AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Gardening Tips: കേടായ ബൾബ് മാത്രം മതി, നിങ്ങളുടെ ഗാർഡന്റെ ലുക്ക് പാടെ മാറും!

Gardening Hacks With Fused Light bulbs: ഗാർഡനിംഗ് ചെയ്യാൻ അധികം പണമൊന്നും വേണ്ടെന്നേ, നിങ്ങൾ വേസ്റ്റെന്ന് കളഞ്ഞ കേടായ ബൾബുകൾ മതി. കേടായ ഇൻകാൻഡസെന്റ് അല്ലെങ്കിൽ ഫിലമെന്റ് ബൾബുകൾ ഉപയോഗിച്ച് നിങ്ങളുടെ ഗാർഡൻ വളരെ ആകർഷകമാക്കി മാറ്റാം. എങ്ങനെയെന്ന് നോക്കിയാലോ...

Nithya Vinu
Nithya Vinu | Published: 10 Sep 2026 | 09:37 PM
വീട്ടുമുറ്റത്തോ ബാൽക്കണിയിലോ ചെടികളും പൂക്കളും നിറഞ്ഞുനിൽക്കുന്നത് മനസിന് പോലും സന്തോഷം തരുന്ന ഒന്നാണ്. ഇത്തരത്തിൽ ഗാർഡനിംഗ് ചെയ്യാൻ അധികം പണമൊന്നും വേണ്ടെന്നേ, നിങ്ങൾ വേസ്റ്റെന്ന് കളഞ്ഞ കേടായ ബൾബുകൾ മതി. കേടായ ഇൻകാൻഡസെന്റ് അല്ലെങ്കിൽ ഫിലമെന്റ് ബൾബുകൾ ഉപയോഗിച്ച് നിങ്ങളുടെ ഗാർഡൻ വളരെ ആകർഷകമാക്കി മാറ്റാം. എങ്ങനെയെന്ന് നോക്കിയാലോ... (Image Credit source: Getty Images)

1 / 5
കേടായ ബൾബിന്റെ മുകൾഭാഗത്തെ മെറ്റൽ ക്യാപ് പ്ലെയർ ഉപയോഗിച്ച് ശ്രദ്ധാപൂർവം നീക്കം ചെയ്ത് അകത്തെ ഫിലമെന്റും ഗ്ലാസ് ഭാഗങ്ങളും പുറത്തെടുക്കുക. ഇതിലേക്ക് അല്പം വെള്ളം ഒഴിച്ച് മണി പ്ലാന്റ്, ഫിറ്റോണിയ അല്ലെങ്കിൽ മറ്റ് ഇൻഡോർ സസ്യങ്ങൾ വയ്ക്കാം. ചരടോ നേർത്ത കമ്പിയോ ഉപയോഗിച്ച് മരക്കൊമ്പുകളിലോ ബാൽക്കണിയിലോ തൂക്കിയിടാം.

2 / 5
ചെറിയ സസ്യങ്ങളും കല്ലുകളും ഉപയോഗിച്ച് നിർമ്മിക്കുന്ന ചെറിയ ആവാസവ്യവസ്ഥയാണ് ടെറാറിയം എന്ന് പറയുന്നത്. അകക്കാമ്പ് മാറ്റി വൃത്തിയാക്കിയ ബൾബിനുള്ളിലേക്ക് അല്പം ചെറിയ കല്ലുകൾ, കരിപ്പൊടി, മണ്ണ് എന്നിവ പാളികളായി ഇടുക. ഇതിലേക്ക് ചെറിയ തരം മോസ് അല്ലെങ്കിൽ സക്കുലന്റുകൾ നട്ടുവളർത്താം.

3 / 5
സസ്യങ്ങൾ വളർത്താൻ താല്പര്യമില്ലെങ്കിൽ ബൾബുകൾ പൂന്തോട്ട അലങ്കാര വസ്തുക്കളാക്കാവുന്നതാണ്. ബൾബിന് പുറത്ത് അക്രിലിക് പെയിന്റ് ഉപയോഗിച്ച് ഭംഗിയുള്ള ചിത്രങ്ങളോ മനോഹരമായ കളറുകളോ നൽകുക.
പൂന്തോട്ടത്തിലെ മരക്കൊമ്പുകളിലോ ചെടികൾക്കിടയിലോ വിവിധ ഉയരങ്ങളിൽ ഇവ തൂക്കിയിടുന്നത് തോട്ടത്തിന് വേറിട്ടൊരു ഭംഗി നൽകും.

സസ്യങ്ങൾ വളർത്താൻ താല്പര്യമില്ലെങ്കിൽ ബൾബുകൾ പൂന്തോട്ട അലങ്കാര വസ്തുക്കളാക്കാവുന്നതാണ്. ബൾബിന് പുറത്ത് അക്രിലിക് പെയിന്റ് ഉപയോഗിച്ച് ഭംഗിയുള്ള ചിത്രങ്ങളോ മനോഹരമായ കളറുകളോ നൽകുക. പൂന്തോട്ടത്തിലെ മരക്കൊമ്പുകളിലോ ചെടികൾക്കിടയിലോ വിവിധ ഉയരങ്ങളിൽ ഇവ തൂക്കിയിടുന്നത് തോട്ടത്തിന് വേറിട്ടൊരു ഭംഗി നൽകും.

4 / 5
വൃത്തിയാക്കിയ ബൾബിൽ വെള്ളം നിറച്ച് ദിവസവും പൂന്തോട്ടത്തിൽ നിന്ന് ലഭിക്കുന്ന പുതിയ പൂക്കളോ ചെറിയ ഇലകളോ ഇട്ടുവെക്കാം. ഗാർഡൻ സിറ്റിംഗ് ഏരിയയിലെ മേശപ്പുറത്ത് വെയ്ക്കാൻ പറ്റിയ എളുപ്പമുള്ള ഡെക്കറേഷനാണിത്.

5 / 5
Follow Us