AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Health tips: വെറും കണികാണാൻ മാത്രമല്ല, കണിവെള്ളരി ഒരു മരുന്നുപോലെ ​ഗുണമുള്ളത്

Golden cucumber acts as a medicine for different health issues: വയറിളക്കം, ഛർദ്ദി എന്നിവ മൂലമുണ്ടാകുന്ന നിർജ്ജലീകരണം മാറാൻ വെള്ളരിക്കയുടെ ഇലയും തണ്ടും പിഴിഞ്ഞെടുത്ത നീര് കരിക്കിൻ വെള്ളത്തിൽ ചേർത്ത് കുടിക്കുന്നത് ഫലപ്രദമാണ്. പ്രമേഹരോഗികൾക്കുണ്ടാകുന്ന അമിതമായ പരവേശം ശമിപ്പിക്കാൻ വെള്ളരിക്ക സഹായിക്കും. വെള്ളരിക്ക നീരിൽ അല്പം നാരങ്ങാനീര് ചേർത്ത് കഴിക്കുന്നതും, വെള്ളരിക്കുരു പാലിൽ അരച്ച് നാഭിയിൽ പുരട്ടുന്നതും മൂത്രതടസ്സം മാറാൻ സഹായിക്കും.

Aswathy Balachandran
Aswathy Balachandran | Updated On: 22 Mar 2026 | 08:45 AM
ഇനി വിഷുക്കാലമായി. എങ്ങും കണിവെള്ളരിയ്ക്ക് ആവശ്യക്കാര്‍ കൂടുന്ന കാലം. വഴിയോരങ്ങളില്‍ ഇനി വെള്ളരിക്കൂനകള്‍ നിരക്കും. സാധാരണ സാലഡ് വെള്ളരി നമ്മുടെ എല്ലാം ഡയറ്റിന്റെ ഭാഗമാണ്. കണിവെള്ളരി അടുക്കളയില്‍ കറികളില്‍ ചേര്‍ക്കാറുണ്ടെങ്കിലും അത്ര പ്രമുഖനല്ല. എന്നാല്‍ ഇതില്‍ അടങ്ങിയിരിക്കുന്ന പോഷക മൂല്യവും ഗുണങ്ങളും കേട്ടാല്‍ പിന്നെ എന്നും ഇത് കഴിച്ചുപോകും

1 / 5
ആയുർവേദ ഗുണങ്ങളാൽ സമ്പന്നമായ വെള്ളരിക്ക പല രോഗങ്ങൾക്കുമുള്ള ഉത്തമ ഔഷധം കൂടിയാണ്. വിറ്റാമിൻ സി, ബി1, ബി2, പ്രോട്ടീൻ, ഇരുമ്പ്, പൊട്ടാസ്യം, കാൽസ്യം തുടങ്ങിയ പോഷകങ്ങളുടെ കലവറയാണിത്. വെള്ളരിക്കയിലടങ്ങിയിരിക്കുന്ന കുക്കുർബിറ്റൻസ് എന്ന ഘടകത്തിന് ക്യാൻസർ കോശങ്ങളുടെ വളർച്ചയെ പ്രതിരോധിക്കാൻ ശേഷിയുണ്ടെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

2 / 5
വയറിളക്കം, ഛർദ്ദി എന്നിവ മൂലമുണ്ടാകുന്ന നിർജ്ജലീകരണം മാറാൻ വെള്ളരിക്കയുടെ ഇലയും തണ്ടും പിഴിഞ്ഞെടുത്ത നീര് കരിക്കിൻ വെള്ളത്തിൽ ചേർത്ത് കുടിക്കുന്നത് ഫലപ്രദമാണ്. പ്രമേഹരോഗികൾക്കുണ്ടാകുന്ന അമിതമായ പരവേശം ശമിപ്പിക്കാൻ വെള്ളരിക്ക സഹായിക്കും.വെള്ളരിക്ക നീരിൽ അല്പം നാരങ്ങാനീര് ചേർത്ത് കഴിക്കുന്നതും, വെള്ളരിക്കുരു പാലിൽ അരച്ച് നാഭിയിൽ പുരട്ടുന്നതും മൂത്രതടസ്സം മാറാൻ സഹായിക്കും.

3 / 5
വെള്ളരിക്കയുടെ ഇലയും ജീരകവും കൂടി വറുത്തു പൊടിച്ച് തേനിൽ ചാലിച്ചു കഴിക്കുന്നത് തൊണ്ട സംബന്ധമായ അസുഖങ്ങൾക്ക് ആശ്വാസമേകും. ചർമ്മത്തിലെ ചുളിവുകളും പാടുകളും നീക്കി തിളക്കം നൽകാൻ വെള്ളരിക്ക അരച്ച് പുരട്ടുന്നത് നല്ലതാണ്.

4 / 5
അമിതമായി പാകം ചെയ്യാതെ പച്ചയ്ക്ക് കഴിക്കുന്നതാണ് വെള്ളരിക്കയുടെ ഗുണങ്ങൾ പൂർണ്ണമായി ലഭിക്കാൻ ഉത്തമം. വേനൽക്കാലത്ത് ദാഹം ശമിപ്പിക്കാനും ശരീരക്ഷീണം മാറ്റാനും ഉപ്പും കുരുമുളകും ചേർത്ത വെള്ളരിക്ക കഷ്ണങ്ങൾ ശീലമാക്കാം. ഇനി കറികളിലെ പ്രധാനിയും സാലഡിലെ താരവും വെള്ളരിക്ക ആയിക്കോട്ടെ.

5 / 5
Follow Us