സഞ്ജുവിന് പകരമെത്തിയ താരം പരിക്കേറ്റ് പുറത്ത്; പകരക്കാരനെ പ്രഖ്യാപിച്ച് രാജസ്ഥാന്‍ റോയല്‍സ്‌ | IPL 2026: Rajasthan Royals name Dasun Shanaka as replacement for Sam Curran Malayalam news - Malayalam Tv9

IPL 2026: സഞ്ജുവിന് പകരമെത്തിയ താരം പരിക്കേറ്റ് പുറത്ത്; പകരക്കാരനെ പ്രഖ്യാപിച്ച് രാജസ്ഥാന്‍ റോയല്‍സ്‌

Published: 

23 Mar 2026 | 10:00 PM

Dasun Shanaka replaces Sam Curran at Rajasthan Royals: രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചടി. സാം കറന്‍ രിക്കേറ്റ് ലീഗില്‍ നിന്ന് പുറത്തായി. ദസുന്‍ ശനകയാണ് പകരക്കാരന്‍. കറന്‍ പുറത്തായതില്‍ നിരാശയുണ്ടെന്ന് റോയല്‍സ്. ശനകയെ പോലൊരു പകരക്കാരനെ കണ്ടെത്തിയതില്‍ സന്തോഷമുണ്ട്. 2 കോടി രൂപയ്ക്ക് ദസുൻ ശനക ആർആറിൽ ചേരും. ഐപിഎൽ ലേലത്തിൽ ശനക അണ്‍സോള്‍ഡായിരുന്നു.

1 / 5
ഐപിഎല്‍ ആരംഭിക്കുന്നതിന് മുമ്പ് രാജസ്ഥാന്‍ റോയല്‍സിന് തിരിച്ചടി. സഞ്ജു സാംസണ് പകരം ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ നിന്ന് റോയല്‍സില്‍ എത്തിച്ച രണ്ട് താരങ്ങളില്‍ ഒരാള്‍ പരിക്കേറ്റ് ലീഗില്‍ നിന്ന് പുറത്തായി. രവീന്ദ്ര ജഡേജ, സാം കറന്‍ എന്നിവരെയാണ് ചെന്നൈയില്‍ നിന്ന് റോയല്‍സിലേക്ക് ട്രേഡ് ചെയ്തത്. ഇതില്‍ സാം കറനാണ് പരിക്കേറ്റ് പുറത്തായത് (Image Credits: PTI).

2 / 5
റോയല്‍സ് സാം കറന് പകരക്കാരനെയും കണ്ടെത്തി. ശ്രീലങ്കയുടെ ടി20 ക്യാപ്റ്റന്‍ ദസുന്‍ ശനകയാണ് പകരക്കാരന്‍. പിഎസ്എല്‍ കരാര്‍ നിലനില്‍ക്കെയാണ് ശനക റോയല്‍സിലെത്തുന്നത്. ശനകയ്‌ക്കെതിരെ പിസിബി നിയമനടപടി സ്വീകരിച്ചേക്കും.

3 / 5
സാം കറന്‍ പുറത്തായതില്‍ നിരാശയുണ്ടെന്ന് റോയല്‍സ് വ്യക്തമാക്കി. ബാറ്റിങിലും, ബൗളിങിലും കറന്‍ മികച്ചതാണ്. എന്നാല്‍ ശനകയെ പോലൊരു പകരക്കാരനെ കണ്ടെത്തിയതില്‍ സന്തോഷമുണ്ട്. മികച്ച ഓള്‍ റൗണ്ടറാണ് ശനകയെന്നും ക്രിക്കറ്റ് ഡയറക്ടറും ഫ്രാഞ്ചൈസിയുടെ മുഖ്യ പരിശീലകനുമായ കുമാർ സംഗക്കാര പറഞ്ഞു.

