AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Ishan Kishan: 39 വർഷത്തെ റെക്കോർഡ് തകർത്തു; ദുലീപ് ട്രോഫി ഫൈനലിൽ ഇഷാൻ കിഷന് ചരിത്രനേട്ടം

Ishan Kishan Highest Runs in Duleep Trophy Match: ദുലീപ് ട്രോഫിയിൽ ഒരു വിക്കറ്റ് കീപ്പർ-ബാറ്ററുടെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറെന്ന റെക്കോർഡ് തകർത്തതിന് പിന്നാലെയാണ് ഇഷാന്‍ കിഷന്‍ മറ്റൊരു നേട്ടം സ്വന്തമാക്കിയത്. ഒരു ദുലീപ് ട്രോഫി മത്സരത്തിൽ ഒരു ബാറ്റർ നേടുന്ന ഏറ്റവും ഉയർന്ന റൺസെന്ന രാമൻ ലാംബയുടെ റെക്കോഡാണ് താരം മറികടന്നത്.

Jayadevan AM
Jayadevan AM | Published: 09 Sep 2026 | 09:20 PM
ദുലീപ് ട്രോഫി ചരിത്രത്തില്‍ ഒറ്റ മത്സരത്തിൽ (രണ്ട് ഇന്നിംഗ്സുകളിലുമായി) ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോഡ് സ്വന്തമാക്കി ഇഷാന്‍ കിഷന്‍. സൗത്ത് സോണിനെതിരെ നടക്കുന്ന ഫൈനലില്‍ ഈസ്റ്റ് സോണ്‍ ക്യാപ്റ്റനായ ഇഷാന്‍ ആദ്യ ഇന്നിങ്‌സില്‍ 334 പന്തില്‍ 270 റണ്‍സ് അടിച്ചുകൂട്ടി. രണ്ടാം ഇന്നിങ്‌സില്‍ 98 പന്തില്‍ 80 റണ്‍സ് നേടി. രണ്ട് ഇന്നിങ്‌സുകളിലുമായി നേടിയത് 350 റണ്‍സ് (Image Credit Source: PTI).

1 / 5
ദുലീപ് ട്രോഫിയിൽ ഒരു വിക്കറ്റ് കീപ്പർ-ബാറ്ററുടെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറെന്ന റെക്കോർഡ് തകർത്തതിന് പിന്നാലെയാണ് താരം മറ്റൊരു നേട്ടം സ്വന്തമാക്കിയത്. ഒരു ദുലീപ് ട്രോഫി മത്സരത്തിൽ ഒരു ബാറ്റർ നേടുന്ന ഏറ്റവും ഉയർന്ന റൺസെന്ന രാമൻ ലാംബയുടെ റെക്കോഡാണ് താരം മറികടന്നത്. 1987-ൽ ഭിലായിൽ വെച്ച് നടന്ന ദുലീപ് ട്രോഫി ഫൈനലിൽ വെസ്റ്റ് സോണിനെതിരെ നോർത്ത് സോണിനായി കളിച്ച രാമൻ ലാംബ 320 റൺസ് നേടിയിരുന്നു.

2 / 5
ആ മത്സരത്തിൽ ഒന്നാം ഇന്നിംഗ്സിൽ 320 റൺസ് നേടിയ അദ്ദേഹത്തിന് രണ്ടാം ഇന്നിംഗ്സിൽ ബാറ്റ് ചെയ്യാൻ അവസരം ലഭിച്ചിരുന്നില്ല. രാമൻ ലാംബയുടെ 39 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് ഇഷാന്‍ കിഷന്‍ തകര്‍ത്തത്. ആദ്യ ഇന്നിങ്‌സില്‍ 30 ഫോറുകളും, ഏഴ് സിക്‌സുകളുമാണ് കിഷന്‍ നേടിയത്. ത്രിപുരാണ വിജയിയുടെ പന്തില്‍ സ്മരണ്‍ രവിചന്ദ്രന് ക്യാച്ച് നല്‍കി പുറത്തായി.

3 / 5
രണ്ടാം ഇന്നിങ്‌സില്‍ ഒമ്പത് ഫോറും, മൂന്ന് സിക്‌സുമാണ് താരം അടിച്ചുകൂട്ടിയത്. മലയാളി താരം എംഡി നിധീഷ് എറിഞ്ഞ പന്തില്‍ ദേവ്ദത്ത് പടിക്കല്‍ ക്യാച്ചെടുത്ത് പുറത്തായി. മൂന്നാം വിക്കറ്റിൽ ശിഖർ മോഹനുമൊത്ത് 170 പന്തിൽ 126 റൺസാണ് അദ്ദേഹം കൂട്ടിച്ചേർത്തത്.

4 / 5
രണ്ടാം ഇന്നിംഗ്സിലെ ഇഷാന്റെ മികച്ച ബാറ്റിംഗ് പ്രകടനം, അഞ്ച് വിക്കറ്റുകൾ ശേഷിക്കെ ഈസ്റ്റ് സോണിന്റെ ആകെ ലീഡ് 584 റൺസായി ഉയർത്താൻ സഹായിച്ചു. മത്സരത്തിൽ ഇനി ഒരു ദിവസം മാത്രം ശേഷിക്കെ, ഈസ്റ്റ് സോൺ ദൂലീപ് ട്രോഫി 2026 ചാമ്പ്യൻമാരാകുമെന്ന് ഉറപ്പായി കഴിഞ്ഞു. ഇഷാനെ സംബന്ധിച്ചിടത്തോളം ഇത് വളരെ മികച്ചൊരു നേട്ടമായിരിക്കും.

5 / 5
Follow Us