AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

തുലാമഴ തകർക്കും, മഴക്കാലത്ത് കാറിൽ നിർബന്ധമായും വേണ്ട ആക്‌സസറികൾ

Essential Car Accessories for the Rainy Season: തുലാവർഷം കേരളത്തിലെത്തിക്കഴിഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ കേരളത്തിൽ പലയിടത്തും കിടിലൻ മഴയാണ് ലഭിച്ചത്. മഴക്കാലത്തെ യാത്ര അ‌ൽപ്പം റിസ്കുള്ള കാര്യമാണ്. റോഡിൽ നേരിടാൻ സാധ്യതയുള്ള വിവിധ വെല്ലുവിളികൾ കണക്കിലെടുത്ത് കാറിനെ അ‌തിനനുസരിച്ച് സജ്ജമാക്കി വയ്ക്കേണ്ടതുണ്ട്. അ‌തോടൊപ്പം തന്നെ വാഹനത്തിനുള്ളിലും ചില അ‌വശ്യ ആക്‌സസറികൾ ഉണ്ടെങ്കിൽ കൂടുതൽ നല്ലതാണ്.

Prasanth Kumar
Prasanth Kumar | Published: 26 Oct 2026 | 05:27 PM
 മൺസൂൺ നിരാശപ്പെടുത്തിയെങ്കിലും തുലാമഴയിൽ പ്രതീക്ഷയർപ്പിച്ച് കേരളം മുന്നോട്ട് പോവുകയാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ കിടിലൻ മഴയാണ് ലഭിച്ചതും. സ്ഥിരമായി കാറിൽ സഞ്ചരിക്കുന്നവർ ഇനിയങ്ങോട്ടുള്ള മഴ ദിവസങ്ങൾക്കായി വാഹനങ്ങളെയും ചെറുതായി ഒരുക്കേണ്ടതുണ്ട്. അതോടൊപ്പം വാഹനത്തിൽ കുറച്ച് ആക്‌സസറികൾ കൂടിയുണ്ടെങ്കിൽ സഹായകരമാവുകയും ചെയ്യും. മഴസമയത്ത് കാറിൽ കരുതേണ്ട ചില കിടിലൻ ആക്‌സസറികൾ പരിചയപ്പെടാം. (Image credit: Getty Images, Amazon)

1 / 6
പോക്കറ്റ് കാർ കുട: മഴ നനയാതിരിക്കാൻ കാറിലാണ് യാത്രയെങ്കിലും എന്തെങ്കിലും ആവശ്യത്തിന് പുറത്തിറങ്ങേണ്ടി വന്നാൽ വണ്ടിയിൽ ഒരു കുട കരുതുന്നത് നല്ലതാണ്. ചെറിയ വലിപ്പത്തിലുള്ള കുടകൾ ഇന്ന് വിപണിയിൽ സുലഭവുമായതിനാൽ വാങ്ങിവെക്കുന്നത് എപ്പോഴും ഉപകരിക്കുന്നതാണ്. ഡോർ പോക്കറ്റുകളിൽ ഉൾക്കൊള്ളാൻ കഴിയുന്ന രീതിയിലാണ് ഇത്തരം കുഞ്ഞിക്കുടകൾ രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. അതിനാൽ എളുപ്പത്തിൽ സൂക്ഷിക്കാൻ സാധിക്കും.

2 / 6
 റെയിൻ ഷൂ കവർ: നമുക്ക് അത്ര പരിചിതമല്ലാത്ത ഒരു ഉൽപ്പന്നമായിരിക്കാം റെയിൻ ഷൂ കവറുകൾ. സിലിക്കൺ ഉപയോഗിച്ചാണ് ഇവ നിർമിച്ചിരിക്കുന്നത്. ഷൂസിന് മുകളിലൂടെ ധരിക്കുന്ന ഒരു അധിക വാട്ടർപ്രൂഫ് പാളിയെന്ന തരത്തിൽ വളരെ ഉപകാരപ്രദമാണ്. മഴക്കാലത്ത് ഷൂ നനയാതിരിക്കാൻ സഹായിക്കുന്ന ഏറ്റവും നല്ല പ്രൊഡക്ട് തന്നെയാണിത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഷൂസിനുള്ള റെയിൻ‌കോട്ടാണിത്. മടക്കാനും ഡോർ പോക്കറ്റുകളിൽ സൂക്ഷിക്കാനും എളുപ്പവുമാണ്.

3 / 6
 റബ്ബർ ഫ്ലോർ മാറ്റുകൾ: സാധാരണ കാറിൽ കണ്ടുവരുന്ന ഫാബ്രിക് കാർപെറ്റ് മാറ്റുകൾ മഴക്കാലത്ത് എളുപ്പത്തിൽ നനഞ്ഞ് അഴുക്കാവാൻ സാധ്യതയുണ്ട്. അങ്ങനെ ഈർപ്പം, ദുർഗന്ധം തുടങ്ങിയവയിലേക്ക് നയിക്കുകയും ചെയ്യും. അതിനാൽ തന്നെ ഫാബ്രിക് മാറ്റുകൾ നനയാതിരിക്കാനായി റബ്ബർ മാറ്റുകൾ വാങ്ങിയിടുന്നത് ഏറെ ഉപകാരപ്രദമായിരിക്കും.

4 / 6
 പോളിമർ കാർ കവർ: പോളിമർ കാർ കവർ വാങ്ങുകയാണെങ്കിൽ  കാർ സുരക്ഷിതമായി മഴയത്ത് പാർക്ക് ചെയ്‌തിടാം. ഇത് വെള്ളം അകത്തേക്ക് ഒഴുകാൻ അനുവദിക്കില്ല. പൊതുവേ കണ്ടുവരുന്ന സിന്തറ്റിക് കാർ കവറുകൾ നിങ്ങളുടെ വാഹനത്തെ പൊടിയിൽ നിന്ന് സംരക്ഷിക്കുന്നുണ്ടെങ്കിലും ഇവയ്ക്ക് വെള്ളത്തിൽ നിന്ന് പരിചരണം നൽകാൻ കഴിയില്ല.

5 / 6
 മഡ് ഫ്ലാപ്പുകൾ: കാറിലെ ഏറ്റവും അടിസ്ഥാനവും അവശ്യവുമായ ഉപകരണങ്ങളിൽ ഒന്നാണ് മഡ് ഫ്ലാപ്പുകൾ. കാർ മോഡിഫിക്കേഷന്റെ ഭാഗമായി പലരും മഡ് ഗാര്‍ഡും മഡ് ഫ്ലാപ്പും മറ്റും അഴിച്ചുവെക്കുന്നത് കാണാം. ഇങ്ങനെ ചെയ്യുമ്പോൾ നമ്മുടെ പിന്നിലൂടെ വരുന്ന വാഹനങ്ങളിലേക്ക് ചെളി തെറിക്കുകയും അവർക്ക് യാത്ര ക്ലേശകരമാവുകയും ചെയ്യും. മറ്റ് യാത്രക്കാർക്ക് മാത്രമല്ല, നിങ്ങളുടെ കാറുകളെയും ചെളിയിൽ നിന്ന് രക്ഷിക്കാനും ഇവയ്ക്ക് സാധിക്കും. അതിനാൽ മഡ് ഫ്ലാപ്പുകൾ നിർബന്ധമായും ഘടിപ്പിച്ചിരിക്കണം

6 / 6
Follow Us