AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Ishaani Krishna: അന്ന് പറഞ്ഞതുപോലല്ല, ഓമി ഇല്ലാതെ ഇപ്പോള്‍ പറ്റില്ല, എനിക്കത് മനസിലായി: ഇഷാനി

Ishaani Krishna Talks About Omy: സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ധാരാളം അഭിമുഖങ്ങള്‍ ഇഷാനി നല്‍കിയിരുന്നു. എല്ലായിടത്ത് ചെന്നാലും താരത്തോട് ചോദിക്കാന്‍ ഒരേയൊരു ചോദ്യമേ ഉണ്ടായിരുന്നുള്ളൂ, അത് ഓമിയെ കുറിച്ചാണ്. ദിയ കൃഷ്ണയുടെ മകനായ ഓമിയാണ് ഇപ്പോള്‍ എല്ലായിടത്തും താരം.

Shiji M K
Shiji M K | Published: 13 Feb 2026 | 12:47 PM
നടന്‍ കൃഷ്ണകുമാറിന്റെ മൂന്നാമത്തെ മകള്‍ ഇഷാനി കൃഷ്ണയും സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. അഹാനയുടെ സിനിമാ പ്രവേശത്തിന് പിന്നാലെയെത്തുന്ന ഇഷാനി ആരാധകരുടെ പ്രതീക്ഷകള്‍ ഇരട്ടിയാക്കുന്നുണ്ട്. കാളിദാസ് ജയറാമിന്റെ നായികയായി ആശകള്‍ ആയിരം എന്ന ചിത്രമാണ് ഇഷാനിയുടേതായി ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയത്. (Image Credits: Ishaani and Diya Instagram Page)

1 / 5
സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി ധാരാളം അഭിമുഖങ്ങള്‍ ഇഷാനി നല്‍കിയിരുന്നു. എല്ലായിടത്ത് ചെന്നാലും താരത്തോട് ചോദിക്കാന്‍ ഒരേയൊരു ചോദ്യമേ ഉണ്ടായിരുന്നുള്ളൂ, അത് ഓമിയെ കുറിച്ചാണ്. ദിയ കൃഷ്ണയുടെ മകനായ ഓമിയാണ് ഇപ്പോള്‍ എല്ലായിടത്തും താരം.

2 / 5
ഓമി ജനിക്കുന്നതിന് മുമ്പ് ഇഷാനി പറഞ്ഞ കാര്യങ്ങളുമായി ബന്ധപ്പെടുത്തിയാണ് താരത്തിന് നേരെ ചോദ്യങ്ങളെത്തുന്നത്. ഇപ്പോഴിതാ ഒറിജിനല്‍സ് എന്ന യൂട്യൂബ് ചാനലില്‍ ഇഷാനി പറഞ്ഞ കാര്യങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

3 / 5
ഞാന്‍ കണ്ണടച്ച് എനിക്ക് പറയാന്‍ സാധിക്കും ഓമിക്ക് വേണ്ടി ഞാനെന്റെ ജീവന്‍ വരെ കൊടുക്കാന്‍ തയാറാണെന്ന്. ഒരു കുഞ്ഞ് വരുമ്പോള്‍ നമ്മുടെ ജീവിതം എങ്ങനെയൊക്കെ മാറുമെന്ന് എനിക്ക് അറിയില്ലായിരുന്നു. അന്ന് ഞാന്‍ എന്റെ ക്യുആന്‍എയില്‍ പറഞ്ഞത്, കുഞ്ഞ് വരുന്നതില്‍ എക്‌സൈറ്റഡ് ആണ് എന്നെല്ലാം മാത്രമാണ്. എന്നാല്‍ ആ കുഞ്ഞിനെ കണ്ട്, എടുത്ത് കൊഞ്ചിച്ച് വളര്‍ത്തുമ്പോഴുള്ള വ്യത്യാസം ഉണ്ടല്ലോ അത് ഒരു മാജിക്ക് പോലെയാണ്. ഓമിയെ കുറിച്ച് സംസാരിക്കാത്ത ഒരു ദിവസം പോലും തങ്ങള്‍ക്കില്ലെന്നും ഇഷാനി പറയുന്നു.

4 / 5
ഫാമിലി ഗ്രൂപ്പില്‍ ഓസി എപ്പോഴും ഓമിയുടെ ഫോട്ടോ അയക്കും, അമ്മു ഓമി നടക്കുന്നതും ചിരിക്കുന്നതുമെല്ലാം എഐ വെച്ച് വീഡിയോ ഉണ്ടാക്കും. ഇതെല്ലാമാണ് നമ്മളിപ്പോള്‍ ഫുള്‍ ടൈം ചെയ്തുകൊണ്ടിരിക്കുന്നത്. ഓമീടെ അമ്മു ഉണ്ടാക്കുന്ന ചില വീഡിയോകള്‍ മൂഡ് ഓഫ് ഒക്കെയായിട്ട് ഇരിക്കുമ്പോള്‍ താന്‍ കാണാറുണ്ട്. അവന്‍ സിത്താര്‍ വായിക്കുന്ന വീഡിയോ ഒക്കെയുണ്ട്. ഇങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട്. നമ്മുടെ മൂഡ് തന്നെ ഒരു കുഞ്ഞിന് ശരിയാക്കാന്‍ പറ്റുമെന്ന് മനസിലാക്കിയതായും താരം കൂട്ടിച്ചേര്‍ത്തു.

5 / 5