AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Women Health tips: നോ പറയാൻ പേടിയോ? ഈ രോ​ഗമാകാം നിങ്ങൾക്ക്, സ്ത്രീകൾ ശ്രദ്ധിക്കേണ്ടത്

Fear of Saying No: എപ്പോഴും 'നല്ലവളായി' ഇരിക്കാൻ ശരീരം അമിതമായി ഊർജ്ജം ഉപയോഗിക്കുന്നത് ഹോർമോൺ വ്യതിയാനങ്ങളിലേക്കും വിട്ടുമാറാത്ത ക്ഷീണത്തിലേക്കും നയിക്കുന്നു.

Aswathy Balachandran
Aswathy Balachandran | Published: 15 Feb 2026 | 09:58 AM
മറ്റുള്ളവരെ പ്രീതിപ്പെടുത്താനായി സ്വന്തം ഇഷ്ടങ്ങൾ ബലികഴിക്കുകയും എന്തിനും 'സമ്മതം' മൂളുകയും ചെയ്യുന്ന സ്ത്രീകളുടെ സ്വഭാവം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതായി പഠനങ്ങൾ.

1 / 5
സമൂഹത്തിന്റെ കൈയടി നേടാൻ 'നല്ല കുട്ടി'യായി ജീവിക്കാൻ ശ്രമിക്കുന്ന ഈ അവസ്ഥയെ 'ഗുഡ് ഗേൾ സിൻഡ്രോം' എന്നാണ് വിശേഷിപ്പിക്കുന്നത്. താൽപ്പര്യമില്ലാത്ത കാര്യങ്ങളോട് 'നോ' പറയാനുള്ള ഭയം മാനസിക സമ്മർദ്ദത്തിന് പുറമെ ശാരീരികമായ തകർച്ചയ്ക്കും വഴിയൊരുക്കുന്നു.

2 / 5
ഇത്തരക്കാരിൽ സ്ട്രെസ് ഹോർമോൺ ആയ കോർട്ടിസോളിന്റെ അളവ് അമിതമായി വർദ്ധിക്കുന്നത് ഉറക്കമില്ലായ്മയ്ക്കും ക്ഷീണത്തിനും കാരണമാകുന്നു. വികാരങ്ങൾ അടിച്ചമർത്തുന്നത് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനങ്ങളെ ബാധിക്കാമെന്നും ദഹനപ്രശ്നങ്ങളിലേക്ക് നയിക്കാമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഹോർമോൺ അസന്തുലിതാവസ്ഥയും വിട്ടുമാറാത്ത ഉത്കണ്ഠയും ഇതിന്റെ ഫലമാണ്.

3 / 5
പുറമെ ശാന്തരായി കാണപ്പെടുമെങ്കിലും ഉള്ളിൽ അനുഭവപ്പെടുന്ന വൈകാരിക തളർച്ച സ്ത്രീകളുടെ ആത്മവിശ്വാസത്തെയും ബാധിക്കുന്നു. കൃത്യമായ അതിർവരമ്പുകൾ നിശ്ചയിക്കാനും സ്വന്തം ആവശ്യങ്ങൾക്ക് മുൻഗണന നൽകാനും ശീലിക്കുകയാണ് ഇതിനുള്ള പരിഹാരം. ആരോഗ്യകരമായ ജീവിതത്തിന് മാനസികമായ കരുത്തും സ്വന്തം വ്യക്തിത്വത്തോടുള്ള സത്യസന്ധതയും അനിവാര്യമാണെന്ന് ഡോക്ടർമാർ ഓർമ്മിപ്പിക്കുന്നു.

4 / 5
എപ്പോഴും 'നല്ലവളായി' ഇരിക്കാൻ ശരീരം അമിതമായി ഊർജ്ജം ഉപയോഗിക്കുന്നത് ഹോർമോൺ വ്യതിയാനങ്ങളിലേക്കും വിട്ടുമാറാത്ത ക്ഷീണത്തിലേക്കും നയിക്കുന്നു. സ്ട്രെസ് അനുഭവപ്പെടുമ്പോൾ ശരീരം ദഹനപ്രക്രിയ മന്ദഗതിയിലാക്കുന്നു. ഇത് വിട്ടുമാറാത്ത ദഹനക്കേട്, വയറുവേദന എന്നിവയ്ക്ക് കാരണമാകുന്നു.

5 / 5