AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Indoor Plants Benefits: ഭം​ഗിക്ക് മാത്രമല്ലാട്ടോ… ആയുസ് കൂടാനും ഈ ചെടികൾ വീടിനുള്ളിൽ വളർത്താം

Health Benefits of Indoor Plants: ചെടികൾ വെറുമൊരു അലങ്കാരം മാത്രമല്ലെന്ന കാര്യമാണ് നിങ്ങൾ ആദ്യം അറിയേണ്ടത്. വീടിനുള്ളിലെ വിഷവായുവിനെ പുറന്തള്ളി, ശുദ്ധവായു ഉല്പാദിപ്പിച്ച് നമ്മുടെ ആയുസ്സും ആരോഗ്യവും കൂട്ടാൻ സഹായിക്കുന്ന ചില ചെടികളുണ്ട്. അവ വേണം ഇനി വീടിനുള്ളിൽ നട്ടുവളർത്താൻ. അന്തരീക്ഷത്തിലെ ബെൻസീൻ, ഫോർമാൽഡിഹൈഡ് തുടങ്ങിയ വിഷവാതകങ്ങളെ ഇത് ആഗിരണം ചെയ്യുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

Neethu Vijayan
Neethu Vijayan | Published: 20 Jul 2026 | 10:15 AM
ഇക്കാലത്ത് വീടിനുള്ളിൽ ചെടികൾ വളർത്തുന്നത് ഒരു ട്രെൻഡാണ്. ലിവിംഗ് റൂമിലും ബെഡ്‌റൂമിലും പച്ചപ്പുള്ള നല്ല വിലകൂടിയ ചെടികൾ ഭം​ഗിക്ക് വേണ്ടി മാത്രമാണ് ചിലർ നട്ടുപിടിപ്പിക്കുന്നത്. എന്നാൽ, ഈ ചെടികൾ വെറുമൊരു അലങ്കാരം മാത്രമല്ലെന്ന കാര്യമാണ് നിങ്ങൾ ആദ്യം അറിയേണ്ടത്. വീടിനുള്ളിലെ വിഷവായുവിനെ പുറന്തള്ളി, ശുദ്ധവായു ഉല്പാദിപ്പിച്ച് നമ്മുടെ ആയുസ്സും ആരോഗ്യവും കൂട്ടാൻ സഹായിക്കുന്ന ചില ചെടികളുണ്ട്. അവ വേണം ഇനി വീടിനുള്ളിൽ നട്ടുവളർത്താൻ. (Image Credit Source: Getty Images)

1 / 5
സ്നേക്ക് പ്ലാന്റ്: ഭൂരിഭാഗം ചെടികളും പകൽ സമയത്ത് ഓക്സിജൻ പുറത്തുവിടുമ്പോൾ, രാത്രി സമയങ്ങളിലും വായു ശുദ്ധീകരിച്ച് ഓക്സിജൻ നൽകാൻ സ്നേക്ക് പ്ലാന്റിന് കഴിയും. അതുകൊണ്ട് തന്നെ ഇത് ബെഡ്‌റൂമിൽ വെക്കാൻ ഏറ്റവും അനുയോജ്യമാണ്. അന്തരീക്ഷത്തിലെ ബെൻസീൻ, ഫോർമാൽഡിഹൈഡ് തുടങ്ങിയ വിഷവാതകങ്ങളെ ഇത് ആഗിരണം ചെയ്യുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

2 / 5
പീസ് ലില്ലി: മനോഹരമായ വെള്ളപ്പൂക്കളുള്ള പീസ് ലില്ലി വീടിന് പോസിറ്റീവ് എനർജി നൽകാൻ മികച്ചതാണ്. വായുവിലെ ഈർപ്പം കൃത്യമായി നിലനിർത്താൻ ഈ ചെടി സഹായിക്കുന്നു. ഇത് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്കും വരണ്ട ചർമ്മമുള്ളവർക്കും ആശ്വാസമേകും. അന്തരീക്ഷത്തിലെ അസറ്റോൺ, ആൽക്കഹോൾ എന്നിവയെ നീക്കം ചെയ്യാൻ ഇതിന് പ്രത്യേക കഴിവുണ്ട്. അതിനാൽ ഇനി ധൈര്യമായി അവ വളർത്താം.

3 / 5
സ്പൈഡർ പ്ലാന്റ്: ചെടികളെ സ്നേഹിച്ച് തുടങ്ങുന്നവർക്ക് ആദ്യമായി വളർത്താൻ ഏറ്റവും എളുപ്പമുള്ള ഒരു ഇൻഡോർ ചെടിയാണിത്. ഇതിന്റെ ഇലകൾ താഴേക്ക് തൂങ്ങിക്കിടക്കുന്നത് കാണാൻ നല്ല ഭംഗിയാണ്. വീട്ടിലെ വായുവിലുള്ള അലർജി ഉണ്ടാക്കുന്ന ഘടകങ്ങളെയും പൊടിപടലങ്ങളെയും 90 ശതമാനത്തോളം ഇല്ലാതാക്കാൻ സ്പൈഡർ പ്ലാന്റിന് സാധിക്കും. ഇത് വളർത്തുമൃഗങ്ങൾക്കും കുട്ടികൾക്കും ഒട്ടും വിഷകരമല്ല.

4 / 5
കറ്റാർവാഴ: സൗന്ദര്യ മുടി സംരക്ഷണത്തിനാണ് നമ്മൾ അലോവേറ ഉപയോ​ഗിക്കുന്നത്. എന്നാൽ നമ്മുടെ ആരോഗ്യത്തിനും കറ്റാർവാഴ ഉത്തമമാണ്. വീടിനുള്ളിലെ കാർബൺ മോണോക്സൈഡ്, ഫോർമാൽഡിഹൈഡ് എന്നിവയുടെ അളവ് കൂടുമ്പോൾ കറ്റാർവാഴയുടെ ഇലകളിൽ തവിട്ടുനിറത്തിലുള്ള പാടുകൾ പ്രത്യക്ഷപ്പെടും. അതായത്, വീടിനുള്ളിലെ വായു അശുദ്ധമാണെന്ന് കാട്ടിത്തരുന്ന ഒരു നാച്ചുറൽ 'എയർ മോണിറ്റർ' കൂടിയാണിത്.

5 / 5
Follow Us