AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Women’s T20 World Cup 2026: ആദ്യ സന്നാഹ മത്സരത്തിന് ഇന്ത്യ നാളെ ഇറങ്ങുന്നു; എതിരാളികള്‍ വെസ്റ്റ് ഇന്‍ഡീസ്; എപ്പോള്‍, എവിടെ കാണാം?

Where to Watch Women’s T20 World Cup Warm-Up Matches Live: വനിതാ ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യ നാളെ വെസ്റ്റ് ഇന്‍ഡീസുമായി ഏറ്റുമുട്ടും. ഉച്ചയ്ക്ക് 2.30-ന് കാര്‍ഡിഫ് വെയില്‍ സ്റ്റേഡിയത്തിലാണ് മത്സരം. ജൂൺ 6 മുതൽ ജൂൺ 10 വരെയാണ് ഈ പരിശീലന മത്സരങ്ങൾ നടക്കുന്നത്.

Jayadevan AM
Jayadevan AM | Published: 07 Jun 2026 | 09:20 PM
വനിതാ ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യ നാളെ വെസ്റ്റ് ഇന്‍ഡീസുമായി ഏറ്റുമുട്ടും. ഉച്ചയ്ക്ക് 2.30-ന് കാര്‍ഡിഫ് വെയില്‍ സ്റ്റേഡിയത്തിലാണ് മത്സരം. ജൂൺ 6 മുതൽ ജൂൺ 10 വരെയാണ് ഈ പരിശീലന മത്സരങ്ങൾ നടക്കുന്നത്. ഇന്ത്യയുടെ ആദ്യ മത്സരം നടക്കുന്നത് നാളെയാണ്  (Image Credit Source: PTI).

1 / 5
ഇന്ത്യ രണ്ട് സന്നാഹ മത്സരങ്ങളാണ് കളിക്കുന്നത്. ജൂണ്‍ 10-ന് ഇന്ത്യ ഇംഗ്ലണ്ടിനെയും നേരിടും. ലോകകപ്പിന് മുന്നോടിയായുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് സന്നാഹ മത്സരം കളിക്കുന്നത്. ഇതിലെ ജയ-പരാജയങ്ങള്‍ പ്രസക്തമല്ല.

2 / 5
പരിശീലന മത്സരങ്ങളെല്ലാം ഐസിസിയുടെ ഔദ്യോഗിക പ്ലാറ്റ്‌ഫോമായ ICC.tv വഴിയും ഐസിസി യൂട്യൂബ് ചാനലിലൂടെയും ലോകമെമ്പാടും പൂർണ്ണമായും സൗജന്യമായി തത്സമയം കാണാൻ സാധിക്കുമെന്ന് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ അറിയിച്ചു. ഇന്ത്യയുടെ മാത്രം വാം-അപ്പ് മത്സരങ്ങൾ ജിയോഹോട്ട്‌സ്റ്റാർ സംപ്രേഷണം ചെയ്യും. യുകെയിലെ ആരാധകര്‍ക്ക്‌ ഇംഗ്ലണ്ടിന്റെ മത്സരങ്ങൾ സ്കൈ ചാനലിലൂടെ തത്സമയം കാണാം. യുഎസ്എ, കാനഡ എന്നിവിടങ്ങളിൽ വില്ലോ ടിവി എല്ലാ പരിശീലന മത്സരങ്ങളും തത്സമയം എത്തിക്കും.

3 / 5
വെസ്റ്റ് ഇൻഡീസിലെ ആരാധകർക്ക് ഇഎസ്പിഎൻ കരീബിയൻ വഴി തങ്ങളുടെ ടീമിന്റെ മത്സരങ്ങൾ കാണാം. യുഎഇയിലും മറ്റ് MENA മേഖലകളിലും സ്റ്റാർസ്‌പ്ലേ ക്രിക്കറ്റ് ഡബ്ല്യു ചാനലിലൂടെ മത്സരങ്ങൾ ലഭ്യമാകും. ഇന്നലെ നാലു സന്നാഹ മത്സരങ്ങളാണ് നടന്നത്. നെതര്‍ലന്‍ഡ്‌സ്-സ്‌കോട്ട്‌ലന്‍ഡ്, സൗത്ത് ആഫ്രിക്ക-അയര്‍ലന്‍ഡ്, ശ്രീലങ്ക-പാകിസ്ഥാന്‍, ന്യൂസിലന്‍ഡ്-ബംഗ്ലാദേശ് പോരാട്ടങ്ങള്‍ നടന്നു.

4 / 5
നാളെ രണ്ട് മത്സരങ്ങളാണ് നടക്കുന്നത്. ആദ്യ മത്സരത്തില്‍ ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും ഏറ്റുമുട്ടും. ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും തമ്മിലാണ് രണ്ടാം മത്സരം. ജൂണ്‍ 10-ന് സന്നാഹ മത്സരങ്ങള്‍ അവസാനിക്കും.

5 / 5
Follow Us