AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

അ‌മ്പട കുഞ്ഞാപ്പീ! 180 ഗ്രാം ഭാരം, 6.1 മില്ലീമീറ്റർ നീളം; സാംസങ് ഗാലക്സി Z ഫ്ലിപ്പ് 8 ഇന്ത്യയിൽ എത്തി

Samsung Galaxy Z Flip 8 launched in India: സാംസങ് ഗാലക്സി Z ഫ്ലിപ്പ് 8 ഇന്ത്യയിൽ ലോഞ്ച് ചെയ്തു. ഇതിന്റെ 12GB+256GB വേരിയന്റിന് 1,24,999 രൂപയും 12GB+512GB വേരിയന്റിന് 1,44,999 രൂപയുമാണ് വില. ഓഗസ്റ്റ് 8 മുതൽ ആണ് വിൽപ്പന ആരംരിക്കുക. നിലവിൽ പ്രീ ബുക്കിങ് സാധ്യമാണ്. വിൽപ്പന ആരംഭിക്കുന്നതിന്റെ ഭാഗമായി ആകർഷകമായ ലോഞ്ച് ഓഫറുകളും ഇതിന് ലഭ്യമാകും.

Prasanth Kumar
Prasanth Kumar | Published: 22 Jul 2026 | 10:39 PM
സാംസങ് അ‌ൺപാക്ക്ഡ് ഇവന്റ് 2026ൽ പുതിയ സാംസങ് ഫോൾഡബിൾ സ്മാർട്ട്ഫോണുകൾ ഇന്ത്യയിലും ആഗോള തലത്തിലും ലോഞ്ച് ചെയ്തു. അ‌തിൽ രണ്ട് ഫോൾഡ് ഫോണുകളും ഒരു ഫ്ലിപ്പ് മോഡലും ഉൾപ്പെടുന്നു. സാംസങ് ഗാലക്സി Z ഫ്ലിപ്പ് 8 (Samsung Galaxy Z Flip8) എന്നാണ് പുതിയതായി ലോഞ്ച് ചെയ്ത ഫ്ലിപ്പ് മോഡലിന്റെ പേര്. ഇതിന് 180 ഗ്രാം ഭാരം, 6.1 മില്ലീമീറ്റർ നീളവുമാണ് ഉള്ളത്.

1 / 6
ഡിസ്പ്ലേ: ഇതിലെ മെയിൻ സ്ക്രീൻ 6.9-ഇഞ്ച് ഫുൾ HD+ (2520 x 1080 പിക്‌സലുകൾ) 21.9 ഡൈനാമിക് AMOLED 2X ഇൻഫിനിറ്റി ഫ്ലെക്‌സ് ഡിസ്‌പ്ലേയുമായി എത്തിയിരിക്കുന്നു. ഇതിന് 1~120Hz അഡാപ്റ്റീവ് റിഫ്രഷ് റേറ്റ്, 400ppi ഫീച്ചറുകളുമുണ്ട്. കവർ സ്ക്രീൻ 4.1-ഇഞ്ച് (1048 x 948 പിക്‌സലുകൾ) സൂപ്പർ AMOLED ഡിസ്‌പ്ലേയുമായി എത്തിയിരിക്കുന്നു. 60Hz / 120Hz റിഫ്രഷ് റേറ്റ്, 342PPI എന്നിവ ഇതിനുണ്ട്.

2 / 6
കരുത്ത്: 3.8GHz ഡെക്കാ-കോർ എക്‌സിനോസ് 2600 2nm പ്രോസസർ ആണ് ഈ ഫ്ലിപ്പ് മോഡലിന്റെ കരുത്ത്.   Xclipse 960 GPU, 12GB റാം, 256GB / 512GB സ്റ്റോറേജ് എന്നിവയും ഇതിലുണ്ട്. ആൻഡ്രോയിഡ് 17 അടിസ്ഥാനമാക്കിയുള്ള വൺ യുഐ 9-ലാണ് ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 8 പ്രവർത്തിക്കുന്നത്.

3 / 6
ക്യാമറ: ഡ്യുവൽ റിയർ ക്യാം ഇതിലുണ്ട്. അ‌തിൽ 50 MP വൈഡ് ക്യാമറ (f/1.8, 1.0μm, OIS),  12MP അൾട്രാ-വൈഡ് ക്യാമറ (f/2.2, 123° 1.12 μm) എന്നിവ അ‌ടങ്ങുന്നു. 60fps വരെ 4K വീഡിയോ റെക്കോഡിങ് പിന്തുണയും ഉണ്ട്. ഫ്രണ്ടിൽ 10MP (f/2.2, 85˚ 1.12μm) സെൽഫി ക്യാമറയാണ് ഉള്ളത്.

4 / 6
ബാറ്ററിയും മറ്റ് ഫീച്ചറുകളും: 25w ഫാസ്റ്റ് ചാർജിംഗുള്ള 4,300mAh ബാറ്ററി, 15W Qi വയർലെസ് ചാർജിംഗ്, വയർലെസ് പവർഷെയർ റിവേഴ്സ് വയർലെസ് ചാർജിംഗ് എന്നിവ ഇതിലുണ്ട്. ഒരു eSIM, ഒരു നാനോ സിമ്മും ഈ ഫോൺ പിന്തുണയ്ക്കും. 5G, 4G കണക്ടിവിറ്റി, IP48 റേറ്റിങ്, USB ടൈപ്പ്-C ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്മോസ് എന്നീ ഫീച്ചറുകളും ഇതിലുണ്ട്.

5 / 6
വിലയും ലഭ്യതയും: സാംസങ് ഗാലക്സി Z ഫ്ലിപ്പ് 8 5ജിയുടെ 12GB+256GB വേരിയന്റിന് 1,24,999 രൂപയും 12GB+512GB വേരിയന്റിന് 1,44,999 രൂപയുമാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 5000 രൂപ അ‌പ്ഗ്രേഡ് ഡിസ്കൗണ്ട് അ‌ല്ലെങ്കിൽ 4000 രൂപ ബാങ്ക്/യുപിഐ ഡിസ്കൗണ്ട് ലഭ്യമാകും. ഓഗസ്റ്റ് 8 മുതൽ ആണ് വിൽപ്പന ആരംരിക്കുക. നിലവിൽ പ്രീ ബുക്കിങ് സാധ്യമാണ്.

6 / 6
Follow Us