AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Summer Beauty Tips: പാർലറിൽ പോകേണ്ട, തക്കാളിയും പഞ്ചസാരയുമുണ്ടോ… കരിവാളിപ്പും ബ്ലാക് ഹെഡ്സും മാറി മുഖം തിളങ്ങും

Tomato and Sugar for Face Scrub: തക്കാളിയിൽ അടങ്ങിയിരിക്കുന്ന ലൈക്കോപീൻ ചർമ്മത്തിലെ അഴുക്കിനെ നീക്കം ചെയ്യാനും പ്രകൃതിദത്തമായി ബ്ലീച്ച് ചെയ്യാനും നിങ്ങളെ സഹായിക്കുന്നു. നല്ലൊരു എക്സ്ഫോളിയേറ്റർ ആയി പ്രവർത്തിക്കുന്ന പഞ്ചസാര ചർമ്മത്തിലെ മൃതകോശങ്ങളെയും ബ്ലാക് ഹെഡ്‌സിനെയും നീക്കം ചെയ്യാനും വളരെ നല്ലതാണ്.

Neethu Vijayan
Neethu Vijayan | Published: 03 Apr 2026 | 07:00 AM
ഈ ചൂടത്ത് പുറത്തിറങ്ങിയാൽ ആരുടെ മുഖമാണ് കരിവാളിക്കാത്തത്. വീട്ടിലെത്തി കണ്ണാടി നോക്കി ഇനിയെന്ത് ചെയ്യുമെന്ന് ഓർത്തിരിക്കാതെ വേ​ഗം അടുക്കളയിലേക്ക് വിട്ടോളൂ. മുഖത്തെ കരിവാളിപ്പും (Sun Tan) മൂക്കിന് ചുറ്റുമുള്ള ബ്ലാക് ഹെഡ്‌സും മാറണമെങ്കിൽ തക്കാളിയും പഞ്ചസാരയും മാത്രം മതി. പാർലറിൽ പോകാതെ തന്നെ മുഖം വെട്ടിത്തിളങ്ങുകയും ചെയ്യും. (Image Credits: Getty Images)

1 / 5
തക്കാളിയിൽ അടങ്ങിയിരിക്കുന്ന ലൈക്കോപീൻ ചർമ്മത്തിലെ അഴുക്കിനെ നീക്കം ചെയ്യാനും പ്രകൃതിദത്തമായി ബ്ലീച്ച് ചെയ്യാനും നിങ്ങളെ സഹായിക്കുന്നു. നല്ലൊരു എക്സ്ഫോളിയേറ്റർ ആയി പ്രവർത്തിക്കുന്ന പഞ്ചസാര ചർമ്മത്തിലെ മൃതകോശങ്ങളെയും ബ്ലാക് ഹെഡ്‌സിനെയും നീക്കം ചെയ്യാനും വളരെ നല്ലതാണ്.

2 / 5
നന്നായി പഴുത്ത ഒരു തക്കാളി എടുത്ത് രണ്ട് കഷ്ണങ്ങളായി മുറിച്ചെടുക്കുക. ശേഷം ഒരു ചെറിയ പ്ലേറ്റിൽ അല്പം പഞ്ചസാര എടുക്കുക. വലിയ തരിയാണെങ്കിൽ മിക്സിയിലിട്ട് ഒന്ന് അടിച്ചെടുക്കുക. കാരണം കുറഞ്ഞ തരിയുള്ള പഞ്ചസാരയാണ് ചർമ്മത്തിന് നല്ലത്. ശേഷം മുറിച്ചു വെച്ചിരിക്കുന്ന തക്കാളിയുടെ ഒരു കഷ്ണം പഞ്ചസാരയിൽ നന്നായി മുക്കിയെടുക്കുക.

3 / 5
ഈ തക്കാളിയെടുത്ത് നിങ്ങളുടെ മുഖത്തും കഴുത്തിലും വട്ടത്തിൽ സൗമ്യമായി മസാജ് ചെയ്യുക. ബ്ലാക് ഹെഡ്‌സ് കാണപ്പെടുന്ന മൂക്കിന് ചുറ്റും അല്പം കൂടുതൽ നേരം സ്ക്രബ് ചെയ്യാം. 5 മിനിറ്റ് മസാജ് ചെയ്ത ശേഷം 10 മിനിറ്റ് അങ്ങനെ തന്നെ വയ്ക്കുക. ശേഷം നല്ല തണുത്ത വെള്ളത്തിൽ മുഖം വൃത്തിയായി കഴുകുക.

4 / 5
മുഖത്തെ മങ്ങൽ മാറി പെട്ടെന്ന് തിളക്കം കിട്ടാൻ ഏറ്റവും നല്ല മാർമാണിത്. ചർമ്മത്തിലെ സുഷിരങ്ങൾ വൃത്തിയാക്കാനും, വെയിൽ ഏൽക്കുമ്പോഴുണ്ടാകുന്ന ടാൻ മാറ്റാനും ഇതിലും മികച്ചത് വേറെയില്ല. ഓയിലി സ്കിൻ ഉള്ളവർക്കും ഈ സ്ക്രബ് അനുയോജ്യമാണ്. മുഖത്തെ മൃതകോശങ്ങൾ നീങ്ങുന്നതോടെ ചർമ്മം സോഫ്റ്റ് ആവുകയും തിളങ്ങുകയും ചെയ്യും.

5 / 5
Follow Us