Hanuman Jayanti 2026:ഇന്ന് ഹനുമാൻ ജയന്തി! ഈ അഞ്ചു കാര്യങ്ങൾ ഭഗവാന് സമർപ്പിക്കൂ
Hanuman Jayanti 2026 Rituals:ഇന്നേദിവസം ആത്മാർത്ഥമായി ഭഗവാൻ ആരാധിക്കുകയും ദേവന് പ്രിയപ്പെട്ട കാര്യങ്ങൾ സമർപ്പിക്കുകയും ചെയ്യുന്നത് ജീവിതത്തിലെ തടസ്സങ്ങൾ മാറും. സന്തോഷവും സമൃദ്ധിയും കൊണ്ടുവരുന്നതിനും കാരണമാകും എന്നാണ് വിശ്വാസം. ഇങ്ങനെ ചെയ്യുന്നത് നമ്മുടെ ജീവിതത്തിലെ ആഗ്രഹങ്ങൾ നിറവേറ്റുകയും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും കൊണ്ടുവരികയും ചെയ്യും. അത്തരത്തിൽ ഹനുമാൻ ദേവൻ ഇഷ്ടപ്പെട്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം....

ഇന്ന് ഹനുമാൻ ജയന്തി. ഇന്നേദിവസം വ്രതം അനുഷ്ഠിക്കുകയും ഭഗവാൻ ഹനുമാനെ ആരാധിക്കുകയും ചെയ്യുന്നത് ജീവിതത്തിൽ വളരെ വലിയ മാറ്റങ്ങൾക്കും ഐശ്വര്യത്തിനും കാരണമാകും എന്നാണ് വിശ്വാസം. ഇന്നേദിവസം ആത്മാർത്ഥമായി ഭഗവാൻ ആരാധിക്കുകയും ദേവന് പ്രിയപ്പെട്ട കാര്യങ്ങൾ സമർപ്പിക്കുകയും ചെയ്യുന്നത് ജീവിതത്തിലെ തടസ്സങ്ങൾ മാറും. (Image Credit Source: TV9 NETWORK)

സന്തോഷവും സമൃദ്ധിയും കൊണ്ടുവരുന്നതിനും കാരണമാകും എന്നാണ് വിശ്വാസം. ഇങ്ങനെ ചെയ്യുന്നത് നമ്മുടെ ജീവിതത്തിലെ ആഗ്രഹങ്ങൾ നിറവേറ്റുകയും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും കൊണ്ടുവരികയും ചെയ്യും. അത്തരത്തിൽ ഹനുമാൻ ദേവൻ ഇഷ്ടപ്പെട്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം.

ഹനുമാൻ ജയന്തി ദിനത്തിൽ ഭഗവാന് കടലമാവ് കൊണ്ട് തയ്യാറാക്കുന്ന ലഡു സമർപ്പിക്കുന്ന നല്ലതാണ്.കൂടാതെ ശർക്കരയും കടലയും ഹനുമാൻ വഴിപാടുകളായി നല്ലതാണ്. ഇത് നമ്മുടെ ജീവിതത്തിലെ ലാളിത്യത്തെയും ശക്തിയെയും പ്രതീകപ്പെടുത്തുന്നു. ഇത് ശാരീരികവും മാനസികവുമായ ശക്തി നൽകുന്നു. അതുപോലെ ഹനുമാൻ ദേവന് വാഴപ്പഴം വളരെ ഇഷ്ടമാണ്.

ഭഗവാനെ ആരാധിക്കുമ്പോൾ വാഴപ്പഴം സമർപ്പിക്കുന്നത് പിന്നീട് അത് പ്രസാദമായി വിതരണം ചെയ്യുന്നത് ശുഭകരമാണ്. ഹനുമാന് വെറ്റില സമർപ്പിക്കുന്നതും നല്ലതാണ്. പ്രത്യേകിച്ച് ചൊവ്വാഴ്ചകളിൽ ഹനുമാൻ ജയന്തിയിലും വെറ്റില സമർപ്പിക്കുന്നത് നമ്മുടെ ജീവിതത്തിലെ തടസ്സങ്ങൾ നീക്കാനും നല്ലതാണ്. സിന്ദൂരവും മുല്ലപ്പൂ എണ്ണയും ഹനുമാന് സമർപ്പിക്കുന്നത് ശുഭകരമായി കണക്കാക്കപ്പെടുന്നു. ഇത് നമ്മുടെ ജീവിതത്തിലെ പ്രശ്നങ്ങൾ നീക്കുവാൻ വളരെ നല്ലതാണ്.

ഹനുമാൻ ജയന്തി ദിനത്തിൽ അതിരാവിലെ കുളിച്ച് വൃത്തിയായതിനുശേഷം വേണം ഭഗവാന് ഇവയെല്ലാം നിവേദിക്കേണ്ടത്. കലിയുഗത്തിലെ ദേവനായാണ് ഹനുമാനെ കണക്കാക്കുന്നത് അദ്ദേഹത്തോടുള്ള ഭക്തി ഭയം രോഗം ശത്രുക്കൾ നെഗറ്റീവ് ശക്തികൾ എന്നിവയിൽ നിന്ന് നമ്മെ സംരക്ഷിക്കും. ഈ ദിവസം ജപവും ധ്യാനവും ദാനധർമ്മവും നടത്തുന്നത് കൂടുതൽ നല്ലതായി കണക്കാക്കുന്നു.