AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kitchen Tips: മുളക് അരിഞ്ഞശേഷം കൈ എരിയുന്നുണ്ടോ? മാറ്റാൻ വഴികളിതാ..

How to Get Rid of Chilli Burn on Hands: മുളക് അരിഞ്ഞ ശേഷം കൈകളിൽ എരിച്ചിൽ അനുഭവപ്പെടുന്നത് ഒട്ടുമിക്ക പേരും നേരിടുന്ന ബുദ്ധിമുട്ടാണ്. വെള്ളം മാത്രം ഉപയോഗിച്ച് കഴുകിയാൽ ഈ എരിച്ചിൽ മാറില്ല. പകരം പൊടിക്കൈകൾ പ്രയോഗിച്ചാൽ ഈ നീറ്റലിൽ നിന്ന് ആശ്വാസം നേടാം.

Nithya Vinu
Nithya Vinu | Updated On: 23 Oct 2026 | 10:00 AM
മുളക് അരിഞ്ഞ ശേഷം കൈകളിൽ എരിച്ചിൽ അനുഭവപ്പെടുന്നത് ഒട്ടുമിക്ക പേരും നേരിടുന്ന ബുദ്ധിമുട്ടാണ്. എന്നാൽ ഇനി ആ ആശങ്ക വേണ്ട. വെള്ളം മാത്രം ഉപയോഗിച്ച് കഴുകിയാൽ ഈ എരിച്ചിൽ മാറില്ല. പകരം പൊടിക്കൈകൾ പ്രയോഗിച്ചാൽ ഈ നീറ്റലിൽ നിന്ന് ആശ്വാസം നേടാം. പാൽ, വെളിച്ചെണ്ണ, തൈര് ഒക്കെ ഇവിടെ നിങ്ങളെ സഹായിക്കും. എങ്ങനെയെന്നേല്ലേ.... (Image Credit source: Getty Images)

1 / 5
മുളകിൽ അടങ്ങിയിരിക്കുന്ന 'കാപ്സെയ്സിൻ' എന്ന രാസവസ്തുവാണ് ഈ എരിച്ചിലിന് കാരണം. വെള്ളം മാത്രം ഉപയോഗിച്ച് കഴുകിയാൽ ഈ എരിച്ചിൽ മാറില്ല. പകരം, തണുത്ത പാലിലോ തൈരിലോ കുറച്ചു സമയം കൈ മുക്കി വെക്കുക. പാലിലെ കേസിൻ എന്ന പ്രോട്ടീൻ മുളകിന്റെ എരിച്ചിലിന് കാരണമാകുന്ന രാസവസ്തുവിനെ നിർവീര്യമാക്കും.

2 / 5
വെളിച്ചെണ്ണയാണ് അടുത്ത വഴി. കൈകളിൽ അല്പം വെളിച്ചെണ്ണയോ മറ്റ് പാചക എണ്ണയോ നന്നായി തിരുമ്മി പിടിപ്പിക്കുക. കാപ്സെയ്സിൻ എണ്ണയിൽ എളുപ്പത്തിൽ ലയിക്കുന്നതിനാൽ, ശേഷം സോപ്പിട്ട് കഴുകുമ്പോൾ എരിച്ചിൽ പൂർണ്ണമായി മാറും.

3 / 5
സാധാരണ കൈ കഴുകുന്ന സോപ്പിനേക്കാൾ ഡിഷ് വാഷിങ് ലിക്വിഡിന് എണ്ണമയം കലർന്ന മുളകിന്റെ അംശത്തെ വേഗത്തിൽ നീക്കം ചെയ്യാനുള്ള കഴിവുണ്ട്. അതുപോലെ, ബേക്കിംഗ് സോഡയും ഉപകാരിയാണ്. അല്പം ബേക്കിങ് സോഡയിൽ വെള്ളം ചേർത്ത് പേസ്റ്റ് പരുവത്തിലാക്കി കൈകളിൽ പുരട്ടുക. ഉണങ്ങിയ ശേഷം കഴുകിക്കളയാം.

4 / 5
എരിച്ചിലുള്ള ഭാഗത്ത് അല്പം തേൻ പുരട്ടി വെക്കുന്നത് എരിച്ചിലിന് ആശ്വാസം നൽകും. തണുത്ത വെള്ളത്തിൽ കൈ കഴുകുന്നത് താത്കാലിക ആശ്വാസം നൽകുമെങ്കിലും വെള്ളത്തിൽ നിന്ന് കൈ എടുക്കുമ്പോൾ എരിച്ചിൽ വീണ്ടും കൂടും. അതിനാൽ ഈ വഴികൾ ഉപയോഗിക്കാവുന്നതാണ്.

5 / 5
Follow Us