AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Rosemary Oil: മുടി വളരാൻ റോസ്‌മേരി ഓയിൽ ശരിക്കും സഹായിക്കുമോ?; എങ്ങനെ ഉപയോഗിക്കാം, അറിയാം ഗുണങ്ങൾ

Rosemary Oil For Hair Growth: പുരുഷന്മാരിലും സ്ത്രീകളിലും മുടി കൊഴിച്ചിലിന് കാരണമാകുന്ന ഡിഎച്ച്ടി എന്ന ഹോർമോണിൻ്റെ പ്രവർത്തനത്തെ തടയാനും ഇത് സഹായിക്കും. തലയോട്ടിയിലെ ചൊറിച്ചിൽ, താരൻ എന്നിവ അകറ്റി മുടി വളരാൻ അനുയോജ്യമായ സാഹചര്യം ഒരുക്കുന്നു.

Neethu Vijayan
Neethu Vijayan | Updated On: 09 Feb 2026 | 07:47 AM
മുടി വളർച്ചയെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ ഇന്ന് ലോകമെമ്പാടുമുള്ള സൗന്ദര്യസംരക്ഷകർ ഒരേപോലെ നിർദ്ദേശിക്കുന്ന ഒന്നാണ് റോസ്‌മേരി ഓയിൽ. എന്നാൽ ഇത് വെറുമൊരു ട്രെൻഡ് മാത്രമാണോ അതോ മുടി വളരാൻ ശരിക്കും സഹായിക്കുമോ? റോസ്‌മേരി ഓയിലിന്റെ ഗുണങ്ങളെക്കുറിച്ചും അത് ശരിയായ രീതിയിൽ എങ്ങനെ ഉപയോഗിക്കാമെന്നും നമുക്ക് നോക്കാം. (Image Credits: Getty Images)

1 / 5
മുടി വളരാൻ ഉപയോഗിക്കുന്ന മിനോക്സിഡിൽ എന്ന മരുന്നിന് തുല്യമായ ഫലം റോസ്‌മേരി ഓയിൽ നൽകുന്നുണ്ടെന്ന് ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. പുരുഷന്മാരിലും സ്ത്രീകളിലും മുടി കൊഴിച്ചിലിന് കാരണമാകുന്ന ഡിഎച്ച്ടി എന്ന ഹോർമോണിൻ്റെ പ്രവർത്തനത്തെ തടയാനും ഇത് സഹായിക്കും. തലയോട്ടിയിലെ ചൊറിച്ചിൽ, താരം എന്നിവ അകറ്റി മുടി വളരാൻ അനുയോജ്യമായ സാഹചര്യം ഒരുക്കുന്നു.

2 / 5
റോസ്‌മേരി ഓയിൽ ഏതെങ്കിലും ഒരു സാധാരണ എണ്ണയുമായി കലർത്തി വേണം ഉപയോഗിക്കാൻ. രണ്ട് സ്പൂൺ വെളിച്ചെണ്ണ അല്ലെങ്കിൽ ബദാം ഓയിൽ, 4-5 തുള്ളി റോസ്‌മേരി ഓയിൽ ചേർത്ത് വേണം ഉപയോ​ഗിക്കാൻ. ഇവ നന്നായി കലർത്തി തലയോട്ടിയിൽ മസ്സാജ് ചെയ്യുക. കുറഞ്ഞത് 30 മിനിറ്റിന് ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകിക്കളയാം.

3 / 5
നിങ്ങൾ പതിവായി ഉപയോഗിക്കുന്ന ഷാംപൂവിലേക്ക് 2-3 തുള്ളി റോസ്‌മേരി ഓയിൽ ചേർത്ത് മുടി കഴുകുന്നത് മുടിക്ക് തിളക്കവും കരുത്തും നൽകാൻ സഹായിക്കും. എണ്ണമയം ഇഷ്ടമല്ലാത്തവർക്ക് റോസ്‌മേരി ഇലകൾ വെള്ളത്തിലിട്ട് തിളപ്പിച്ച് ആ വെള്ളം തണുത്ത ശേഷം സ്പ്രേ ബോട്ടിലിലാക്കി തലയോട്ടിയിൽ അടിക്കാവുന്നതാണ്. ഇത് കഴുകിക്കളയേണ്ടതില്ല.

4 / 5
നേർപ്പിക്കാതെ റോസ്‌മേരി ഓയിൽ നേരിട്ട് തലയോട്ടിയിൽ തേക്കുന്നത് അലർജിക്കും ചൊറിച്ചിലിനും കാരണമായേക്കാം. കൂടാതെ പെട്ടെന്ന് റിസൾട്ട് ഉണ്ടാവണമെന്നില്ല, ഏതൊരു പ്രകൃതിദത്ത മാർഗ്ഗവും ഫലം കാണാൻ സമയം എടുക്കും. ചുരുങ്ങിയത് 3 മുതൽ 6 മാസം വരെ സ്ഥിരമായി ഉപയോഗിക്കുക. ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും എസൻഷ്യൽ ഓയിലുകൾ ഉപയോഗിക്കുന്നതിന് മുൻപ് ഡോക്ടറുടെ നിർദ്ദേശം തേടുക.

5 / 5
Follow Us