AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Chicken Clean​ing: പക്ഷിപ്പനി പേടി വേണ്ട; വീട്ടിൽ ചിക്കൻ വൃത്തിയാക്കുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത്

How To Clean Chicken: പലരും ചെയ്യുന്ന തെറ്റാണിത്. പൈപ്പിന് താഴെ നേരിട്ട് ചിക്കൻ കഴുകുമ്പോൾ അതിലെ വെള്ളം തെറിച്ച് അടുക്കളയിലെ മറ്റ് പാത്രങ്ങളിലേക്കോ സ്ലാബിലേക്കോ അണുക്കൾ പടരാൻ സാധ്യതയുണ്ട്. ശരിയായ രീതിയിൽ എങ്ങനെ ചിക്കൻ വൃത്തിയാക്കാമെന്ന് നമുക്ക് നോക്കാം.

Neethu Vijayan
Neethu Vijayan | Published: 11 Feb 2026 | 08:11 AM
തമിഴ്‌നാട്ടിലും പ്രത്യേകിച്ച് ചെന്നൈയിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പക്ഷിപ്പനി (Bird Flu) കേസുകൾ വർദ്ധിക്കുന്നത് മാംസ വിപണിയിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ചിക്കൻ വാങ്ങാൻ പലരും മടിക്കുമ്പോൾ, വാങ്ങുന്നവർ അത് എങ്ങനെ വൃത്തിയാക്കണം എന്ന കാര്യത്തിൽ ആശയക്കുഴപ്പത്തിലാണ്. എന്നാൽ ശരിയായ രീതിയിൽ എങ്ങനെ ചിക്കൻ വൃത്തിയാക്കാമെന്ന് നമുക്ക് നോക്കാം. (Image Credits: Getty Images)

1 / 5
പലരും ചെയ്യുന്ന തെറ്റാണിത്. പൈപ്പിന് താഴെ നേരിട്ട് ചിക്കൻ കഴുകുമ്പോൾ അതിലെ വെള്ളം തെറിച്ച് അടുക്കളയിലെ മറ്റ് പാത്രങ്ങളിലേക്കോ സ്ലാബിലേക്കോ അണുക്കൾ പടരാൻ സാധ്യതയുണ്ട്. പകരം, ഒരു വലിയ പാത്രത്തിൽ വെള്ളമെടുത്ത് അതിലേക്ക് ചിക്കൻ ഇട്ട് കഴുകുന്നതാണ് സുരക്ഷിതം. ചിക്കൻ്റെ തൊലി പൂർണമായും നീക്കം ചെയ്യാൻ ശ്രദ്ധിക്കണം.

2 / 5
ചിക്കൻ കഴുകുന്ന വെള്ളത്തിൽ അല്പം മഞ്ഞൾപ്പൊടിയും കല്ലുപ്പും ചേർക്കുന്നത് രോഗാണുക്കളെ നശിപ്പിക്കാൻ സഹായിക്കും. മാംസം കുറഞ്ഞത് രണ്ട് മൂന്ന് തവണയെങ്കിലും ഇത്തരത്തിൽ കഴുകി വൃത്തിയാക്കുക. വൃത്തിയുള്ളതും അംഗീകൃതവുമായ കടകളിൽ നിന്ന് മാത്രം മാംസം വാങ്ങുക. മാംസം കട്ട് ചെയ്യുന്ന സ്ഥലവും പരിസരവും വൃത്തിയുള്ളതാണെന്ന് ഉറപ്പുവരുത്തണം.

3 / 5
ചിക്കൻ കഴുകിക്കഴിഞ്ഞാൽ ഉടൻ തന്നെ നിങ്ങളുടെ കൈകൾ സോപ്പിട്ട് 20 സെക്കൻഡ് നേരമെങ്കിലും നന്നായി കഴുകുക. മാംസം വെട്ടാൻ ഉപയോഗിച്ച കത്തി, കട്ടിംഗ് ബോർഡ്, പാത്രങ്ങൾ എന്നിവ ചൂടുവെള്ളവും ഡിറ്റർജന്റും ഉപയോഗിച്ച് അണുവിമുക്തമാക്കണം. മാംസം മുറിക്കാൻ ഉപയോഗിക്കുന്ന ബോർഡും കത്തിയും പച്ചക്കറികൾ മുറിക്കാൻ ഉപയോഗിക്കരുത്. മാംസത്തിന് മാത്രമായി പ്രത്യേക ബോർഡ് സൂക്ഷിക്കുന്നത് അണുബാധ തടയാൻ സഹായിക്കും.

4 / 5
പക്ഷിപ്പനി വൈറസുകൾ ഉയർന്ന താപനിലയിൽ നശിച്ചുപോകുന്നവയാണ്. മാംസം കുറഞ്ഞത് 70°C മുതൽ 74°C വരെയെങ്കിലും ചൂടിൽ പാകം ചെയ്യണം. മാംസത്തിന്റെ ഉൾഭാഗം നന്നായി വെന്തിട്ടുണ്ടെന്ന് ഉറപ്പാക്കുക. പകുതി വെന്ത മാംസം കഴിക്കുന്നത് ഈ സാഹചര്യത്തിൽ ഒഴിവാക്കണം. മാംസം ഉടൻ പാകം ചെയ്യുന്നില്ലെങ്കിൽ വായു കടക്കാത്ത പാത്രത്തിലോ കവറിലോ ആക്കി ഫ്രീസറിൽ സൂക്ഷിക്കുക. മറ്റുള്ള ഭക്ഷണസാധനങ്ങളുമായി മാംസം സ്പർശിക്കാത്ത രീതിയിൽ വേണം സൂക്ഷിക്കാൻ.

5 / 5
Follow Us