AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Chanakya Niti: തുടർച്ചയായി പരാജയമാണോ? ഈ 6 ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തൂ!

Chanakya Niti For Success: ജീവിതത്തിൽ വിവിധ മേഖലകളിൽ വിജയം നേടാനുള്ള വഴികൾ ചാണക്യനീതിയിൽ പറഞ്ഞിട്ടുണ്ട്. എത്ര കഠിനാധ്വാനം ചെയ്തിട്ടും വിജയം കൈവരിക്കാൻ കഴിയാത്തവരുണ്ട്. ഇവർ തങ്ങളുടെ ലക്ഷ്യങ്ങളും നിലവിലെ അവസ്ഥകളും പുനഃപരിശോധിക്കേണ്ടതുണ്ട്. ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നതിനോ മുൻപായി ഓരോ വ്യക്തിയും സ്വയം ചില ചോദ്യങ്ങൾ ചോദിക്കേണ്ടതാണ്.

Nithya Vinu
Nithya Vinu | Published: 08 Sep 2026 | 09:50 AM
ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതനും തത്വചിന്തകനും നയതന്ത്രജ്ഞനുമാണ് ചാണക്യൻ. ജീവിതത്തിൽ വിവിധ മേഖലകളിൽ വിജയം നേടാനുള്ള വഴികൾ അദ്ദേഹം തന്റെ ചാണക്യനീതിയിൽ പറഞ്ഞിട്ടുണ്ട്. എത്ര കഠിനാധ്വാനം ചെയ്തിട്ടും വിജയം കൈവരിക്കാൻ കഴിയാത്തവരുണ്ട്.ഇവർ തങ്ങളുടെ ലക്ഷ്യങ്ങളും നിലവിലെ അവസ്ഥകളും പുനഃപരിശോധിക്കേണ്ടതുണ്ടെന്ന് ചാണക്യനീതിയിൽ പറയുന്നു. (Image Credit source: Getty Images)

1 / 5
ജീവിതത്തിൽ ഏതൊരു പ്രധാന തീരുമാനവും എടുക്കുന്നതിനോ ലക്ഷ്യങ്ങൾ നിശ്ചയിക്കുന്നതിനോ മുൻപായി ഓരോ വ്യക്തിയും സ്വയം ചോദിക്കേണ്ട 6 പ്രധാന ചോദ്യങ്ങളുണ്ട്. അനുയോജ്യമായ സമയമാണോ ഇതെന്ന ചോദ്യമാണ് ആദ്യത്തേത്. ഒരു വ്യക്തി തന്റെ ലക്ഷ്യത്തിനായി ഇറങ്ങിത്തിരിക്കുമ്പോൾ നിലവിലെ സമയം തനിക്ക് അനുകൂലമാണോ എന്ന് ചിന്തിക്കണം.

2 / 5
സമയം പ്രതികൂലമാണെങ്കിൽ കുറച്ച് ക്ഷമയും മുൻകരുതലുകളും അത്യാവശ്യമാണ്. തെറ്റായ സമയത്ത് എടുക്കുന്ന തീരുമാനങ്ങൾ തിരിച്ചടിയായേക്കാം. ആരാണ് എന്റെ യഥാർത്ഥ സുഹൃത്തുക്കൾ എന്നും സ്വയം ചോദിക്കുക. നിങ്ങളുടെ സന്തോഷത്തിലും ദുഃഖത്തിലും ഒപ്പം നിൽക്കുന്നവർ ആരാണെന്നും, സ്വന്തം സ്വാർത്ഥ താല്പര്യങ്ങൾക്കായി മാത്രം കൂടെ നടക്കുന്നവർ ആരാണെന്നും തിരിച്ചറിയേണ്ടതുണ്ട്.

3 / 5
ജോലി ചെയ്യുന്ന അന്തരീക്ഷമോ സ്ഥലമോ അനുയോജ്യമാണോ എന്നും ചോദിച്ച് ഉത്തരം കണ്ടെത്തണം. ജീവനോപാധിക്ക് വഴിയില്ലാത്ത, സുരക്ഷിതത്വമില്ലാത്ത, അല്ലെങ്കിൽ അധ്വാനത്തിന് അർഹമായ ബഹുമാനം ലഭിക്കാത്ത സ്ഥലങ്ങളിൽ പരിശ്രമിക്കുന്നത് നല്ലതല്ല. അതുപോലെ, വരുമാന മാർഗ്ഗങ്ങൾ ഏതൊക്കെയാണെന്നും ചെലവുകൾ എങ്ങോട്ടാണ് പോകുന്നതെന്നും കൃത്യമായി കണക്കുകൂട്ടണം.

4 / 5
യഥാർത്ഥത്തിൽ ഞാൻ ആരാണ് എന്ന ചോദ്യവും പ്രധാനമാണ്. തന്റെ കഴിവുകൾ എന്തൊക്കെയാണ്, ബലഹീനതകൾ എന്തൊക്കെയാണ് എന്ന് സ്വയം തിരിച്ചറിയണം. അതുപോലെ നിങ്ങളുടെ യഥാർത്ഥ കഴിവും കണ്ടെത്തണം. ഏതൊരു വലിയ ലക്ഷ്യവും ഏറ്റെടുക്കുന്നതിന് മുൻപ് സ്വന്തം ആന്തരിക ശേഷിയെ കൃത്യമായി അളക്കേണ്ടതുണ്ട്.

5 / 5
Follow Us