AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Mustard Benefits: പൊട്ടിത്തെറിക്കാനും രുചി കൂട്ടാനും മാത്രമല്ല, കടുക് കറികളിൽ ചേർക്കുന്നതിനും ഉണ്ട് ഒരു രഹസ്യം

Health Benefits of Adding Mustard : കടുകിന്റെ ഗുണങ്ങൾ പൂർണ്ണമായി ലഭിക്കാൻ കറി ഉപയോഗിക്കുന്നതിന് തൊട്ടുമുൻപ് മാത്രം വറുത്തിടാൻ ശ്രദ്ധിക്കണം. പച്ചടികൾ തയ്യാറാക്കുമ്പോൾ കടുക് അരയ്ക്കുന്നതിന് പകരം ചതച്ചു ചേർക്കുന്നത് കൂടുതൽ രുചിയും ഗുണവും നൽകും.

Aswathy Balachandran
Aswathy Balachandran | Published: 17 Feb 2026 | 04:10 PM
മലയാളികളുടെ അടുക്കളയിലെ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാണ് കടുക്. സാമ്പാർ മുതൽ ചമ്മന്തിയിൽ വരെ കടുക് താളിച്ചു ചേർക്കുന്നത് വെറുമൊരു രുചിക്കൂട്ടല്ല, മറിച്ച് അതിനു പിന്നിൽ വലിയ ആരോഗ്യ രഹസ്യങ്ങളുണ്ട്. കറികൾക്ക് സ്വാദും സുഗന്ധവും നൽകുന്നതിനൊപ്പം ദഹനപ്രക്രിയ സുഗമമാക്കാനും ശരീരത്തെ വിഷവിമുക്തമാക്കാനും കടുക് സഹായിക്കുന്നു.

1 / 5
മഗ്നീഷ്യം, സെലിനിയം, ഒമേഗ-3 ഫാറ്റി ആസിഡുകൾ എന്നിവയാൽ സമ്പന്നമാണ് കടുക്. ആസ്ത്മയുടെ ആധിക്യം കുറയ്ക്കാൻ സഹായിക്കുന്ന സെലിനിയത്തിന്റെ മികച്ച ഉറവിടമാണിത്. കൂടാതെ സന്ധിവാതം, മൈഗ്രെയ്ൻ തുടങ്ങിയ അസ്വസ്ഥതകൾ കുറയ്ക്കാനും ഇതിലെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ സഹായിക്കുന്നു. വിശപ്പിനെ ഉത്തേജിപ്പിക്കാനും ദഹന എൻസൈമുകളുടെ പ്രവർത്തനം വേഗത്തിലാക്കാനും കടുക് വറുത്ത വിഭവങ്ങൾ ഉത്തമമാണ്.

2 / 5
ഭക്ഷണപദാർത്ഥങ്ങൾ പെട്ടെന്ന് കേടാകാതെ സൂക്ഷിക്കാനുള്ള കഴിവും കടുകിനുണ്ട്. അച്ചാറുകളിൽ കടുകരച്ചു ചേർക്കുന്നത് പൂപ്പൽ വരുന്നത് തടയും. ഇറച്ചി വേഗത്തിൽ വെന്തുകിട്ടാൻ അല്പം കടുകരച്ചു ചേർക്കുന്നത് ഫലപ്രദമാണ്. മീൻ കറി വെക്കുന്നതിന് മുൻപ് ഉപ്പും കടുകുപൊടിയും ചേർത്ത് വെക്കുന്നത് അതിന്റെ പഴക്കം മൂലമുള്ള അസ്വാഭാവിക ഗന്ധം മാറാൻ സഹായിക്കും.

3 / 5
കടുകിന്റെ ഗുണങ്ങൾ പൂർണ്ണമായി ലഭിക്കാൻ കറി ഉപയോഗിക്കുന്നതിന് തൊട്ടുമുൻപ് മാത്രം വറുത്തിടാൻ ശ്രദ്ധിക്കണം. പച്ചടികൾ തയ്യാറാക്കുമ്പോൾ കടുക് അരയ്ക്കുന്നതിന് പകരം ചതച്ചു ചേർക്കുന്നത് കൂടുതൽ രുചിയും ഗുണവും നൽകും.

4 / 5
കരിങ്കടുക്, വെൺകടുക് തുടങ്ങി വിവിധയിനങ്ങളുണ്ടെങ്കിലും രുചിയുടെ കാര്യത്തിൽ മുൻപന്തിയിൽ ഇന്ത്യൻ കറുത്ത കടുകാണെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.

5 / 5
Follow Us