AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Gardening Tips: പഴയ ഷൂസും ചെരുപ്പും കളയല്ലേ… ഗാർഡനിൽ ഉപകാരിയാണേ; ഐഡിയകളിതാ…

DIY Ideas to Reuse Old Shoes in the Garden: നിങ്ങളുടെ ഗാർഡന്റെ ലുക്ക് അടിമുടി മാറ്റണോ? പൊട്ടിയതും പഴയതുമായി കളയാൻ വച്ചിരിക്കുന്ന ചെരുപ്പോ ഷൂസോ ഉണ്ടോ, അതൊന്ന് എടുത്താൽ മതി. ചെലവുകളൊന്നും ഇല്ലാതെ പൊട്ടിയതും പഴകിയതുമായ ഷൂസുകളും ചെരുപ്പുകളും നിങ്ങളുടെ ഗാർഡനിൽ തന്നെ മനോഹരമായും ഉപയോഗപ്രദമായും പുനരുപയോഗിക്കാൻ സാധിക്കും. വഴികളിതാ...

Nithya Vinu
Nithya Vinu | Published: 16 Oct 2026 | 06:26 PM
പഴയ സ്പോർട്സ് ഷൂസുകൾ, കാൻവാസ് ഷൂസുകൾ, നീളമുള്ള ബൂട്ടുകൾ എന്നിവയിൽ മണ്ണ് നിറച്ച് ചെറിയ ചെടികൾ നടാം. പത്തു മണിപ്പൂവ്, പെപ്പറോമിയ, സക്കുലന്റുകൾ, ചെറിയ പച്ചക്കറികൾ എന്നിവ ഇതിൽ നന്നായി വളരും. വെള്ളം വാർന്നുപോകാനായി ഷൂസിന്റെ അടിഭാഗത്ത് ചെറിയ 2-3 ദ്വാരങ്ങൾ ഇട്ട്, അടിയിൽ കുറച്ച് ചരൽക്കല്ലുകളും മുകളിൽ ചാണകപ്പൊടിയും മണ്ണും ചേർത്ത മിശ്രിതവും നിറച്ച് ചെടികൾ നടാം. (Image Credit source: Getty Images)

1 / 5
ഉപയോഗശൂന്യമായ ഷൂസുകളും ഷൂ റാക്കുകളും തോട്ടത്തിലെ ചുമരിലോ കമ്പിവേലിയിലോ തൂക്കിയിട്ട് 'വെർട്ടിക്കൽ ഗാർഡൻ' ഉണ്ടാക്കാം. ലെയ്സുകൾ ഉപയോഗിച്ചോ മുകളിൽ ഒരു ആണി അടിച്ചോ മതിലുകളിൽ ഇവ ഉറപ്പിക്കാം. വ്യത്യസ്ത നിറത്തിലുള്ള ഷൂസുകൾ വരിവരിയായി തൂക്കിയിടുന്നത് ഗാർഡന് വേറിട്ടൊരു ഭംഗി നൽകും.

2 / 5
പഴകിയ ഹൈ ഹീൽസ്  ചെരുപ്പുകളോ കുഞ്ഞുങ്ങളുടെ ചെറിയ ഷൂസുകളോ പെയിന്റ് ചെയ്ത് ഗാർഡൻ വേലികളിൽ തൂക്കിയിടാം. ഇതിൽ പടർന്നു വളരുന്ന ചെടികളോ കൃത്രിമ പൂക്കളോ വെച്ചുപിടിപ്പിച്ചാൽ ആകർഷകമായ ഒരു ഡെക്കറേഷൻ പീസായി മാറുന്നതാണ്.

3 / 5
പഴകിയ പ്ലാസ്റ്റിക്, റബ്ബർ ചെരുപ്പുകൾ അല്ലെങ്കിൽ കട്ടിയുള്ള ബൂട്ടുകൾ ഗാർഡൻ ബെഡുകളുടെയോ  നടപ്പാതകളുടെയോ വശങ്ങളിൽ പകുതി മണ്ണിൽ കുഴിച്ചിട്ട് അതിരുകളാക്കാം. ഇത് മഴവെള്ളത്തിൽ മണ്ണ് ഒലിച്ചുപോകുന്നത് തടയും.

4 / 5
അതുപോലെ, പഴയ വലിയ ഷൂസുകളിൽ ചെറിയ കളിപ്പാട്ടങ്ങളും കുറച്ച് പച്ചപ്പും കല്ലുകളും വെച്ച് ഒരു 'ഫെയറി ഗാർഡൻ' ഒരുക്കാവുന്നതാണ്. വീടിന്റെ മുമ്പിലോ പൂന്തോട്ടത്തിലെ മേശപ്പുറത്തോ ഇത് വയ്ക്കാം. ഷൂസുകൾക്ക് ആകർഷകമായ ബ്രൈറ്റ് നിറങ്ങളിലുള്ള അക്രിലിക് പെയിന്റ് അടിക്കുന്നത് ഗാർഡന് കൂടുതൽ ഭംഗി നൽകും.

5 / 5
Follow Us