AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Hair care tips: എല്ലാ ദിവസവും മുടി ഷാംപൂ ചെയ്യാമോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Hair care tips for both oily and dry hair: കണ്ടീഷണറുകൾ മുടിയുടെ പുറംഭാഗം മാത്രം മൃദുവാക്കുമ്പോൾ, ഹെയർ മാസ്‌കുകൾ ശിരോചർമ്മത്തിനുള്ളിലെ കേടുപാടുകൾ പരിഹരിക്കാൻ സഹായിക്കുന്നു. മുടിക്കുള്ളിൽ ഈർപ്പം നിലനിർത്തുന്നു. മുടിക്ക് തിളക്കവും മിനുസവും നൽകുന്നു. മുടിത്തണ്ടിന്റെ ഉള്ളിലേക്ക് ഇറങ്ങിച്ചെന്ന് കേടുപാടുകൾ തീർത്ത് ബലം നൽകുന്നു.

Aswathy Balachandran
Aswathy Balachandran | Published: 26 Mar 2026 | 08:12 PM
ഓരോരുത്തരുടെയും മുടിയുടെ ഘടനയും പ്രകൃതവും വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ മറ്റൊരാൾക്ക് ഫലം നൽകുന്ന ഷാംപൂവോ എണ്ണയോ നിങ്ങൾക്ക് അനുയോജ്യമാകണമെന്നില്ല. മുടിയുടെ തരം തിരിച്ചറിഞ്ഞ് കൃത്യമായ പരിചരണം നൽകിയാൽ മാത്രമേ മുടിയുടെ ആരോഗ്യവും തിളക്കവും നിലനിർത്താൻ സാധിക്കൂ.

1 / 5
എണ്ണമയമുള്ള മുടി: തലയോട്ടിയിൽ അമിതമായി സെബം ഉത്പാദിപ്പിക്കപ്പെടുന്നതാണ് മുടി ഒട്ടിപ്പിടിക്കാൻ കാരണം. ആഴ്ചയിൽ മൂന്നോ നാലോ തവണ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് തല കഴുകുക.കണ്ടീഷണർ ഉപയോഗിക്കുമ്പോൾ അത് തലയോട്ടിയിൽ തേക്കാതെ മുടിയിഴകളിൽ മാത്രം പുരട്ടാൻ ശ്രദ്ധിക്കണം.

2 / 5
വരണ്ട മുടി: ആവശ്യത്തിന് സ്വാഭാവിക എണ്ണമയം ഇല്ലാത്തതും ക്യൂട്ടിക്കിളുകൾക്ക് സംഭവിക്കുന്ന കേടുപാടുകളുമാണ് മുടി വരണ്ടുപോകാൻ കാരണം. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രം ഷാംപൂ ചെയ്യുക. സൾഫേറ്റ് ഇല്ലാത്ത ഷാംപൂ തിരഞ്ഞെടുക്കുന്നത് മുടിയിലെ ഈർപ്പം നിലനിർത്തും. കുളിക്കുന്നതിന് അരമണിക്കൂർ മുമ്പ് ചെറുചൂടുള്ള വെളിച്ചെണ്ണയോ ഒലിവ് ഓയിലോ തേക്കുന്നത് മുടിക്ക് മൃദുത്വം നൽകും. നിർബന്ധമായും കണ്ടീഷണർ ഉപയോഗിക്കുക.

3 / 5
സാധാരണ മുടി: അമിതമായ എണ്ണമയമോ വരൾച്ചയോ ഇല്ലാത്ത കൃത്യമായ അളവിലുള്ള മുടിയാണിത്. മുടിയുടെ സ്വാഭാവിക ഘടന നിലനിർത്താൻ മിതമായ ഷാംപൂവും കണ്ടീഷണറും ഉപയോഗിച്ചാൽ മതിയാകും. അമിതമായ കെമിക്കൽ പരീക്ഷണങ്ങളും ഹീറ്റ് സ്റ്റൈലിങ്ങും ഒഴിവാക്കുന്നത് മുടിയുടെ ആരോഗ്യം ദീർഘകാലം നിലനിർത്താൻ സഹായിക്കും.

4 / 5
മുടിയിഴകൾക്കും ശിരോചർമ്മത്തിനും ആഴത്തിൽ പോഷകങ്ങൾ നൽകുന്ന രീതിയാണ് ഹെയർ മാസ്‌കുകൾ. കണ്ടീഷണറുകൾ മുടിയുടെ പുറംഭാഗം മാത്രം മൃദുവാക്കുമ്പോൾ, ഹെയർ മാസ്‌കുകൾ ശിരോചർമ്മത്തിനുള്ളിലെ കേടുപാടുകൾ പരിഹരിക്കാൻ സഹായിക്കുന്നു.

5 / 5
Follow Us