AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kitchen Tips: തേൻ കേടാകാതെ ഇരിക്കാൻ ഫ്രിഡ്ജിൽ വയ്ക്കണോ? ശരിയായ രീതി ഇതാണ്

Honey Storage Tips: ഫ്രിഡ്ജിൽ വച്ചാൽ തേൻ വേഗത്തിൽ കട്ടപിടിക്കുകയും സ്വാഭാവിക രുചിയിൽ മാറ്റം വരുകയും ചെയ്യുന്നു. ചിലപ്പോൾ പിന്നീട് അവ ഉപയോ​ഗിക്കാൻ കഴിയാത്തപോലെ മോശമായേക്കാം. അതുകൊണ്ട് തന്നെ എല്ലായിപ്പോഴും ഫ്രിഡ്ജിൽ തേൻ സൂക്ഷിക്കുന്നത് നല്ലതാകണമെന്നില്ല. തേനിന്റെ സ്വാഭാവിക രുചി, ഘടന, ഗുണമേന്മ എന്നിവ സംരക്ഷിക്കുന്നതിനായി മുറിയിലെ താപിനില തന്നെയാണ് അനുയോജ്യം.

Neethu Vijayan
Neethu Vijayan | Published: 21 Mar 2026 | 08:34 AM
നിരവധി ആരോ​ഗ്യ​ഗുണങ്ങളുള്ള തേൻ മിക്ക വീടുകളിലും കാണപ്പെടുന്ന ഒന്നാണ്. പ്രകൃതിദത്തമായ ലഭിച്ച തേനാണെങ്കിൽ കേടാകാതെ വർഷങ്ങളോളം സൂക്ഷിക്കാനാകും. എന്നാൽ സൂക്ഷിക്കുന്ന രീതി തെറ്റാണെങ്കിൽ പെട്ടെന്ന് കേടാകുകയും ചെയ്യും. അത്തരത്തിൽ മിക്കവരും ചോദിക്കുന്ന കാര്യമാണ് തേൻ ഫ്രിഡ്ജിൽ വയ്ക്കണോ എന്നത്. (Image Credits: Getty Images)

1 / 5
എന്നാൽ ഫ്രിഡ്ജിൽ വച്ചാൽ തേൻ വേഗത്തിൽ കട്ടപിടിക്കുകയും സ്വാഭാവിക രുചിയിൽ മാറ്റം വരുകയും ചെയ്യുന്നു. ചിലപ്പോൾ പിന്നീട് അവ ഉപയോ​ഗിക്കാൻ കഴിയാത്തപോലെ മോശമായേക്കാം. അതുകൊണ്ട് തന്നെ എല്ലായിപ്പോഴും ഫ്രിഡ്ജിൽ തേൻ സൂക്ഷിക്കുന്നത് നല്ലതാകണമെന്നില്ല. തേനിന്റെ സ്വാഭാവിക രുചി, ഘടന, ഗുണമേന്മ എന്നിവ സംരക്ഷിക്കുന്നതിനായി മുറിയിലെ താപിനില തന്നെയാണ് അനുയോജ്യം.

2 / 5
അതുപോലെ തന്നെ തേൻ സൂക്ഷിക്കാൻ ഏറ്റവും അനുയോജ്യം ഗ്ലാസ് കുപ്പികളോ സെറാമിക് പാത്രങ്ങളോ ആണ്. പ്ലാസ്റ്റിക് കുപ്പികൾ കഴിവതും ഒഴിവാക്കുന്നതാണ് നല്ലത്. കാരണം ദീർഘകാലം അതിൽ തേൻ വച്ചിരുന്നാൽ അതിലെ രാസവസ്തുക്കൾ തേനുമായി കലരാൻ സാധ്യതയുണ്ട്. ലോഹപാത്രങ്ങളും ഒഴിവാക്കുക. തേനിലെ അമ്ലാംശം ലോഹവുമായി പ്രതിപ്രവർത്തിച്ച് തേൻ കേടായി പോകാനുള്ള സാധ്യത കൂടുതലാണ്.

3 / 5
തേൻ കേടാകാനുള്ള മറ്റൊരു പ്രധാന കാരണം ഈർപ്പം തട്ടുന്നതാണ്. നനവുള്ള സ്പൂൺ ഉപയോഗിച്ച് തേൻ എടുക്കാൻ ശ്രമിക്കരുത്. ഉപയോഗത്തിന് ശേഷം കുപ്പിയുടെ അടപ്പ് വായു കടക്കാത്ത രീതിയിൽ അടച്ചു വയ്ക്കണം. നേരിട്ട് സൂര്യപ്രകാശം തട്ടുന്ന സ്ഥലങ്ങളിൽ തേൻ സൂക്ഷിക്കരുത്.

4 / 5
തേൻ കട്ടപിടിച്ചിരുന്നാൽ കേടായെന്ന് കരുതി കളയരുത്. പകരം ഒരു പാത്രത്തിൽ ചൂടുള്ള വെള്ളമെടുത്ത് അതിലേക്ക് തേനിൻ്റെ കുപ്പി ഇറക്കി വയ്ക്കുക. അല്പസമയം കഴിയുമ്പോൾ തേൻ സാധാരണ രീതിയിലേക്ക് മാറിതുടങ്ങും. ഒരിക്കലും ​ഗ്യാസിലോ മറ്റ് സ്ഥലങ്ങളിലോ തേൻ നേരിട്ട് വച്ച് ചൂടാക്കരുത്.

5 / 5
Follow Us