AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Tips for keeping cool: വല്ലാത്ത ചൂടാണോ? എസിയില്ലാതെയും വീട് തണുപ്പിക്കാം, ചെയ്യേണ്ടത്…

How to Keep Your House Cool: പൊള്ളുന്ന വെയിലിൽ ഓരോ മലയാളികളും നട്ടംതിരിയുകയാണ്. വീടിനുള്ളിലെ ചൂട് കുറയ്ക്കാൻ എസിയെ അമിതമായി ആശ്രയിക്കുന്നത് വൈദ്യുതി ബില്ലും വർദ്ധിപ്പിക്കും. എന്നാൽ ചില വഴികളിലൂടെ എസി ഇല്ലാതെ തന്നെ വീടിനുള്ളിൽ തണുപ്പ് നിലനിർത്താൻ സാധിക്കുമെന്ന് അറിയാമോ?

Nithya Vinu
Nithya Vinu | Published: 09 Feb 2026 | 11:16 AM
വീടിന്റെ ഭിത്തികളിൽ ഉപയോഗിക്കുന്ന പെയിന്റ് ചൂടിനെ സ്വാധീനിക്കുന്നുണ്ട്. കടും നിറങ്ങൾ ചൂടിനെ ആഗിരണം ചെയ്യുമ്പോൾ വെള്ളയോ അല്ലെങ്കിൽ ഇളം നിറങ്ങളോ ചൂടിനെ പ്രതിഫലിപ്പിക്കുന്നു. ഇത് വീടിനുള്ളിലെ താപനില കുറയ്ക്കാൻ സഹായിക്കും.

1 / 6
പകൽ സമയത്ത് കടുത്ത ചൂടുള്ള വായു വീടിനുള്ളിലേക്ക് കടക്കാതിരിക്കാൻ ജനലുകളും വാതിലുകളും അടച്ചിടുക. എന്നാൽ വൈകുന്നേരമാകുന്നതോടെ ചൂട് കുറയുന്ന സമയത്ത് ജനലുകൾ തുറന്നിടുന്നത് വീടിനുള്ളിലെ ചൂട് പുറന്തള്ളാനും തണുത്ത വായു അകത്ത് കയറാനും സഹായിക്കും.

2 / 6
സൂര്യപ്രകാശം നേരിട്ട് വീടിനുള്ളിലേക്ക് അടിക്കുന്നത് തടയാൻ കട്ടിയുള്ള കർട്ടനുകൾ ഉപയോഗിക്കാം. ഇത് മുറിക്കുള്ളിലെ താപനില വലിയ അളവിൽ കുറയ്ക്കും. വെളുത്ത നിറത്തിലുള്ള കർട്ടനുകൾ വെളിച്ചത്തെ പ്രതിഫലിപ്പിക്കാൻ കൂടുതൽ മികച്ചതാണ്.

3 / 6
ലൈറ്റുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പ്രവർത്തിക്കുമ്പോൾ ചെറിയ അളവിൽ ചൂട് പുറപ്പെടുവിക്കുന്നുണ്ട്. പകൽ സമയത്ത് അനാവശ്യമായ ലൈറ്റുകളും ഉപകരണങ്ങളും ഓഫ് ചെയ്യുന്നത് മുറിയിലെ ചൂട് കുറയ്ക്കാൻ സഹായിക്കും.

4 / 6
വീടിനുള്ളിൽ വളർത്താൻ കഴിയുന്ന ഇൻഡോർ പ്ലാന്റുകൾ വായു ശുദ്ധീകരിക്കുക മാത്രമല്ല, മുറിക്കുള്ളിലെ ഈർപ്പം നിലനിർത്തുകയും തണുപ്പ് നൽകുകയും ചെയ്യുന്നു. ജനൽക്കലിലോ ബാൽക്കണിയിലോ ചെടികൾ വെക്കുന്നത് ചൂടിനെ തടയാൻ സഹായിക്കും.

5 / 6
വൈകുന്നേരങ്ങളിൽ വീടിന്റെ പരിസരത്തോ മുറ്റത്തോ വെള്ളം തളിക്കുന്നത് അന്തരീക്ഷത്തിലെ ചൂട് കുറയ്ക്കാൻ സഹായിക്കും. പഴയ രീതിയാണെങ്കിലും ഇത് വീടിനുള്ളിൽ തണുത്ത വായു ലഭിക്കാൻ ഇന്നും ഫലപ്രദമാണ്. (Image Credit: Getty Images)

6 / 6
Follow Us