AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kitchen Hacks: കത്തി മൂർച്ച പോയോ? പുതിയത് പോലെ മൂർച്ച കൂട്ടാൻ വഴി അടുക്കളയിൽ തന്നെയുണ്ട്!

Ways to Sharpen Kitchen Knives: കത്തി മൂർച്ച കുറഞ്ഞാൽ പച്ചക്കറികളും മീനും ഇറച്ചിയും മുറിക്കുന്നത് ബുദ്ധിമുട്ടാകുന്നതിന് പുറമേ അപകടസാധ്യതയും വർധിക്കും. നല്ല മൂർച്ചയുള്ള കത്തി ഉപയോഗിക്കുന്നത് ജോലി വേഗത്തിലും എളുപ്പത്തിലും പൂർത്തിയാക്കാൻ സഹായിക്കും. വീട്ടിൽ തന്നെ എളുപ്പത്തിൽ എങ്ങനെ കത്തിയുടെ മൂർച്ച കൂട്ടാമെന്ന് നോക്കാം.

Nithya Vinu
Nithya Vinu | Published: 19 Oct 2026 | 03:47 PM
അടുക്കളയിലെ കത്തി മൂർച്ച കുറഞ്ഞാൽ പച്ചക്കറികളും മീനും ഇറച്ചിയും മുറിക്കുന്നത് ബുദ്ധിമുട്ടാകുന്നതിന് പുറമേ അപകടസാധ്യതയും വർധിക്കും. നല്ല മൂർച്ചയുള്ള കത്തി ഉപയോഗിക്കുന്നത് ജോലി വേഗത്തിലും എളുപ്പത്തിലും പൂർത്തിയാക്കാൻ സഹായിക്കും. വീട്ടിൽ തന്നെ എളുപ്പത്തിൽ എങ്ങനെ കത്തിയുടെ മൂർച്ച കൂട്ടാൻ കഴിയുമെന്ന് അറിഞ്ഞാലോ... (Image Credit source: Getty Images)

1 / 5
സെറാമിക് കപ്പുകളാണ് മൂർച്ച പോയ കത്തിയുടെ മൂർച്ച കൂട്ടാനുള്ള ആദ്യത്തെ വഴി.  വീട്ടിൽ കേടുവന്ന സെറാമിക് കപ്പുകളോ പാത്രങ്ങളോ ഉണ്ടെങ്കിൽ അവയുടെ പൊട്ടിയ ഭാഗത്ത് കത്തി പതുക്കെ ഉരയ്ക്കുക. കത്തിക്ക് നല്ല മൂർച്ചയുണ്ടാക്കാൻ അനുയോജ്യമായ മാർഗമാണിത്.

2 / 5
മൂർച്ചയില്ലാത്ത കത്തിക്ക് മൂർച്ച കൂട്ടാൻ മറ്റൊരു കത്തി ഉപയോഗിച്ച് ഉരയ്ക്കുന്നത് നല്ലതായിരിക്കും. ഇങ്ങനെ ചെയ്താൽ കത്തിക്ക് പെട്ടെന്ന് മൂർച്ച കൂട്ടാൻ കഴിയും. അതുപോലെ, സാൻഡ് പേപ്പറിന് ഫ്രിക്ഷനുള്ളതിനാൽ കത്തിയുടെ മൂർച്ച കൂട്ടാൻ സഹായിക്കുന്ന ഏറ്റവും നല്ല മാർഗമാണിത്.

3 / 5
വീട്ടിൽ മുട്ടത്തോട് ഉണ്ടെങ്കിൽ കത്തിയുടെ മൂർച്ച കുറഞ്ഞ ഭാഗം അതിൽ ഉരസുക. അല്ലെങ്കിൽ പൊടിച്ചെടുത്ത മുട്ടത്തോട് ഒരു അലുമിനിയം ഫോയിൽ പേപ്പറിനുള്ളിൽ വച്ച് കത്തിയിൽ ഉരസുക. ഇതും കത്തിയുടെ മൂർച്ച കൂട്ടാൻ സഹായിക്കുന്നതാണ്.

4 / 5
ന്യൂസ് പേപ്പറിൽ കാർബണിന്റെ സാന്നിധ്യം കാരണം കറുത്ത മഷി ഒരു പോളിഷ് പോലെ കത്തിയിൽ പ്രവർത്തിക്കുന്നു. കൂടാതെ അതിലെ ഗ്രിറ്റ് കത്തിയുടെ മൂർച്ച കൂട്ടാൻ നല്ലതാണ്. കത്തിയിൽ ന്യൂസ് പേപ്പർ വെച്ച് നന്നായി ഉരക്കുക, കത്തിയുടെ മൂർച്ച കൂടും.

5 / 5
Follow Us