Diya Krishna: ഇഷാനി നേരിട്ടിരുന്ന ആ വിഷമം ദിയക്ക് ഇപ്പോൾ തുടങ്ങി! നിന്നോട് അസൂയ തോനുന്നുവെന്ന് ദിയ
Diya Krishna about Ishani: സ്വാഭാവികമായും ഇത് ദിയയെ മാനസികമായി ബാധിക്കുന്നുണ്ടാകാം എന്നതാണ് ഇഷാനിയുടെ വീഡിയോയ്ക്ക് താഴെയുള്ള പ്രതികരണത്തിലൂടെ മനസ്സിലാകുന്നത്. എന്നാൽ ഇതിന് ദിയയെ സമാധാനിപ്പിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. നീയൊരു സൂപ്പർ വുമൺ ആണ് നിനക്ക് പല കാര്യങ്ങളും നന്നായി ചെയ്യാൻ സാധിക്കുന്നുണ്ടെന്നാണ് ഒരാൾ കമന്റ് ചെയ്തത്. നീ വളരെ സുന്ദരിയാണെന്നും പക്ഷേ നിന്റെ സൗന്ദര്യം അല്പം ഓമി കട്ടെടുത്തിട്ടുണ്ട് എന്നും മറ്റൊരാൾ കുറിച്ചു....

നടൻ കൃഷ്ണകുമാറിന്റെ നാലു പെൺമക്കളും മലയാളികളെ സംബന്ധിച്ച് ഏറെ പ്രിയപ്പെട്ടവരാണ്. ഇവരുടെ വിശേഷങ്ങൾ അറിയാൻ എന്നും ആരാധകർക്ക് താല്പര്യവുമാണ്. അത്തരത്തിൽ കഴിഞ്ഞദിവസം ഇഷാനി കൃഷ്ണ പങ്കുവെച്ച ഒരു വീഡിയോയ്ക്ക് താഴെ വന്ന ദിയയുടെ കമന്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ജിമ്മിൽ കഠിനമായി വ്യായാമം ചെയ്യുന്ന വീഡിയോ ആണ് ഇഷാനി കൃഷ്ണ പങ്കുവെച്ചത്. (Image Credit Source: Diya Krishna/ Ishani Krishna Instagram)

പണ്ട് മെലിഞ്ഞ ശരീരത്തിന്റെ പേരിൽ ഒരുപാട് സോഷ്യൽ മീഡിയ ആക്രമണങ്ങൾ നേരിട്ടിരുന്നു ഇഷാനി. തടി ഉള്ളവരെ കളിയാക്കുന്നത് പോലെ തന്നെ മെലിഞ്ഞതിന്റെ പേരിലും ഒരുപാട് കളിയാക്കലുകളും പരിഹാസങ്ങളും നേടിയിരുന്നു. പിന്നീട് ഒരു വെല്ലുവിളിയെന്നോണം ആണ് ഇഷാനി തന്റെ ബോഡിയിൽ മാറ്റം വരുത്തിയത്. ഫിറ്റായ തന്റെ ശരീരം പ്രകടമാക്കുന്ന രീതിയിൽ ഉള്ള വീഡിയോ ആണ് കഴിഞ്ഞദിവസം ഇഷാനി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.

ഇതിന് താഴെയാണ് കമന്റുമായി എത്തിയത്. എനിക്കിപ്പോൾ ഏറ്റവും കൂടുതൽ അസൂയ തോന്നുന്നത് നിന്റെ ശരീരത്തിനോടാണ് എന്നാണ് ദിയ കൃഷ്ണ കമെന്റ് ചെയ്തത്. വിവാഹിതയായ ദിയാകൃഷ്ണ പ്രസവത്തിനുശേഷം ശരീരത്തിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. എന്നാൽ അതുപോലും മനസ്സിലാക്കാതെ ആളുകൾ പലപ്പോഴും പല ചിത്രങ്ങൾക്കും വീഡിയോകൾക്കും താഴെ ബോഡിക്ഷേമിംഗ് കമന്റുകൾ ചെയ്യാറുണ്ട്.

സ്വാഭാവികമായും ഇത് ദിയയെ മാനസികമായി ബാധിക്കുന്നുണ്ടാകാം എന്നതാണ് ഇഷാനിയുടെ വീഡിയോയ്ക്ക് താഴെയുള്ള പ്രതികരണത്തിലൂടെ മനസ്സിലാകുന്നത്. എന്നാൽ ഇതിന് ദിയയെ സമാധാനിപ്പിച്ചുകൊണ്ട് നിരവധി പേരാണ് രംഗത്തെത്തുന്നത്. നീയൊരു സൂപ്പർ വുമൺ ആണ് നിനക്ക് പല കാര്യങ്ങളും നന്നായി ചെയ്യാൻ സാധിക്കുന്നുണ്ടെന്നാണ് ഒരാൾ കമന്റ് ചെയ്തത്. നീ വളരെ സുന്ദരിയാണെന്നും പക്ഷേ നിന്റെ സൗന്ദര്യം അല്പം ഓമി കട്ടെടുത്തിട്ടുണ്ട് എന്നും മറ്റൊരാൾ കുറിച്ചു.

കുറച്ചു മാസങ്ങൾക്ക് ശേഷം നീ ഇതിലും സുന്ദരിയായി മാറുമെന്നാണ് മറ്റൊരാൾ ആത്മവിശ്വാസം നൽകിക്കൊണ്ട് കമന്റ് ചെയ്തിരിക്കുന്നത്. എന്നാൽ എല്ലാവർക്കും അസൂയ തോന്നുന്ന വിധത്തിലുള്ള ഓമിയെ നിനക്ക് ലഭിച്ചില്ലേ എന്നാണ് മറ്റൊരാളുടെ പ്രതികരണം. ദിയയുടെ കമ്മന്റിന് ഇഷാനിയും പ്രതികരണം നൽകിയിട്ടുണ്ട്. ഏതായാലും വർക്ക് ഔട്ട് ചെയ്യുന്ന ഇഷാനി കൃഷ്ണയുടെ വീഡിയോ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി കഴിഞ്ഞു.