AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnology

Gardening Tips: പിസ്ത തോട് വെറുതെ കളയല്ലേ! ചെടികൾക്ക് ഉപയോഗിക്കാം ഈ 5 സൂപ്പർ ട്രിക്കുകൾ

Pistachio Shells For Gardening: പിസ്ത കഴിച്ച് തോട് നമ്മൾ വെറുതെ എറിഞ്ഞു എറിയുകയാണ് പതിവ്. എന്നാൽ,വീട്ടുതോട്ടങ്ങളിലെ ചെടികളെ കൂടുതൽ ആരോഗ്യമുള്ളതാക്കാൻ ഈ പിസ്ത തോടുകൾക്ക് സാധിക്കുമെന്ന് എത്രപേർക്കറിയാം? നിങ്ങളുടെ ഗാർഡനിംഗിൽ പിസ്ത തോടുകൾ ക്രിയേറ്റീവായി ഉപയോഗിക്കാൻ ഈ വഴികൾ പരീക്ഷിക്കാം...

Nithya Vinu
Nithya Vinu | Published: 05 Sep 2026 | 01:24 PM
പിസ്ത കഴിച്ച് കഴിയുമ്പോൾ അതിന്റെ തോട് നമ്മൾ വെറുതെ എറിഞ്ഞു എറിയുകയാണ് പതിവ്. എന്നാൽ, ജൈവമാലിന്യങ്ങൾ കുറയ്ക്കാനും വീട്ടുതോട്ടങ്ങളിലെ ചെടികളെ കൂടുതൽ ആരോഗ്യമുള്ളതാക്കാനും ഈ പിസ്ത തോടുകൾക്ക് സാധിക്കുമെന്ന് എത്രപേർക്കറിയാം? നിങ്ങളുടെ ഗാർഡനിംഗിൽ പിസ്ത തോടുകൾ ക്രിയേറ്റീവായി ഉപയോഗിക്കാൻ ഈ വഴികൾ പരീക്ഷിക്കാം... (Image Credit source: Getty Images)

1 / 5
ചെടിച്ചട്ടികളുടെ അടിയിലുള്ള ഡ്രെയിനേജ് ദ്വാരങ്ങൾ അടഞ്ഞുപോകാതിരിക്കാനും അധികമുള്ള വെള്ളം എളുപ്പത്തിൽ വാർന്നുപോകാനും പിസ്ത തോടുകൾ ഉപയോഗിക്കാം. ചട്ടിയുടെ അടിയിൽ കുറച്ച് പിസ്ത തോടുകൾ വിതറിയ ശേഷം അതിനു മുകളിൽ മണ്ണ് നിറച്ചാൽ വേരുകൾ ചീയുന്നത് തടയാൻ സാധിക്കും.

2 / 5
അതുപോലെ, വേനൽക്കാലത്ത് ചെടികളുടെ ചുവട്ടിലെ മണ്ണ് വേഗത്തിൽ ഉണങ്ങിപ്പോകാതിരിക്കാൻ പിസ്ത തോടുകൾ മുകളിലിട്ട് മൂടാവുന്നതാണ്. ഇത് മണ്ണിലെ ഈർപ്പം നിലനിർത്തുന്നതിനോടൊപ്പം കളകൾ വളരുന്നത് തടയുകയും ചെയ്യും.പിസ്ത തോടുകൾ പെട്ടെന്ന് ദ്രവിച്ചു പോകില്ലെങ്കിലും, അവ ചെറുതായി പൊടിച്ച ശേഷം കമ്പോസ്റ്റ് ബിന്നിലേക്ക് ഇട്ടാൽ കമ്പോസ്റ്റിലെ കാർബണിന്റെ അളവ് വർദ്ധിക്കും.

3 / 5
ചെടികളുടെ ഇലകളും തണ്ടുകളും തിന്നുതീർക്കുന്ന ഒച്ചുകൾ, പുഴുക്കൾ എന്നിവയെ പ്രതിരോധിക്കാൻ പിസ്ത തോടുകൾ മികച്ചതാണ്. തോടുകളുടെ മൂർച്ചയുള്ള വശങ്ങൾ കാരണം ഇത്തരം ജീവികൾക്ക് ചെടികളുടെ ചുവട്ടിലേക്ക് ഇഴഞ്ഞു കയറാൻ സാധിക്കില്ല. ഉപ്പിലിട്ട പിസ്തയുടെ തോടുകളാണ് ഉപയോഗിക്കുന്നതെങ്കിൽ, ചെടികൾക്ക് കേടാകാതിരിക്കാൻ അവ നന്നായി വെള്ളത്തിൽ കഴുകി ഉപ്പിന്റെ അംശം കളയണം.

4 / 5
പോട്ട് അലങ്കാരത്തിനും ഗാർഡൻ ക്രാഫ്റ്റിനും പിസ്ത തോടുകൾ സഹായിക്കും. ചെടിച്ചട്ടികളുടെ ഉപരിതലം മനോഹരമാക്കാൻ പിസ്ത തോടുകളിൽ ചായം നൽകിയോ അല്ലാതെയോ അലങ്കരിക്കാവുന്നതാണ്. ഇത് വീട്ടിനുള്ളിലെ ഇൻഡോർ ചെടികൾക്ക് പ്രത്യേക ഭംഗി നൽകും.

5 / 5
Follow Us