Rose Day 2026: വാലൻ്റൈൻസ് വാരത്തിന് തുടക്കം; പ്രണയിനികൾക്ക് ഇന്ന് റോസ് ഡേ, പ്രാധാന്യമിതാണ്
Happy Rose Day Wishes And Importance: ഫെബ്രുവരി 7-ന് പ്രിയപ്പെട്ടവർക്ക് ഒരു റോസാപ്പൂവ് നൽകുന്നതോടെ, സ്നേഹത്തിന്റെ ഏഴു ദിനങ്ങളിലേക്ക് നാം ചുവടുവെക്കുന്നു. റോസാപ്പൂവിന്റെ ഓരോ നിറത്തിനും ഓരോ അർത്ഥമുണ്ടെന്ന് എത്രപേർക്ക് അറിയാം. നിങ്ങളുടെ വികാരം എന്തുതന്നെയായാലും അത് പ്രകടിപ്പിക്കാൻ ഇതിലും നല്ലൊരു ദിവസം വേറെയില്ല.

ഫെബ്രുവരി മാസം കലണ്ടറിൽ തെളിയുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് പ്രണയത്തിന്റെ ദിവസങ്ങളാണ്. ഹൃദയത്തിൽ സൂക്ഷിച്ച പ്രണയം ലോകത്തോട് വിളിച്ചുപറയാൻ കാത്തിരിക്കുന്ന പ്രണയവാരത്തിന് (Valentine's Week) ഇന്ന് തുടക്കമാവുകയാണ്. വാക്കുകൾ കൊണ്ട് പ്രകടിപ്പിക്കാൻ കഴിയാത്ത വികാരങ്ങളെ ഒരു പൂവിലൂടെ കൈമാറുന്ന ഈ മനോഹര ദിവസങ്ങളുടെ തുടക്കത്തിൽ റോസ് ഡേ ആണ് ആദ്യം ആഘോഷിക്കുന്നത്. (Image Credits: Pexels)

ഫെബ്രുവരി 7-ന് പ്രിയപ്പെട്ടവർക്ക് ഒരു റോസാപ്പൂവ് നൽകുന്നതോടെ, സ്നേഹത്തിന്റെ ഏഴു ദിനങ്ങളിലേക്ക് നാം ചുവടുവെക്കുന്നു. റോസാപ്പൂവിന്റെ ഓരോ നിറത്തിനും ഓരോ അർത്ഥമുണ്ടെന്ന് എത്രപേർക്ക് അറിയാം. പ്രണയത്തിന് ചുവപ്പും, സൗഹൃദത്തിന് മഞ്ഞയും, നന്ദി പ്രകടിപ്പിക്കാൻ പിങ്കും ആണ് തിരഞ്ഞെടുക്കുന്നത്. നിങ്ങളുടെ വികാരം എന്തുതന്നെയായാലും അത് പ്രകടിപ്പിക്കാൻ ഇതിലും നല്ലൊരു ദിവസം വേറെയില്ല.

റോസ് ഡേയിൽ റോസാപ്പൂക്കൾ കൈമാറുന്നത് കേവലം ഒരു സമ്മാനമായല്ല കരുതുന്നത്, മറിച്ച് ഹൃദയത്തിൽ സൂക്ഷിച്ച വികാരങ്ങളുടെ വെളിപ്പെടുത്തൽ കൂടിയാണ്. തീവ്രമായ സ്നേഹവും പ്രണയവും പ്രകടിപ്പിക്കാൻ ചുവന്ന റോസാപ്പൂക്കളാണ് നൽകുന്നത്. നിങ്ങളുടെ ജീവിതത്തിലെ പ്രിയപ്പെട്ടവരോടുള്ള കടപ്പാട് അറിയിക്കാൻ പിങ്ക് റോസകൾ ഉപയോഗിക്കാം. ഉറ്റ സുഹൃത്തുക്കൾക്കും ജീവിതത്തിൽ സന്തോഷം പകരുന്നവർക്കും മഞ്ഞ റോസാപ്പൂക്കൾ സമ്മാനിക്കാം.

പിണക്കങ്ങൾ മറക്കാനും തെറ്റുകൾ തിരുത്തി ഒരു പുതിയ തുടക്കം കുറിക്കാനും വെള്ള റോസാപ്പൂക്കൾ സമ്മാനിക്കും. റോസ് ഡേ കേവലം കപ്പിൾസിന് മാത്രമുള്ളതല്ല. സ്നേഹമുള്ള കുടുംബാംഗങ്ങൾക്കും ആത്മാർത്ഥ സുഹൃത്തുക്കൾക്കും ഈ ദിവസം വിശേഷപ്പെട്ടതാണ്. നമ്മെ സ്നേഹിക്കുന്നവർക്കായി ഒരു ചെറിയ റോസാപ്പൂവ് നൽകുന്നതിലൂടെ ആ ബന്ധത്തിന് കൂടുതൽ സുഗന്ധം പകരുക എന്നതാണ് ഈ ദിവസം കൊണ്ട് അർത്ഥമാക്കുന്നത്.

"പൂക്കൾ വാടിപ്പോയേക്കാം, പക്ഷേ നിന്നോടുള്ള എൻ്റെ പ്രണയത്തിൻ്റെ സുഗന്ധം എന്നും നിലനിൽക്കും. ഹാപ്പി റോസ് ഡേ!, "എൻ്റെ ജീവിതത്തെ ഇത്രയും മനോഹരമാക്കിയതിന് നന്ദി. ഈ റോസാപ്പൂവ് എൻ്റെ സ്നേഹത്തിൻ്റെ അടയാളമാണ്. ഹാപ്പി റോസ് ഡേ!", "നമ്മുടെ സൗഹൃദം ഈ റോസാപ്പൂവിനേക്കാൾ സുന്ദരമായി എന്നും നിലനിൽക്കട്ടെ. ഹാപ്പി റോസ് ഡേ ബെസ്റ്റി!