Beauty tips: ഫേസ് വാഷ് ഉപയോഗിക്കും മുമ്പ് ഇതുകൂടി പുരട്ടൂ… അടുക്കളയിലുണ്ട് മുഖം മിനുക്കുന്ന മരുന്ന്
Coconut Oil benefits: വരണ്ട ചർമ്മക്കാർക്ക് ഇത് വളരെ നല്ലതാണെങ്കിലും, എണ്ണമയമുള്ള ചർമ്മക്കാർക്കും മുഖക്കുരു സാധ്യതയുള്ളവർക്കും സുഷിരങ്ങൾ അടയാൻ ഇത് കാരണമായേക്കാം.

ഫേസ് വാഷുകൾ ഉപയോഗിക്കുന്നതിനു മുമ്പ് വെളിച്ചെണ്ണ ഉപയോഗിക്കുന്നത് ചർമ്മത്തിലെ മേക്കപ്പ്, അഴുക്ക്, മറ്റ് മാലിന്യങ്ങൾ എന്നിവ എളുപ്പത്തിൽ നീക്കം ചെയ്യാൻ സഹായിക്കും.

ചർമ്മത്തിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുത്താതെ തന്നെ ചർമ്മത്തെ ഹൈഡ്രേറ്റ് ചെയ്യാനും മൃദുവായി നിലനിർത്താനും ചുളിവുകൾ കുറയ്ക്കാനും വെളിച്ചെണ്ണ സഹായിക്കുന്നു.

മുഖത്തും കഴുത്തിലും വെളിച്ചെണ്ണ പുരട്ടി വൃത്താകൃതിയിൽ മസാജ് ചെയ്ത ശേഷം, ചെറുചൂടുവെള്ളത്തിൽ മുക്കിയ മൃദുവായ തുണി ഉപയോഗിച്ച് തുടച്ചുനീക്കുന്നത് മികച്ച ഫലം നൽകും.

രാത്രി കിടക്കുന്നതിന് മുൻപ് മേക്കപ്പ് നീക്കം ചെയ്യാനും ചർമ്മത്തിന് ആവശ്യമായ ഈർപ്പം നൽകാനും വെളിച്ചെണ്ണ ഉപയോഗിക്കുന്നത് ഗുണകരമാണ്.

വരണ്ട ചർമ്മക്കാർക്ക് ഇത് വളരെ നല്ലതാണെങ്കിലും, എണ്ണമയമുള്ള ചർമ്മക്കാർക്കും മുഖക്കുരു സാധ്യതയുള്ളവർക്കും സുഷിരങ്ങൾ അടയാൻ ഇത് കാരണമായേക്കാം. അതിനാൽ ചർമ്മത്തിന്റെ സ്വഭാവം നോക്കി മാത്രം ഉപയോഗിക്കുക.