കാര്‍ കിട്ടി, പക്ഷേ ഓടിക്കാനാകില്ല; വൈഭവ് കാത്തിരിക്കണം മൂന്ന് വര്‍ഷം | IPL 2026 MVP Vaibhav Sooryavanshi wins new car, But here is why he can’t drive it yet Malayalam news - Malayalam Tv9

Vaibhav Sooryavanshi: കാര്‍ കിട്ടി, പക്ഷേ ഓടിക്കാനാകില്ല; വൈഭവ് കാത്തിരിക്കണം മൂന്ന് വര്‍ഷം

Published: 

01 Jun 2026 | 08:25 PM

Vaibhav Sooryavanshi Wins MVP and Tata Sierra: ഐപിഎല്ലില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയിരിക്കുകയാണ് വൈഭവ് സൂര്യവംശി. താരത്തിന് ഒരു പുത്തന്‍ കാറും സമ്മാനമായി ലഭിച്ചിരുന്നു. എന്നാല്‍ 15 വയസ് മാത്രം പ്രായമുള്ള വൈഭവിന് അത് ഇപ്പോള്‍ ഓടിക്കാനാകില്ല. വൈഭവ് ഇനിയും മൂന്ന് വര്‍ഷം കാത്തിരിക്കണം

1 / 5
ഐപിഎല്ലില്‍ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ 15-കാരന്‍ ഓപ്പണര്‍ വൈഭവ് സൂര്യവംശി. താരത്തിന് ഒരു പുത്തന്‍ കാറും സമ്മാനമായി ലഭിച്ചിരുന്നു. എന്നാല്‍ 15 വയസ് മാത്രം പ്രായമുള്ള വൈഭവിന് അത് ഇപ്പോള്‍ ഓടിക്കാനാകില്ല. നിയമപരമായി വാഹനമോടിക്കാന്‍ വൈഭവ് ഇനിയും മൂന്ന് വര്‍ഷം കാത്തിരിക്കണം (Image Credit Source: PTI).

2 / 5
എന്നാല്‍ താരത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് വാഹനം ഉപയോഗിക്കാനാകും. 16 മത്സരങ്ങളില്‍ നിന്ന് 776 റണ്‍സ് നേടിയ വൈഭവാണ് ഈ സീസണിലെ ഓറഞ്ച് ക്യാപ് സ്വന്തമാക്കിയത്. ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ് സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ്. 16 ഇന്നിങ്സുകളിൽ നിന്നായി 237.30 എന്ന അവിശ്വസനീയമായ സ്ട്രൈക്ക് റേറ്റിൽ 776 റൺസാണ് അടിച്ചുകൂട്ടിയത്.

3 / 5
'മോസ്റ്റ് വാല്യൂബിൾ പ്ലെയർ' പുരസ്‌കാരം ലഭിച്ചതും വൈഭവിനാണ്. 'എമർജിങ് പ്ലെയർ' പുരസ്കാരവും വൈഭവ് സൂര്യവംശി തന്നെയാണ് സ്വന്തമാക്കിയത്. മിഡ്-സൈസ് എസ്‌യുവികളിലൊന്നായ ടാറ്റാ സിയറയാണ് സൂര്യവംശിക്ക് സമ്മാനമായി ലഭിച്ച പുരസ്കാരങ്ങളിൽ ഒന്ന്. ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാനുള്ള കുറഞ്ഞ പ്രായം 18 വയസ്സായതിനാൽ താരത്തിന് ഇപ്പോൾ ഈ വാഹനത്തിന്റെ സ്റ്റിയറിങ് കൈയ്യിലെടുക്കാൻ സാധിക്കില്ല.

4 / 5
വ്യക്തിഗത പ്രകടനങ്ങള്‍ക്കുള്ള പ്രൈസ് മണിയായി ഏതാണ്ട് 55 ലക്ഷം രൂപയാണ് താരം സ്വന്തമാക്കിയത്. ഇതൊരു അഭിമാന നിമിഷമാണെന്നായിരുന്നു വൈഭവിന്റെ പ്രതികരണം. അടുത്ത സീസണിൽ ഇതിലും മികച്ച പ്രകടനം പുറത്തെടുക്കാൻ ശ്രമിക്കുമെന്നും താരം വ്യക്തമാക്കി. വരാനിരിക്കുന്ന അയര്‍ലന്‍ഡ് പര്യടനത്തില്‍ വൈഭവിന് അവസരം ലഭിക്കാന്‍ സാധ്യതയുണ്ട്.

5 / 5
തന്റെ 14-ാം വയസ്സിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി കളത്തിലിറങ്ങിയപ്പോഴാണ് ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരൻ എന്ന റെക്കോർഡ് സൂര്യവംശി സ്വന്തമാക്കിയത്. ടൂർണമെന്റിലെ തന്റെ അവസാന രണ്ട് ഇന്നിങ്സുകളിൽ 97, 96 എന്നിങ്ങനെ റൺസ് നേടിയാണ് താരം സീസൺ അവസാനിപ്പിച്ചത്. ഈ സീസണിൽ ആകെ 72 സിക്സറുകളാണ് താരം പറത്തിയത്. അതായത് ഒരു ഇന്നിങ്സിൽ ശരാശരി നാലിൽ കൂടുതൽ സിക്സറുകൾ!

Follow Us
Related Photo Gallery
തൈറോയിഡ് രോഗികള്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍
ഇന്ത്യൻ കുട്ടികളിലെ പ്രധാന പ്രശ്നം ഇതോ?
മഴക്കാലത്ത് വെള്ളം കുടി കുറയുമ്പോൾ സംഭവിക്കുന്നത്
പ്രമേഹത്തിന് ബെസ്റ്റാ! ചാമ്പക്കയുടെ ​ഗുണങ്ങൾ
അജിത്തിൻ്റെ അമ്മക്ക് ആദരാഞ്ജലി അർപ്പിക്കാൻ എത്തിയ മുഖ്യമന്ത്രി വിജയ്
Viral Video: സ്വർണ്ണക്കടയിൽ പട്ടാപ്പകൽ മോഷണം
ഹാപ്പി ലാൻഡിൽ നടന്ന അപകടത്തിൻ്റെ ദൃശ്യം
പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് ചെയ്ത ഉദ്യോഗസ്ഥരെ സിപിഎം പ്രവർത്തകർ ആക്രമിക്കുന്നു