AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Beauty Tips: ഹെയർ എക്സറ്റൻഷൻ അത്ര നന്നല്ല, ഈ രോ​ഗം പിന്നാലെ ഉണ്ടാകാം

Hair Extension Health Risks: സിന്തറ്റിക് മുടി ഉപയോഗിക്കുന്നതിന് മുൻപ് നന്നായി കഴുകുക. കൂടാതെ അമിതമായ ചൂട് ഉപയോഗിച്ചുള്ള സ്റ്റൈലിംഗ് ഒഴിവാക്കുക. എക്സ്റ്റൻഷനുകൾക്കിടയിൽ കൃത്യമായ ഇടവേളകൾ നൽകുന്നതും ഉത്തമം.

Aswathy Balachandran
Aswathy Balachandran | Updated On: 28 Feb 2026 | 08:31 PM
സൗന്ദര്യവർധനവിനും ഹെയർ സ്റ്റൈലിംഗിനുമായി ഇന്ന് വ്യാപകമായി ഉപയോഗിക്കുന്ന ഹെയർ എക്സ്റ്റൻഷനുകൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാമെന്ന് പുതിയ പഠനം. 'എൻവയൺമെന്റ് ആൻഡ് ഹെൽത്ത്' എന്ന ജേണലിൽ പ്രസിദ്ധീകരിച്ച പഠനമനുസരിച്ച്, സിന്തറ്റിക് ഹെയർ ഉൽപ്പന്നങ്ങളിൽ അടങ്ങിയിരിക്കുന്ന രാസവസ്തുക്കൾ കാൻസർ, ഹോർമോൺ തകരാറുകൾ, ശ്വസനപ്രശ്നങ്ങൾ എന്നിവയ്ക്ക് വഴിതെളിക്കും.

1 / 5
മസാച്ചുസെറ്റ്‌സിലെ സൈലന്റ് സ്പ്രിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷകർ നടത്തിയ പഠനത്തിൽ, സിന്തറ്റിക് ഹെയറുകളിൽ കാൻസറിന് കാരണമാകുന്ന ബെൻസീൻ, ഫോർമാൽഡിഹൈഡ് എന്നിവയുടെ സാന്നിധ്യം കണ്ടെത്തി. കൂടാതെ, വന്ധ്യതയ്ക്കും ഹോർമോൺ അസന്തുലനത്തിനും കാരണമാകുന്ന താലേറ്റുകൾ, ലെഡ് തുടങ്ങിയ ഹെവി മെറ്റലുകളും ഇവയിൽ അടങ്ങിയിട്ടുണ്ട്. മുടിയുടെ തിളക്കം വർധിപ്പിക്കാനും പൂപ്പൽ തടയാനുമാണ് ഉൽപാദനവേളയിൽ ഈ വിഷാംശങ്ങൾ ചേർക്കുന്നത്.

2 / 5
തലയോട്ടി രാസവസ്തുക്കളെ വേഗത്തിൽ ആഗിരണം ചെയ്യുന്നതിനാൽ ദീർഘകാലം എക്സ്റ്റൻഷനുകൾ ധരിക്കുന്നത് ദോഷകരമാണ്. സിന്തറ്റിക് മുടി ചൂടാക്കുമ്പോൾ പുറത്തുവരുന്ന പുക ശ്വാസകോശത്തിനും കണ്ണിനും അസ്വസ്ഥതയുണ്ടാക്കും. തുടർച്ചയായി ഇത്തരം ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്ന ഹെയർ സ്റ്റൈലിസ്റ്റുകൾക്കും ഉപഭോക്താക്കൾക്കുമാണ് രോഗസാധ്യത കൂടുതൽ.

3 / 5
സിന്തറ്റിക് മുടി ഉപയോഗിക്കുന്നതിന് മുൻപ് നന്നായി കഴുകുക. കൂടാതെ അമിതമായ ചൂട് ഉപയോഗിച്ചുള്ള സ്റ്റൈലിംഗ് ഒഴിവാക്കുക. എക്സ്റ്റൻഷനുകൾക്കിടയിൽ കൃത്യമായ ഇടവേളകൾ നൽകുന്നതും ഉത്തമം. കൃത്രിമ മുടിക്ക് പകരം മനുഷ്യന്റെ തലമുടിയോ നോൺ-ടോക്സിക് ബ്രാൻഡുകളോ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം.

4 / 5
തലയോട്ടിയിൽ അസ്വസ്ഥതയോ ശ്വസനതടസ്സമോ അനുഭവപ്പെട്ടാൽ ഉടൻ വിദഗ്ധ ചികിത്സ തേടണമെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു.

5 / 5
Follow Us