് പരിശോധിക്കാം

1 / 5
വിപണിയിൽ നിന്ന് കാരറ്റ് വാങ്ങുമ്പോൾ മിക്കവരും അതിന്റെ ഇലകൾ മുറിച്ചു കളയാറാണ് പതിവ്. എന്നാൽ കാരറ്റിനേക്കാൾ പോഷകഗുണങ്ങൾ അതിന്റെ ഇലകളിൽ അടങ്ങിയിട്ടുണ്ടെന്ന് നിങ്ങൾക്കറിയാമോ? ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും ധാരാളമായി അടങ്ങിയ കാരറ്റ് ഇലകൾ ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ ചെറുതല്ല. (Image Credit Source : TV9 Network)

2 / 5
വിറ്റാമിൻ എ, ല്യൂട്ടിൻ, ലൈക്കോപീൻ എന്നിവ കാരറ്റ് ഇലകളിൽ ഉയർന്ന അളവിൽ അടങ്ങിയിട്ടുണ്ട്. കാഴ്ച വൈകല്യമുള്ളവർക്ക് ഇത് പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഗുണകരമാണ്. ല്യൂട്ടിനും ലൈക്കോപീനും കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു.

3 / 5
ഇലകളിൽ അടങ്ങിയിരിക്കുന്ന കരോട്ടിനോയിഡുകൾക്ക് മികച്ച ആന്റിഓക്സിഡന്റ് ഗുണങ്ങളുണ്ട്. ഇത് പ്രോസ്റ്റേറ്റ്, വൻകുടൽ, സ്തനാർബുദം എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. കൂടാതെ, ഇതിലെ ആന്തോസയാനിൻ എന്ന ഘടകം ക്യാൻസർ കോശങ്ങളുടെ വളർച്ചയെ തടയാൻ സഹായിക്കും.

4 / 5
നാരുകൾ, കാൽസ്യം എന്നിവയാൽ സമ്പന്നമാണ് കാരറ്റ് ഇലകൾ. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും ദഹനപ്രക്രിയ സുഗമമാക്കി ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കുന്നു. കരളിലെ കൊഴുപ്പിന്റെയും പിത്തരസത്തിന്റെയും അളവ് കുറയ്ക്കാൻ കാരറ്റ് ഇലകൾക്ക് പ്രത്യേക കഴിവുണ്ട്. ഇത് കരളിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നു.

5 / 5
 ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ മലബന്ധം അനുഭവിക്കുന്നവർക്ക് കാരറ്റ് ഇലകൾ മികച്ചൊരു പ്രതിവിധിയാണ്. തോരൻ വെച്ചോ സൂപ്പുകളിൽ ചേർത്തോ ഇവ ഉപയോഗിക്കാവുന്നതാണ്.

ഉയർന്ന അളവിൽ നാരുകൾ അടങ്ങിയിട്ടുള്ളതിനാൽ മലബന്ധം അനുഭവിക്കുന്നവർക്ക് കാരറ്റ് ഇലകൾ മികച്ചൊരു പ്രതിവിധിയാണ്. തോരൻ വെച്ചോ സൂപ്പുകളിൽ ചേർത്തോ ഇവ ഉപയോഗിക്കാവുന്നതാണ്.

Follow Us
Related Photo Gallery
Ghee Purity Test: കണ്ണടച്ചു വിശ്വസിക്കരുത്; വാങ്ങുന്ന നെയ്യ് ശുദ്ധമാണോ എന്ന് മിനിറ്റുകൾക്കുള്ളിൽ അറിയാം
Actress Urvashi: ജയറാമിനോട് സിനിമ വേണ്ടെന്ന് പറഞ്ഞത് പാർവതി, തീരുമാനത്തിനു പിന്നിലെ രഹസ്യം പങ്കുവെച്ച് ഉർവശി
Tini Tom: അവൻ ദിവസം 5000 രൂപയെങ്കിലും ഉണ്ടാക്കുന്നുണ്ട്, നിങ്ങളോ?; അലിൻ ജോസിനെ പുകഴ്ത്തി ടിനി ടോം
Drishyam 3 Release: “എന്ത് വിഡ്ഢിത്തമാണ് ചെയ്തത്”; ദൃശ്യത്തിലെ മമ്മൂട്ടിയുടെ ഇടപെടലിനെ കുറിച്ച് മീന
Thiruvananthapuram-Kannur Jan Shatabdi: യാത്രക്കാർക്ക് ലോട്ടറി; ജനശതാബ്ദിക്ക് ആലുവയിൽ സ്റ്റോപ്പ് അനുവദിച്ചു
Kerala Blasters: ‘കാണാതെ മായല്ലേ കണ്ണേ’; കേരള ബ്ലാസ്റ്റേഴ്‌സ് ഇനിയില്ലേ? ഹൃദയഭാരത്തോടെ ആരാധകര്‍ ചോദിക്കുന്നു
അത്ഭുതശക്തിയുണ്ട് ഈ പ്രഭാത ദിനചര്യകൾക്ക്... ശീലിച്ചു നോക്കൂ
കഫക്കെട്ട് അലിഞ്ഞുപോകും! ചെറിയ ഉള്ളിയും ശർക്കരയും കഴിക്കേണ്ടത്
യീസ്റ്റ് വേണ്ട, അപ്പം മാവ് നന്നായി പുളിക്കാൻ ഇത് ചേർത്താൽ മതി
ഉള്ളി അരിയുമ്പോള്‍ കണ്ണെരിയില്ല, ഇങ്ങനെ ചെയ്താല്‍ മതി
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്