AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kitchen Tips: ചിക്കൻ എല്ലുകൾ ഇനി കളയല്ലേ! ആരും പറയാത്ത ഈ വിദ്യകൾ അറിഞ്ഞാൽ നിങ്ങൾ അത്ഭുതപ്പെടും

Chicken Bones Using Methods: ഭൂരിഭാഗം പേരും ചിക്കൻ കഴിച്ച ശേഷം അതിൻ്റെ എല്ലുകൾ എടുത്ത് വലിച്ചെറിയുന്നത് പതിവാണ്. നമ്മൾ പാഴാക്കിക്കളയുന്ന ഈ ചിക്കൻ എല്ലുകളിലാണ് യഥാർത്ഥത്തിൽ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന കൊളാജനും കാൽസ്യവും മറ്റ് ധാതുക്കളും അടങ്ങിയിരിക്കുന്നത്. ആരോഗ്യത്തിനും ഒപ്പം വീട്ടിലെ ചെടികളുടെ വളർച്ചയ്ക്കും വരെ ഈ ചിക്കൻ എല്ലുകൾ ഉപയോഗിക്കാം. എങ്ങനെയെന്ന് നമുക്ക് നോക്കാം.

Neethu Vijayan
Neethu Vijayan | Published: 10 Jun 2026 | 08:14 AM
വീട്ടിൽ ചിക്കൻ ബിരിയാണിയോ ചിക്കൻ കറിയോ ഒക്കെ വച്ചുകഴിഞ്ഞാൽ ഭൂരിഭാഗം പേരും അതിന്റെ എല്ലുകൾ എടുത്ത് വലിച്ചെറിയുന്നത് പതിവാണഅ. എന്നാൽ, നമ്മൾ പാഴാക്കിക്കളയുന്ന ഈ ചിക്കൻ എല്ലുകളിലാണ് യഥാർത്ഥത്തിൽ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന കൊളാജനും കാൽസ്യവും മറ്റ് ധാതുക്കളും അടങ്ങിയിരിക്കുന്നത്. ആരോഗ്യത്തിനും ഒപ്പം വീട്ടിലെ ചെടികളുടെ വളർച്ചയ്ക്കും വരെ ഈ ചിക്കൻ എല്ലുകൾ ഉപയോഗിക്കാം. എങ്ങനെയെന്ന് നമുക്ക് നോക്കാം. (Image Credits Source: Getty Images)

1 / 5
സാധാരണ ചിക്കൻ സൂപ്പുകളിൽ നിന്നും വ്യത്യസ്തമായി ചിക്കൻ എല്ലുകൾ മാത്രം മണിക്കൂറുകളോളം ചെറിയ തീയിൽ വേവിച്ചെടുക്കുന്ന ഒന്നാണ് ബോൺ ബ്രോത്ത്. കട്ടി കുറഞ്ഞ സൂപ്പ് രൂപത്തിലുള്ള ഈ വിഭവം വെറുമൊരു ഭക്ഷണമല്ല, മറിച്ച് ആരോ​ഗ്യ ​ഗുണങ്ങൾ അടങ്ങിയിട്ടുള്ള വലിയ ഔഷധമാണ്. എല്ലുകളിലുള്ള കൊളാജൻ പൂർണ്ണമായി വെള്ളത്തിൽ ലയിച്ചുചേരുന്നതിനാൽ ഇത് കുടിക്കുന്നത് ചർമ്മത്തിന്റെ തിളക്കം കൂട്ടാനും സന്ധിവേദനകൾ മാറാനും ദഹനപ്രക്രിയ സുഗമമാക്കാനും സഹായിക്കും.

2 / 5
ചിക്കൻ എല്ലുകൾ നന്നായി കഴുകി ഒരു വലിയ പാത്രത്തിലിട്ട് ആവശ്യത്തിന് വെള്ളവും, ഒരു ടീസ്പൂൺ വിനാഗിരിയും , ഇഞ്ചി, വെളുത്തുള്ളി, കുരുമുളക് എന്നിവയും ചേർക്കുക. വളരെ ചെറിയ തീയിൽ 4 മുതൽ 6 മണിക്കൂർ വരെ വേവിച്ചെടുക്കുക. ഇതിനുശേഷം അരിച്ചെടുത്ത് ചൂടോടെ കുടിക്കാം. അതുപോലെ തന്നെ ബിരിയാണിക്കും ഫ്രൈഡ് റൈസിനുമൊക്കെ പ്രത്യേക രുചി ഉണ്ടാകാൻ  ചിക്കൻ സ്റ്റോക്ക് ഉപയോഗിക്കുന്നത് വളരെ നല്ലതാണ്.

3 / 5
ചിക്കൻ എല്ലുകൾ കുറച്ചു വെള്ളത്തിലിട്ട് ഉള്ളി, ക്യാരറ്റ്, മല്ലിയില എന്നിവ ചേർത്ത് അരമണിക്കൂർ തിളപ്പിച്ചെടുക്കുക. ഈ വെള്ളം അരിച്ചെടുത്ത് മാറ്റിവെക്കുക. തയാറാക്കിയ ചിക്കൻ സ്റ്റോക്ക് ചൂടാറിയ ശേഷം നിങ്ങളുടെ വീട്ടിലെ ഐസ് ട്രേയിൽ ഒഴിച്ച് ഫ്രീസറിൽ വെച്ച് കട്ടയാക്കുക. പിന്നീട് എപ്പോഴെങ്കിലും നിങ്ങൾ സാധാരണ പച്ചക്കറി കറികളോ മെഴുക്കുപുരട്ടിയോ ഉണ്ടാക്കുമ്പോൾ ഈ ചിക്കൻ ഐസ് ക്യൂബുകളിൽ നിന്നും ഒരെണ്ണം എടുത്ത് അതിലേക്ക് ഇട്ടുകൊടുക്കുക. കറിക്ക് നല്ല നാടൻ ചിക്കൻ ഫ്ലേവർ ലഭിക്കാൻ ഇത് സഹായിക്കും.

4 / 5
ചിക്കൻ എല്ലുകൾ  വീട്ടിലെ പൂന്തോട്ടത്തിലും അത്ഭുതങ്ങൾ സൃഷ്ടിക്കും. ചെടികൾക്ക് കടകളിൽ നിന്നും വാങ്ങുന്ന ബോൺ മീൽ വളം വീട്ടിൽ തന്നെ ഉണ്ടാക്കാം. സൂപ്പോ സ്റ്റോക്കോ ഉണ്ടാക്കിയ ശേഷം അവശേഷിക്കുന്ന എല്ലുകൾ നല്ലതുപോലെ കഴുകി വൃത്തിയാക്കി വെയിലത്ത് വെച്ച് ഉണക്കുക. ഈ എല്ലുകൾ ഒരു ബേക്കിംഗ് ട്രേയിലോ ചട്ടിയിലോ വെച്ച് നന്നായി ചൂടാക്കി മൊരിയിച്ചെടുക്കുക. എല്ലുകൾ പൂർണ്ണമായും ഉണങ്ങി പെട്ടെന്ന് പൊട്ടുന്ന പരുവമാകുമ്പോൾ മിക്സിയിലിട്ട് നന്നായി പൊടിച്ചെടുത്ത് ചെടികൾക്ക് ചുവട്ടിൽ ഇടാം.

5 / 5
Follow Us