AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kitchen Hacks: മിക്സി ജാറിന്റെ ബ്ലേഡിന് മൂർച്ച കുറഞ്ഞോ? വീട്ടിൽ തന്നെ എളുപ്പത്തിൽ ശരിയാക്കാം

Ways to Sharpen Mixie Blades: പാചകം ചെയ്യുന്നവർ സ്ഥിരമായി നേരിടുന്ന ഒരു പ്രശ്നമാണ് മിക്സിയിൽ എന്തെങ്കിലും അരയ്ക്കുമ്പോൾ നല്ലതുപോലെ അരഞ്ഞുകിട്ടാതിരിക്കുക എന്നത്. എന്നാൽ ഇനി അക്കാര്യമോർത്ത് ആരും ടെൻഷനടിക്കണ്ട. മിക്സിയുടെ ജാറിന്റെ ബ്ലേഡ് നമുക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ മൂർച്ച കൂട്ടാവുന്നതാണ്.

Nithya Vinu
Nithya Vinu | Updated On: 22 Oct 2026 | 11:41 AM
ഇന്ന് നമ്മുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് മിക്സി. അതുകൊണ്ടുതന്നെ പാചകം ചെയ്യുന്നവരും അടുക്കളയിൽ ജോലി ചെയ്യുന്നവരും സ്ഥിരമായി നേരിടുന്ന ഒരു പ്രശ്നമാണ് മിക്സിയിൽ എന്തെങ്കിലും അരയ്ക്കുമ്പോൾ നല്ലതുപോലെ അരഞ്ഞുകിട്ടാതിരിക്കുക എന്നത്. കുറച്ചു പഴക്കം ചെന്നതോ അല്ലെങ്കിൽ കുറെ കാലമായി ഉപയോഗിക്കുന്നതോ ആയ മിക്സി ആണെങ്കിൽ അതിലെ ബ്ലേഡിന്റെ മൂർച്ച കുറയുന്നതാണ് ഇതിന് പ്രധാന കാരണം. (Image Credit source: Getty Images)

1 / 5
എന്നാൽ ഇനി അക്കാര്യമോർത്ത് ആരും ടെൻഷനടിക്കണ്ട. മിക്സിയുടെ ജാറിന്റെ ബ്ലേഡ് നമുക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ മൂർച്ച കൂട്ടാവുന്നതാണ്. അലുമിനിയം ഫോയിൽ, മുട്ടത്തോട്, കല്ലുപ്പ് എന്നിവ കൈവശമുണ്ടെങ്കിൽ മിക്സി ജാറിന്റെ ബ്ലേഡിന് മിനിറ്റുകൾക്കുള്ളിൽ പഴയ മൂർച്ച വീണ്ടെടുക്കാൻ സാധിക്കും. എങ്ങനെയെന്ന് നോക്കിയാലോ...

2 / 5
അലുമിനിയം ഫോയിലാണ് താരം. ബ്ലെയ്ഡിന്റെ മൂർച്ച കൂട്ടാനായി അലുമിനിയം ഫോയിൽ ചെറിയ കഷണങ്ങളാക്കി മുറിച്ച് മിക്സി ജാറിൽ ഇട്ട് അരച്ചെടുക്കുക. ഇങ്ങനെ ഒരു പ്രാവശ്യം ചെയ്തു കഴിഞ്ഞാൽ തന്നെ കുറഞ്ഞത് നാല് മാസം വരെ മിക്സി ജാറിൽ സാധനങ്ങൾ നല്ല രീതിയിൽ അരച്ചെടുക്കാൻ സാധിക്കും.

3 / 5
അതുപോലെ മുട്ടത്തോടും ഉപകാരിയാണ്. മുട്ടയുടെ തോട് നന്നായി കഴുകി ഉണക്കിയ ശേഷം മിക്സിയുടെ ജാറിലിട്ട് അടിക്കുക. ഒന്നോ രണ്ടോ മുട്ടയുടെ തോട് ഇതിനായി ഉപയോഗിക്കാം. മുട്ടത്തോട് നല്ലതുപോലെ പൊടിയുന്നത് വരെ മിക്സി പ്രവർത്തിപ്പിക്കുക. ഇത് ബ്ലേഡിന് പെട്ടെന്ന് മൂർച്ചയുണ്ടാകാൻ സഹായിക്കുന്ന മികച്ചൊരു ട്രിക്കാണ്.

4 / 5
അലുമിനിയം ഫോയിലും മുട്ടത്തോടും പോലെ തന്നെ മിക്സിയുടെ ബ്ലേഡിന്റെ മൂർച്ച കൂട്ടാൻ കുറച്ചു കല്ലുപ്പ് ജാറിലിട്ട് പൊടിച്ചെടുത്താലും മതിയാകും. ഉപ്പിന്റെ തരികൾ ബ്ലേഡിൽ ഉരസി മൂർച്ച വർദ്ധിപ്പിക്കാൻ ഇത് സഹായിക്കും.

5 / 5
Follow Us