AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

India’s First Hydrogen Train: നീളത്തിൻ്റെ കാര്യത്തിൽ ലോകത്ത് തന്നെ ഒന്നാമത്; ചില്ലറക്കാരനല്ല ഇന്ത്യയുടെ സ്വന്തം ഹൈഡ്രജൻ ട്രെയിൻ!

Explained: How India’s First Hydrogen-Powered Train Actually Works: അങ്ങനെ ലോക്കത്തിൽ തന്നെ അപൂർവം രാജ്യങ്ങൾ മാത്രം സ്വന്തമാക്കിയിട്ടുള്ള ഒരു സാങ്കേതിവിദ്യ കൂടി ഇന്ത്യ സ്വന്തം നിലയ്ക്ക് നേടിയെടുത്തിരിക്കുന്നു. രാജ്യത്ത് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ ഹ്രൈഡ്രജൻ ട്രെയിൻ പ്രധാനമന്തി നരേന്ദ്ര മോദി നാടിന് സമർപ്പിച്ച് കഴിഞ്ഞു. ഹരിയാനയിലെ ജിന്ദ് - സോനിപത് റൂട്ടിലാണ് ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ ആദ്യ സർവീസ് നടത്തുന്നത്.

Sumeesh T Unneen
Sumeesh T Unneen | Published: 17 Jul 2026 | 12:28 PM
പൂർണ്ണമായും ഇന്ത്യയിൽ തന്നെ വികസിപ്പിച്ചെടുത്ത 10 കോച്ചുകളുള്ള ഈ ട്രെയിൻ, നിലവിൽ ലോകത്തിലെ തന്നെ ഏറ്റവും നീളം കൂടിയ ഹൈഡ്രജൻ ട്രെയിനാണ്. സാധാരണ ഹൈഡ്രജൻ ട്രെയിനുകളിൽ രണ്ടോ മുന്നോ കോച്ചുകൾ മത്രമാണ് ഉണ്ടാകാറുള്ളത്. സുരഷിതമായ സംവിധാനങ്ങളിലൂടെ കൂടുതൽ പേർക്ക് ഒരേ സമയം യാത്ര ചെയ്യാനാകുന്ന വിധത്തിലാണ് ഇന്ത്യയുടെ ഹൈഡ്രജൻ ട്രെയിനിൻ്റെ രൂപകൽപ്പന. ഒരേ സമയം 2600 പേർക്ക് ട്രെയിനിൽ യാത്ര ചെയ്യാനാകും. (Image Credit source: Facebook Ministry of Railways, Government of India/ PTI)

1 / 5
മണിക്കൂറിൽ പരമാവധി 75 കിലോമീറ്റർ വേഗതയിലായിരിക്കും ട്രെയിൻ സഞ്ചരിക്കുക. എന്നാൽ 110 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനാവുന്ന തരത്തിലാണ് ട്രെയിൻ രൂപകൽപ്പന ചെയ്തിരിക്കുന്നത്. 1,200 കിലോവാട്ട് ശേഷിയുള്ള ഹൈഡ്രജൻ ഫ്യുവൽ സെൽ പ്രൊപ്പൽഷൻ സിസ്റ്റമാണ് ട്രെയിനിന് കരുത്ത് പകരുന്നത്.

2 / 5
ഹൈഡ്രജൻ ലീക്ക് ഉൾപ്പടെയുള്ള പ്രശ്നങ്ങൾ കണ്ടെത്തുന്നതിനായി അധ്യാധുനിക മൾട്ടി ലെയർ സുരക്ഷാ സംവിധനം ട്രെയിനിൽ ഒരുക്കിയിട്ടുണ്ട്. ലൊക്കോ പൈലറ്റിൻ്റെ സുരക്ഷ ഉറപ്പാക്കുന്നതിനും പ്രത്യേക സംവിധാനങ്ങൾ സജ്ജമാണ്.  ജിന്ദിൽ ഹൈഡ്രജൻ സംഭരണണത്തിനും ഇന്ധന വിതരണത്തിനുമായി പ്രത്യേക കേന്ദ്രവും ഇന്ത്യ സ്വന്തം നിലയ്ക്ക് തന്നെ തയ്യാറാക്കി. ഇവിടെയും പ്രത്യേക സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

3 / 5
ആദ്യ ഘട്ടമെന്ന നിലയിൽ ജിന്ദ്-സോണിപത് സെക്ഷനിലാണ് ട്രെയിൻ സർവീസ് നടത്തുക. ജിന്ദ് ജംഗ്ഷൻ, ഗൊഹാന ജംഗ്ഷൻ, സോണിപത് എന്നിവയെ തമ്മിലാണ് ട്രെയിൻ ബന്ധിപ്പിക്കുക. ഈ റൂട്ടിലെ പരീക്ഷണത്തിന് ശേഷം കൽക്ക-ഷിംല റൂട്ട് ഉൾപ്പെടെയുള്ള പൈതൃക റെയിൽവേ റൂട്ടുകളിലും ഹൈഡ്രജൻ ട്രെയിൻ പരീക്ഷിക്കാൻ ഇന്ത്യൻ റെയിൽവേ ആലോചിക്കുന്നുണ്ട്.

4 / 5
ഹൈഡ്രജൻ ഫ്യുവൽ സെൽ സാങ്കേതികവിദ്യയിൽ, ഹൈഡ്രജനും ഓക്സിജനും ഉപയോഗിച്ചുള്ള രാസപ്രവർത്തനത്തിലൂടെയാണ് ട്രെയിനിന് പ്രവർത്തിപ്പിക്കാൻ ആവശ്യമായ വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. നിലവിൽ ലോകത്ത് ജർമ്മനി, ജപ്പാൻ, ചൈന, അമേരിക്ക തുടങ്ങി ചുരുങ്ങിയ രാജ്യങ്ങളിൽ മാത്രമാണ് ഹൈഡ്രജൻ ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ട്രെയിനുകൾ സർവീസ് നടത്തുന്നത്..

5 / 5
Follow Us