AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Eggless Omelet Recipe: മുട്ടയില്ലാത്ത ഓംലെറ്റോ… ഈ കിടിലൻ ഐറ്റം തയ്യാറാക്കുന്നത് എങ്ങനെ?

Viral Eggless Omelet Recipe: കാണാനും കഴിക്കാനും ഒറിജിനൽ മുട്ട ഓംലെറ്റ് പോലെ തന്നെയുള്ള ഈ വിഭവം വളരെ എളുപ്പത്തിലും കുറഞ്ഞ സമയം കൊണ്ടും വീട്ടിൽ തയ്യാറാക്കാം എന്നതാണ് ഏറ്റവും വലിയ ​ഗുണം. പനീറും കടലമാവും പ്രോട്ടീൻ ലഭിക്കാൻ സഹായിക്കുന്ന ചേരുവകളാണ്. പച്ചക്കറികളിൽ നിന്ന് ഫൈബറും വിവിധ പോഷകങ്ങളും ലഭിക്കും. അതിനാൽ ഫിറ്റ്നസ് നോക്കുന്നവർക്ക് ഇതിലും നല്ലൊരു വിഭവം വേറെയില്ല. കണ്ണടച്ച് തുറക്കുന്ന സമയം കൊണ്ട് തയ്യാറാക്കാവുന്ന ഈ കിടിലൻ വെജിറ്റേറിയൻ ഓംലെറ്റ് റെസിപ്പി നോക്കാം.

Neethu Vijayan
Neethu Vijayan | Published: 24 Oct 2026 | 11:33 AM
മുട്ട കഴിക്കാത്തവർക്കും, വെജിറ്റേറിയൻ പ്രേമികൾക്കും, വ്രതദിനങ്ങളിൽ പോലും ഭയമില്ലാതെ കഴിക്കാൻ പറ്റിയ ഒന്നാണ് മുട്ടയില്ലാത്ത ഓംലെറ്റ് (Eggless Omelette). കാണാനും കഴിക്കാനും ഒറിജിനൽ മുട്ട ഓംലെറ്റ് പോലെ തന്നെയുള്ള ഈ വിഭവം വളരെ എളുപ്പത്തിലും കുറഞ്ഞ സമയം കൊണ്ടും വീട്ടിൽ തയ്യാറാക്കാം എന്നതാണ് ഏറ്റവും വലിയ ​ഗുണം. കണ്ണടച്ച് തുറക്കുന്ന സമയം കൊണ്ട് തയ്യാറാക്കാവുന്ന ഈ കിടിലൻ വെജിറ്റേറിയൻ ഓംലെറ്റ് റെസിപ്പി നോക്കാം. (Image Credit Source: Social Media)

1 / 5
ആവശ്യമായ ചേരുവകൾ: കടലമാവ് - 30 ഗ്രാം, ഹൈ പ്രോട്ടീൻ പനീർ - 100 ഗ്രാം, ചെറുതായി അരിഞ്ഞ ചീര - മുക്കാൽ കപ്പ്, അരിഞ്ഞ കൂൺ - 67 എണ്ണം, ചെറി തക്കാളി - 23 എണ്ണം, ചീസ് സ്ലൈസ് - ഒരെണ്ണത്തിന്റെ പകുതി, ഉപ്പ് - ആവശ്യത്തിന്, ചില്ലി ഫ്‌ളേക്‌സ് - അര ടീസ്പൂൺ, മിക്‌സഡ് ഹെർബ്‌സ് - അര ടീസ്പൂൺ, കുരുമുളകുപൊടി - കാൽ ടീസ്പൂൺ, എണ്ണ - ആവശ്യത്തിന് എന്നിവയാണ് ആവശ്യമായ ചേരുവകൾ.

2 / 5
തയ്യാറാക്കുന്ന വിധം: ഒരു പാത്രത്തിലേക്ക് കടലമാവ്, ഉപ്പ്, കുരുമുളകുപൊടി, ചില്ലി ഫ്‌ലേക്‌സ്, മിക്‌സഡ് ഹെർബ്‌സ് എന്നിവ എടുക്കുക. ശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് ദോശമാവിനേക്കാൾ അൽപം നേർത്ത രൂപത്തിലുള്ള മിശ്രിതമാക്കി കലക്കിവയ്ക്കാം. ഒരു നോൺസ്റ്റിക് പാൻ ചൂടാക്കി അരിഞ്ഞ കൂൺ എണ്ണ ചേർക്കാതെ രണ്ടുമുതൽ മൂന്ന് മിനിറ്റ് വരെ വേവിക്കുക. തുടർന്ന് ചീരയും ചെറി തക്കാളിയും ചേർത്ത് അൽപം ഉപ്പും കുരുമുളകും ഇട്ട് ഒന്നോ രണ്ടോ മിനിറ്റ് കൂടി വഴറ്റിയെടുക്കാം.

3 / 5
പാനിൽ അൽപം എണ്ണ പുരട്ടിയ ശേഷം കടലമാവ് കലക്കിയത് ഒഴിച്ച് ഓംലെറ്റിന്റെ രൂപത്തിൽ പരത്തുക. വളരെ നേർത്തതായി പരത്തരുത്. മിശ്രിതം പകുതിയോളം വെന്തുകഴിയുമ്പോൾ പനീർ ഗ്രേറ്റ് ചെയ്ത് മുകളിൽ വിതറുക. സ്പൂൺ ഉപയോഗിച്ച് പതുക്കെ അമർത്തി ചേർത്തുവയ്ക്കാം. നേരത്തേ വഴറ്റിവച്ച പച്ചക്കറികൾ ഓംലെറ്റിന്റെ മുകളിൽ നിരത്തുക. മുകളിൽ അര ചീസ് സ്ലൈസും വയ്ക്കാം.

4 / 5
പാൻ മൂടിവച്ച് കുറഞ്ഞ തീയിൽ ഏകദേശം രണ്ട് മിനിറ്റ് കൂടി വേവിക്കുക. ചീസ് ഉരുകി ഓംലെറ്റ് നന്നായി വെന്തുകഴിഞ്ഞാൽ വിളമ്പാം. ഇഷ്ടമുണ്ടെങ്കിൽ അൽപം സോസ് കൂടി ചേർക്കാം. പനീറും കടലമാവും പ്രോട്ടീൻ ലഭിക്കാൻ സഹായിക്കുന്ന ചേരുവകളാണ്. പച്ചക്കറികളിൽ നിന്ന് ഫൈബറും വിവിധ പോഷകങ്ങളും ലഭിക്കും.  അതിനാൽ ഫിറ്റ്നസ് നോക്കുന്നവർക്ക് ഇതിലും നല്ലൊരു വിഭവം വേറെയില്ല.

5 / 5
Follow Us