AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Natural Hair Dye: മുടി കറുപ്പിക്കാൻ വാഴക്കൂമ്പ് മതി; 50 ദിവസം വരെ നിറം മങ്ങില്ല!

Natural Hair Dye Using Banana Flower: നര മറയ്ക്കാനായി നമ്മളിൽ ഭൂരിഭാഗം ആളുകളും വിപണിയിൽ ലഭിക്കുന്ന കെമിക്കൽ ഹെയർ ഡൈകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ ഈ കെമിക്കലുകൾ ഉപയോഗിക്കാതെ, വാഴക്കൂമ്പ് ഉപയോഗിച്ച് മികച്ചൊരു ഹെർബൽ ഹെയർ ഡൈ വീട്ടിൽ തന്നെ തയ്യാറാക്കിയാലോ...

Nithya Vinu
Nithya Vinu | Updated On: 10 Sep 2026 | 09:57 PM
ഇന്ന് പലരെയും അലട്ടുന്ന പ്രശ്നമാണ് അകാലനാര. മാനസിക സമ്മർദ്ദം, പരിസ്ഥിതി മലിനീകരണം, പോഷകാഹാരക്കുറവ് എന്നിവയൊക്കെ ഇതിന് കാരണമാകാറുണ്ട്. നര മറയ്ക്കാനായി നമ്മളിൽ ഭൂരിഭാഗം ആളുകളും വിപണിയിൽ ലഭിക്കുന്ന കെമിക്കൽ ഹെയർ ഡൈകളെയാണ് ആശ്രയിക്കുന്നത്. എന്നാൽ ഈ കെമിക്കലുകൾ ഉപയോഗിക്കാതെ, നമ്മുടെ അടുക്കളയിലോ പറമ്പിലോ എളുപ്പത്തിൽ ലഭിക്കുന്ന വാഴക്കൂമ്പ് (വാഴച്ചുണ്ട്) ഉപയോഗിച്ച് മികച്ചൊരു ഹെർബൽ ഹെയർ ഡൈ വീട്ടിൽ തന്നെ തയ്യാറാക്കിയാലോ... (Image Credit source: Getty Images)

1 / 5
വാഴക്കൂമ്പിന്റെ ഇതളുകളിൽ അടങ്ങിയിരിക്കുന്ന ആന്തോസയാനിൻ എന്നആന്റിഓക്സിഡന്റാണ് മുടിക്ക് സ്വാഭാവിക നിറം നൽകാൻ സഹായിക്കുന്നത്. കെമിക്കൽ ഡൈകളെ അപേക്ഷിച്ച് ഇത് മുടിയുടെ ആരോഗ്യം സംരക്ഷിക്കുകയും അകാലനര തടയുകയും ചെയ്യുന്നു.  ഒരു തവണ ഈ ഡൈ ഉപയോഗിച്ചാൽ 50 ദിവസം വരെ  മുടിയുടെ കറുപ്പ് നിറം മങ്ങാതെ നിന്നേക്കും.

2 / 5
വാഴകൂമ്പിന്റെ ഇതളുകൾ, നാരങ്ങ, മൈലാഞ്ചി‌‌ പൊടി, കറ്റാർ വാഴ ജെൽ എന്നിവയാണ് ഇതിന് ആവശ്യം. വാഴക്കൂമ്പിന്റെ ഇതളുകൾ നന്നായി കഴുകി ചെറുതായി അരിഞ്ഞെടുക്കുക. ഇത് മിക്സിയുടെ ജാറിലിട്ട് ആവശ്യത്തിന് വെള്ളം ചേർത്ത് നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ഇതിലേക്ക് 2 ടേബിൾസ്പൂൺ മൈലാഞ്ചിപ്പൊടിയും 3-4 നാരങ്ങയുടെ നീരും ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക.

3 / 5
ഈ മിശ്രിതം ഒരു പാനിലേക്ക് ഒഴിച്ച് ചെറുതീയിൽ വച്ച് തുടർച്ചയായി ഇളക്കുക. പേസ്റ്റ് കറുത്ത്, കുറുക്കിയ രൂപത്തിലാകുന്നതുവരെ ചൂടാക്കുക. ചൂടാക്കിയെടുത്ത ഈ കറുത്ത മിശ്രിതം വെയിലത്തുവെച്ച് നന്നായി ഉണക്കിയെടുക്കുക. ഇത് വായുകടക്കാത്ത ചില്ലുകുപ്പിയിൽ സൂക്ഷിച്ചാൽ ആവശ്യാനുസരണം ഉപയോഗിക്കാം.

4 / 5
തയ്യാറാക്കിവെച്ചിരിക്കുന്ന ഡൈ പൗഡറിൽ നിന്നും ആവശ്യത്തിന് എടുത്ത് കറ്റാർവാഴ ജെല്ലുമായി യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കുക, ഇത് തലമുടിയിലും നരയുള്ള ഭാഗങ്ങളിലും നന്നായി പുരട്ടുക, 30 മിനിറ്റിനു ശേഷം സാധാരണ വെള്ളത്തിൽ കഴുകിക്കളയാവുന്നതാണ്. (ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളവയാണ്. ടിവി9 മലയാളം ഇത് സ്ഥിരീകരിക്കുന്നില്ല.)

5 / 5
Follow Us