AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Coconut Oil Price: വെളിച്ചെണ്ണ ഇന്ന് തന്നെ വാങ്ങിക്കോളൂ, വന്‍ വിലയിടിവ്

Coconut Price in Kerala: വന്‍തോതില്‍ സംഭവിച്ച വിളവെടുപ്പാണ് വിലയിടിവിന് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. വിലക്കയറ്റം രൂക്ഷമായതോടെ നാളികേര വ്യാപാരത്തില്‍ ഇടിവ് വന്നിരുന്നു.

Shiji M K
Shiji M K | Published: 06 Jan 2026 | 09:10 AM
കേരളത്തില്‍ വെളിച്ചെണ്ണ വിലയില്‍ വന്‍ ഇടിവ്. റെക്കോഡ് ഉയരത്തില്‍ നിന്ന് വില താഴോട്ടിറങ്ങുകയാണ്. 300 രൂപയും അതിന് താഴെയുമാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലവില്‍ ഒരു ലിറ്റര്‍ വെളിച്ചെണ്ണയ്ക്ക് വില ഈടാക്കുന്നത്. ഓണക്കാലത്ത് 500 ന് മുകളിലേക്ക് കുതിച്ച വെളിച്ചെണ്ണയാണ് നിലവില്‍ കുറഞ്ഞ വിലയ്ക്ക് നല്‍കപ്പെടുന്നത്. (Image Credits: Getty Images)

1 / 5
വന്‍തോതില്‍ സംഭവിച്ച വിളവെടുപ്പാണ് വിലയിടിവിന് കാരണമെന്ന് വ്യാപാരികള്‍ പറയുന്നു. വിലക്കയറ്റം രൂക്ഷമായതോടെ നാളികേര വ്യാപാരത്തില്‍ ഇടിവ് വന്നിരുന്നു. എന്നാല്‍ തമിഴ്‌നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ വിളവെടുപ്പ് വര്‍ധിച്ചത് കേരളത്തിന് ഗുണം ചെയ്തു.

2 / 5
നാളികേരത്തിന്റെ വിലയും കുറഞ്ഞു. ഒരു കിലോ തേങ്ങയ്ക്ക് 55 രൂപ നല്‍കിയാണ് കര്‍ഷകരില്‍ നിന്ന് ശേഖരിക്കുന്നത്. ഓണക്കാലത്ത് കിലോയ്ക്ക് 78 രൂപ വരെ ഉയര്‍ന്നിരുന്നു. നാളികേരത്തിന്റെ ലഭ്യത കുറഞ്ഞതും വെളിച്ചെണ്ണ വില ഉയര്‍ത്തി.

3 / 5
കൊപ്രയ്ക്ക് കഴിഞ്ഞ ഓണക്കാലത്ത് 270 രൂപ വരെ കിലോയ്ക്ക് വിലയുണ്ടായിരുന്നു. എന്നാല്‍ വില കുറഞ്ഞ് 200 രൂപയിലേക്കെത്തി. എന്നാല്‍ തേങ്ങ, വെളിച്ചെണ്ണ, കൊപ്ര എന്നിവയുടെയെല്ലാം വില ഇനിയും കുറയാന്‍ സാധ്യതയുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു.

4 / 5
ഭക്ഷ്യ എണ്ണകളുടെ ഇറുക്കുമതി ചെലവ് ഉയര്‍ന്നതും നേരത്തെ വെളിച്ചെണ്ണയെ പ്രതികൂലമായി ബാധിച്ചിരുന്നു. അതേസമയം, വരാനിരിക്കുന്ന നോമ്പുകാലം വെളിച്ചെണ്ണ വില വീണ്ടും ഉയര്‍ത്താനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

5 / 5