AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Monsoon Health Tips: മഴക്കാലത്ത് തൈരുകഴിച്ചാൽ എന്തു സംഭവിക്കും?

Eating Curd in Monsoon, Benefits, Myths: ചൂടുള്ള ഭക്ഷണങ്ങൾക്കൊപ്പമോ അല്ലെങ്കിൽ തൈര് നേരിട്ട് ചൂടാക്കിയോ ഉപയോഗിക്കാൻ പാടില്ല. ബിരിയാണിക്കൊപ്പമോ ഇറച്ചിക്കൊപ്പമോ സ്ഥിരമായി തൈര് (റായ്ത്ത രൂപത്തിൽ) കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് വിദ​ഗ്ധർ വ്യക്തമാക്കുന്നു. ശരിയായ ചേരുവകൾക്കൊപ്പം കഴിച്ചില്ലെങ്കിൽ തൈര് വിപരീതഫലമുണ്ടാക്കാം.

Aswathy Balachandran
Aswathy Balachandran | Updated On: 05 Jun 2026 | 09:43 PM
മഴക്കാലം എത്തുന്നതോടെ ഭക്ഷണകാര്യങ്ങളിൽ പലർക്കും സംശയങ്ങൾ ഏറാറുണ്ട്. അതിലൊന്നാണ് 'മഴക്കാലത്ത് തൈര് കഴിക്കാമോ?' എന്നത്. തൈര് ശരീരത്തിന് തണുപ്പ് നൽകുന്ന വിഭവമാണെന്ന പൊതുധാരണയാണ് ഇതിന് കാരണം. എന്നാൽ ആയുർവേദ പ്രകാരം തൈര് വീര്യത്തിൽ ചൂടാണ്. പ്രോബയോട്ടിക് ഗുണങ്ങളാൽ സമ്പന്നമായ തൈര് കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ച കൂട്ടാനും ദഹനം മെച്ചപ്പെടുത്താനും ഏറെ സഹായിക്കുന്ന ഒന്നാണ്. (Image Credit Source: Getty Images)

1 / 5
മഴക്കാലത്ത് തൈര് കഴിക്കുന്നത് കൊണ്ട് ആരോഗ്യത്തിന് ദോഷമൊന്നും ഉണ്ടാകില്ലെങ്കിലും, ചില പ്രധാന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു. രാത്രിയിൽ ഒരു കാരണവശാലും തൈര് നേരിട്ട് കഴിക്കരുത്. ഇത് കഫക്കെട്ട്, തൊണ്ടവേദന, ജലദോഷം എന്നിവ വർധിക്കാൻ കാരണമാകും. എല്ലാ ദിവസവും തൈര് കഴിക്കുന്നതും നല്ലതല്ല.

2 / 5
ചൂടുള്ള ഭക്ഷണങ്ങൾക്കൊപ്പമോ അല്ലെങ്കിൽ തൈര് നേരിട്ട് ചൂടാക്കിയോ ഉപയോഗിക്കാൻ പാടില്ല. ബിരിയാണിക്കൊപ്പമോ ഇറച്ചിക്കൊപ്പമോ സ്ഥിരമായി തൈര് (റായ്ത്ത രൂപത്തിൽ) കഴിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് വിദ​ഗ്ധർ വ്യക്തമാക്കുന്നു. ശരിയായ ചേരുവകൾക്കൊപ്പം കഴിച്ചില്ലെങ്കിൽ തൈര് വിപരീതഫലമുണ്ടാക്കാം.

3 / 5
മൂക്കടപ്പ്, സൈനസ് പ്രശ്നങ്ങൾ, കഫക്കെട്ട് എന്നിവയുള്ളവർ തൈരിന്റെ ഉപയോഗം കുറയ്ക്കണം. കൂടാതെ മഴക്കാലത്ത് ഭക്ഷണങ്ങൾ പെട്ടെന്ന് കേടാകാൻ സാധ്യതയുള്ളതിനാൽ പഴകിയ തൈര് പൂർണ്ണമായും ഒഴിവാക്കണം. രാത്രി അത്താഴത്തിന് തൈര് ഒഴിവാക്കാൻ പറ്റാത്തവർക്ക് ചില പൊടിക്കൈകൾ പരീക്ഷിക്കാവുന്നതാണ്. അധികം പുളിക്കാത്ത തൈര് വെള്ളം ചേർത്ത് നല്ലതുപോലെ നീട്ടി മോരാക്കി കുടിക്കുന്നത് ദഹനത്തിന് വളരെ നല്ലതാണ്.

4 / 5
തൈരിൽ അല്പം കുരുമുളക് പൊടിയോ, ജീരകപ്പൊടിയോ, ഉലുവപ്പൊടിയോ അല്ലെങ്കിൽ തേനോ ചേർക്കുന്നത് കഫം കൂടുന്നത് തടയാനും ദഹനം സുഗമമാക്കാനും സഹായിക്കും. പച്ചക്കറികൾ ചേർത്തും തൈര് കഴിക്കാവുന്നതാണ്. കൂടാതെ തൈര് കഴിച്ച ശേഷം അൽപം ഇളം ചൂടുവെള്ളം കുടിക്കുന്നത് ദഹനപ്രക്രിയ വേഗത്തിലാക്കും.

5 / 5
Follow Us