വേനൽച്ചൂടിൽ തൈര് പെട്ടെന്ന് പുളിക്കുന്നുണ്ടോ? പരിഹാരം ഇത് | How to Prevent Curd from Getting Sour Quickly in Summer Malayalam news - Malayalam Tv9

Curd: വേനൽച്ചൂടിൽ തൈര് പെട്ടെന്ന് പുളിക്കുന്നുണ്ടോ? പരിഹാരം ഇത്

Edited By: 

Jenish Thomas | Updated On: 21 Apr 2026 | 08:54 PM

Way to Prevent Curd from Getting Sour: ഏറെ ആരോ​ഗ്യ​ഗുണങ്ങളുള്ളതും ശരീരത്തിന് തണുപ്പ് നൽക്കുന്നവയുമാണ് തൈര്. എന്നാൽ വേനൽച്ചൂടിൽ തൈര് പെട്ടെന്ന് പുളിച്ച് പോകുന്നത് പലരും നേരിടുന്ന വെല്ലുവിളിയാണ്. എന്നാൽ ഇനി അതോർത്ത് വിഷമിക്കേണ്ട, തൈര് പെട്ടെന്ന് പുളിച്ച് പോകുന്നത് തടയാൻ സഹായിക്കുന്ന ചില പരിഹാരമാർ​ഗങ്ങളുണ്ട്. അവ ഏതെല്ലാമെന്ന് നോക്കിയാലോ....

1 / 5
ഒരിക്കലും തിളപ്പിച്ച പാൽ ചൂടോടെ ഉറയൊഴിക്കാൻ ഉപയോ​ഗിക്കരുത്. അമിതമായ ചൂടുള്ള പാലിൽ ഉറയൊഴിക്കുന്നത് തൈര് പെട്ടെന്ന് പുളിച്ച് പോകാൻ കാരണമാകും. അതിനാൽ, പാൽ നന്നായി തണുത്ത ശേഷം മാത്രം ഉറയൊഴിക്കുക.  (Image Credit Source : Getty Images)

2 / 5
അതുപോലെ ഉറ അധികമായാലും തൈര് പെട്ടെന്ന് പുളിച്ച് പോകും. അതുകൊണ്ട് വേനൽക്കാലത്ത് തൈര് ഉണ്ടാക്കുമ്പോൾ ഉപയോ​ഗിക്കുന്ന ഉറയുടെ, അതായത് മുമ്പ് ഉണ്ടാക്കിയ തൈരിന്റെ അളവ് കുറയ്ക്കുക. ഒരു ലിറ്റർ പാലിന് ഒരു ടീസ്പൂൺ ഉറ മാത്രം മതിയാകും.

3 / 5
തൈര് സൂക്ഷിക്കാൻ മൺപാത്രങ്ങൾ ഉപയോ​ഗിക്കുന്നതാണ് നല്ലത്. മൺപാത്രങ്ങൾ സ്വാഭാവികമായും തണുപ്പ് നിലനിർത്തുന്നതിനാൽ തൈര് പെട്ടെന്ന് കേടാകില്ല. സ്റ്റീൽ പാത്രങ്ങളേക്കാൾ കൂടുതൽ സമയം ഫ്രഷ് ആയി ഇരിക്കാനും മൺപാത്രങ്ങളിൽ സൂക്ഷിക്കുന്നത് സഹായിക്കും.

4 / 5
തൈര് നിറച്ച പാത്രം എവിടെ വെക്കുന്നു എന്നതും തൈര് പുളിക്കുന്നതിനെ സ്വാധീനിക്കും. അടുക്കളയിലെ താരതമ്യേന തണുത്ത ഭാഗത്ത് തൈര് സൂക്ഷിക്കുവുന്നതാണ്. സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്ന സ്ഥലത്തോ ഗ്യാസ് സ്റ്റൗവിനടുത്തോ തൈര് വെക്കുന്നത് ഒഴിവാക്കേണ്ടതാണ്.

5 / 5
തൈര് കട്ടയായി കഴിഞ്ഞാൽ ഉടൻ തന്നെ ഫ്രിഡ്ജിലേക്ക് മാറ്റാൻ ശ്രദ്ധിക്കുക. കൂടുതൽ സമയം പുറത്തുവെക്കുന്നത് പുളിപ്പ് വർദ്ധിപ്പിക്കും. സാധാരണയായി 4-5 മണിക്കൂർ കൊണ്ട് തൈര് റെഡിയാകും.

തൈര് കട്ടയായി കഴിഞ്ഞാൽ ഉടൻ തന്നെ ഫ്രിഡ്ജിലേക്ക് മാറ്റാൻ ശ്രദ്ധിക്കുക. കൂടുതൽ സമയം പുറത്തുവെക്കുന്നത് പുളിപ്പ് വർദ്ധിപ്പിക്കും. സാധാരണയായി 4-5 മണിക്കൂർ കൊണ്ട് തൈര് റെഡിയാകും.

Follow Us
Related Photo Gallery
Neem Leaf Benefits: കാശും കളയേണ്ട, കെമിക്കലും വേണ്ട, മുടിയുടെ സകല പ്രശ്നങ്ങൾക്കും ഒരൊറ്റ മൂലി; വേപ്പില ഇങ്ങനെ ഉപയോഗിക്കൂ
Cristiano Ronaldo: റൊണാൾഡോയെ മാറ്റുന്നതിൽ എന്ത് യുക്തി? വിമർശകരുടെ വായടപ്പിച്ച് മാർട്ടിനസ്
Health Tips: രുചിക്ക് മാത്രമല്ല, തടി കുറയ്ക്കാനും കറിവേപ്പില, അറിയാം ഈ അത്ഭുത ഗുണങ്ങൾ
Kerala Budget 2026: ‘മുഖ്യ’ബജറ്റിലെ അപൂർവ്വ റെക്കോർഡ്! കേരള ചരിത്രത്തിൽ ബജറ്റ് അവതരിപ്പിച്ച ആ മുഖ്യമന്ത്രിമാർ ആരെല്ലാം?
Bengaluru Travel: മലയാളികളേ…ബെംഗളൂരു യാത്രയില്‍ ഇവരെ പേടിക്കണം; ചെന്ന് കേറിക്കൊടുത്തേക്കല്ലേ
Surya Varun Kendra Yog: വാഹനം ഓടിക്കുമ്പോൾ ശ്രദ്ധിക്കുക, അഭിമാനത്തിന് കോട്ടം സംഭവിച്ചേക്കാം; ജൂൺ 26ന് സൂര്യനും വരുണനും നാശം വിതയ്ക്കും!
മഴക്കാലമല്ലേ! ശർദ്ദിയും വയറിളക്കവും മാറാൻ ഇതാ നാട്ടുവിദ്യ
ഇത്രയും കോടികളോ? നെയ്മറുടെ ആസ്തി എത്ര?
പാറ്റ ശല്യമാണോ പ്രശ്നം? പരിഹാരം വീട്ടിൽ തന്നെ!
ഇക്കൂട്ടര്‍ തക്കാളി കഴിക്കാന്‍ പാടില്ല; വിഷമാകാന്‍ സെക്കന്‍ഡുകള്‍ മാത്രം
വയനാട്ടിലെ തെയിലത്തോട്ടത്തിൽ നിന്നും പിടികൂടി മലമ്പാമ്പ്
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ
കാട്ടാന ഗേറ്റ് തകർക്കുന്നത് കണ്ടോ?