4 / 5
2 കോടി രൂപയ്ക്ക് ദസുൻ ശനക ആർആറിൽ ചേരും. ശ്രീലങ്കയ്ക്കായി 6 ടെസ്റ്റുകളിലും 71 ഏകദിനങ്ങളിലും 131 ടി20 മത്സരങ്ങളിലും ദസുൻ ശനക കളിച്ചിട്ടുണ്ട്.  അന്താരാഷ്ട്ര ക്രിക്കറ്റിൽ 3350-ലധികം അന്താരാഷ്ട്ര റൺസും 86 വിക്കറ്റുകളും ദസുൻ ശനകയുടെ പേരിലുണ്ട്. മുമ്പ് ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനായി ശനക കളിച്ചിട്ടുണ്ടെന്നും ഐപിഎല്ലിന്റെ പ്രസ്താവനയിൽ പറയുന്നു.

5 / 5
അബുദാബിയിൽ നടന്ന ഐപിഎൽ ലേലത്തിൽ ശനക അണ്‍സോള്‍ഡായിരുന്നു. പിന്നീട് പിഎസ്എല്ലില്‍ ലാഹോര്‍ ഖലന്ദേഴ്‌സ് 75 ലക്ഷം പാകിസ്ഥാന്‍ രൂപയ്ക്ക് ശനകയെ ടീമിലെത്തിച്ചു. സിംബാബ്‌വെയുടെ ബ്ലെസ്സിംഗ് മുസറബാനിക്ക് ശേഷം പിഎസ്എൽ വിട്ട് ഈ വർഷം ഐപിഎല്ലിൽ ചേരുന്ന രണ്ടാമത്തെ താരമാണ് ശനക. ദക്ഷിണാഫ്രിക്കയുടെ കോർബിൻ ബോഷ് കഴിഞ്ഞ വര്‍ഷം ഇത്തരത്തില്‍ ഐപിഎല്‍ കളിച്ചിരുന്നു.

Follow Us
Related Photo Gallery
Hardik Pandya: ഹാര്‍ദ്ദിക് പാണ്ഡ്യയെ ഒഴിവാക്കാന്‍ മുംബൈ ഇന്ത്യന്‍സ്; ലക്ഷ്യം റോയല്‍സ് ഓപ്പണര്‍
Health Tips: കഫം തുപ്പികളയാതെ വീണ്ടും ഇറക്കാറുണ്ടോ? ഈ ശീലം ഉണ്ടാക്കുന്ന വിപത്തുകൾ അറിയാമോ
Mars Transit to Taurus: മകരം ഉൾപ്പെടെ 6 രാശിക്കാർ 42 ദിവസം സൂക്ഷിക്കണം! ചൊവ്വ ഇടവം രാശിയിലേക്ക് മാറുന്നത് ദോഷഫലങ്ങൾ കൊണ്ടുവരും
IND W vs SA W: സെമി ഉറപ്പിക്കാൻ ഇന്ത്യ, വനിതാ ലോകകപ്പിൽ നാളെ മെഗാ പോരാട്ടം
Vyapati Yog 2026: കുംഭം ഉൾപ്പെടെ രാശിക്കാർ എടുത്ത് ചാടി ഒന്നും ചെയ്യരുത്, നഷ്ടങ്ങൾ സംഭവിക്കും! ജൂലൈയിൽ ജാഗ്രത പാലിക്കുക
Health Tips: പ്രമേഹ രോഗികൾക്ക് ഏത്തക്ക കഴിക്കാമോ? ഷുഗറുള്ളവർ നേന്ത്രപ്പഴം കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്
വൈഫൈ വെക്കാനും വാസ്തു നോക്കണം; നെറ്റ് വരെ അടിച്ചുപോകും
ബദാം അധികമായി കഴിച്ചാൽ എന്ത് സംഭവിക്കും?
കിച്ചന്‍ സിങ്ക് എങ്ങനെ എളുപ്പത്തില്‍ വൃത്തിയാക്കാം?
PCOD ഉള്ളവർ പതിവായി ഗ്രാമ്പൂ വെള്ളം കുടിക്കുന്നതിന്റെ ഗുണങ്ങൾ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'
സൗജന്യ യാത്ര സ്ത്രീകൾക്ക്, ബസ് പണിമുടക്കിയപ്പോൾ തള്ളാൻ വന്നത് പുരുഷന്മാർ!
വയനാട്ടിലെ തെയിലത്തോട്ടത്തിൽ നിന്നും പിടികൂടി മലമ്പാമ്പ്
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല