AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Watermelon : ഒരു നുള്ള് ഉപ്പ് മതി, പിന്നെ തണ്ണിമത്തൻ വേറെ ലെവൽ… ശാസ്ത്രീയവുമായ കാരണങ്ങളുണ്ടേ…

Pinch of Salt to Watermelon: ചൂടുകാലത്ത് വിയർപ്പിലൂടെ ശരീരത്തിൽ നിന്ന് സോഡിയം വൻതോതിൽ നഷ്ടപ്പെടാറുണ്ട്. തണ്ണിമത്തനിൽ ജലാംശം കൂടുതലുണ്ടെങ്കിലും സോഡിയം കുറവാണ്. ഒരു നുള്ള് ഉപ്പ് ചേർക്കുന്നത് വഴി നഷ്ടപ്പെട്ട സോഡിയം വീണ്ടെടുക്കാനും ശരീരത്തിൽ ജലാംശം നിലനിർത്താനും സഹായിക്കുമെന്ന് ന്യൂട്രിയെന്റ്സ് ജേണൽ വ്യക്തമാക്കുന്നു.

Aswathy Balachandran
Aswathy Balachandran | Published: 29 Mar 2026 | 05:20 PM
കടുത്ത വേനലിൽ ശരീരത്തിന് കുളിർമയേകാൻ തണ്ണിമത്തനേക്കാൾ മികച്ച മറ്റൊരു ഫലമില്ല. എന്നാൽ തണ്ണിമത്തൻ കഴിക്കുമ്പോൾ അതിൽ ഒരു നുള്ള് ഉപ്പ് ചേർക്കുന്ന ശീലം പലർക്കുമുണ്ട്. ഇത് വെറുമൊരു രുചിക്കൂട്ടല്ല, മറിച്ച് ഇതിന് പിന്നിൽ ചില ആരോഗ്യപരവും ശാസ്ത്രീയവുമായ കാരണങ്ങളുണ്ടെന്ന് പഠനങ്ങൾ പറയുന്നു.

1 / 5
ഉപ്പ് ചേർത്താൽ മധുരം കുറയുമെന്നാണ് പൊതുധാരണയെങ്കിലും തണ്ണിമത്തന്റെ കാര്യത്തിൽ ഇത് നേരെ തിരിച്ചാണ്. ഉപ്പിലെ ക്ലോറൈഡ് അയോണുകൾ നാവിലെ മധുരം തിരിച്ചറിയാനുള്ള കോശങ്ങളെ ഉത്തേജിപ്പിക്കുകയും പഴത്തിന്റെ സ്വാഭാവിക മധുരം കൂടുതൽ പ്രകടമാക്കുകയും ചെയ്യുന്നു. 2023-ലെ 'eLife' പഠന റിപ്പോർട്ടിലും ഇത് വ്യക്തമാക്കുന്നുണ്ട്.

2 / 5
ചൂടുകാലത്ത് വിയർപ്പിലൂടെ ശരീരത്തിൽ നിന്ന് സോഡിയം വൻതോതിൽ നഷ്ടപ്പെടാറുണ്ട്. തണ്ണിമത്തനിൽ ജലാംശം കൂടുതലുണ്ടെങ്കിലും സോഡിയം കുറവാണ്. ഒരു നുള്ള് ഉപ്പ് ചേർക്കുന്നത് വഴി നഷ്ടപ്പെട്ട സോഡിയം വീണ്ടെടുക്കാനും ശരീരത്തിൽ ജലാംശം നിലനിർത്താനും സഹായിക്കുമെന്ന് ന്യൂട്രിയെന്റ്സ് ജേണൽ വ്യക്തമാക്കുന്നു.

3 / 5
പാകമാകാത്തതോ മധുരം കുറഞ്ഞതോ ആയ തണ്ണിമത്തന്റെ രുചി മെച്ചപ്പെടുത്താൻ ഉപ്പ് സഹായിക്കും. ചെറിയ അളവിൽ ഉപ്പ് ദഹനരസങ്ങളെ ഉത്തേജിപ്പിക്കാൻ സഹായിച്ചേക്കാം.

4 / 5
ഉപ്പ് ചേർക്കുമ്പോൾ മിതത്വം പാലിക്കണം. അമിതമായാൽ അത് പഴത്തിന്റെ സ്വാഭാവിക രുചി നശിപ്പിക്കും. കൂടുതൽ രുചിക്കായി അല്പം നാരങ്ങാനീരും ചേർക്കാവുന്നതാണ്.

5 / 5
Follow Us