IPL 2026: പിച്ച് ചതിച്ചു! സഞ്ജുവിന്റെ ചെന്നൈ അരങ്ങേറ്റം പാളി; സിഎസ്‌കെയ്ക്ക് കൂട്ടത്തകര്‍ച്ച | IPL 2026, Sanju Samson disappoints in his Yellow Jersey debut, Rajasthan Royals all out CSK for 127 runs Malayalam news - Malayalam Tv9

IPL 2026: പിച്ച് ചതിച്ചു! സഞ്ജുവിന്റെ ചെന്നൈ അരങ്ങേറ്റം പാളി; സിഎസ്‌കെയ്ക്ക് കൂട്ടത്തകര്‍ച്ച

Updated On: 

30 Mar 2026 | 09:24 PM

IPL 2026 Rajasthan Royals vs Chennai Super Kings: ഐപിഎല്ലില്‍ ഇന്ന് നടന്ന രാജസ്ഥാന്‍ റോയല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ബാറ്റിങ് തകര്‍ച്ച. ബൗളിങിനെ തുണച്ച പിച്ചില്‍ കാര്യമായൊന്നും ചെയ്യാന്‍ ചെന്നൈ ബാറ്റര്‍മാര്‍ക്ക് സാധിച്ചില്ല. ആറു റണ്‍സെടുക്കാനെ സഞ്ജു സാംസണ് സാധിച്ചുള്ളൂ. മറ്റ് ബാറ്റര്‍മാരും നിരാശപ്പെടുത്തി.

1 / 5
ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 128 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് ഇറങ്ങിയ ചെന്നൈ 19.4 ഓവറില്‍ 127 റണ്‍സിന് ഓള്‍ ഔട്ടായി. ഗുവാഹത്തിയിലെ പിച്ച് ബൗളിങിനെ തുണയ്ക്കുമെന്ന വിലയിരുത്തലുകള്‍ ശരിവയ്ക്കുന്ന തരത്തിലായിരുന്നു സിഎസ്‌കെയുടെ പ്രതികരണം. ടോസ് ഇടുന്നതിന് മുമ്പ് മഴ പെയ്തത് മൂലം ഗ്രൗണ്ടില്‍ ഈര്‍പ്പം നിലനിന്നിരുന്നു. ഇതും ബൗളിങിന് അനുകൂലമായി (Image Credits: PTI).

2 / 5
ടോസ് നേടുന്ന ടീം ബൗളിങ് തിരഞ്ഞെടുക്കുമെന്ന് വ്യക്തമായിരുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടിയുള്ള അരങ്ങേറ്റ മത്സരത്തില്‍ സഞ്ജു സാംസണിന് മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. താരം ഏഴു പന്തില്‍ ആറു റണ്‍സെടുത്ത് മടങ്ങി. നാന്ദ്രെ ബര്‍ജര്‍ ക്ലീന്‍ ബൗള്‍ഡ് ചെയ്യുകയായിരുന്നു.

3 / 5
ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദും, ആറു റണ്‍സെടുത്ത് പുറത്തായി. 11 പന്തുകള്‍ നേരിട്ട റുതുവിന്റെ സ്റ്റമ്പുകള്‍ ജോഫ്ര ആര്‍ച്ചര്‍ പിഴുതു. വണ്‍ ഡൗണായെത്തിയ ആയുഷ് മാത്രെയെ ബര്‍ജര്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങി. ബര്‍ജറിനായിരുന്നു ഈ വിക്കറ്റ്.

4 / 5
തൊട്ടുപിന്നാലെയെത്തിയ മാറ്റ് ഷോര്‍ട്ടും നിരാശപ്പെടുത്തിയതോടെ ചെന്നൈ പതറി. ഏഴ് പന്തില്‍ രണ്ട് റണ്‍സാണ് ഷോര്‍ട്ട് നേടിയത്. സന്ദീപ് ശര്‍മയ്ക്കായിരുന്നു വിക്കറ്റ്. നാലു പന്തില്‍ ആറു റണ്‍സെടുത്ത ശിവം ദുബെയെ രവീന്ദ്ര ജഡേജ പുറത്താക്കി.

5 / 5
കാര്‍ത്തിക് ശര്‍മ (15 പന്തില്‍ 18), സര്‍ഫറാസ് ഖാന്‍ (12 പന്തില്‍ 17), ജാമി ഒവര്‍ട്ടണ്‍ (36 പന്തില്‍ 43) എന്നിവര്‍ ചെറുത്തുനില്‍പിന് ശ്രമിച്ചത് അല്‍പം ആശ്വാസമായി. ജാമി ഒവര്‍ട്ടണാണ്‌ ടോപ് സ്‌കോറര്‍. അന്‍ഷുല്‍ കാംബോജ്-10 പന്തില്‍ ഏഴ് നോട്ടൗട്ട്, നൂര്‍ അഹമ്മദ്-ഒമ്പത് പന്തില്‍ ഒന്ന്‌ എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. ചെന്നൈയ്ക്ക് വേണ്ടി ജോഫ്ര ആര്‍ച്ചര്‍, നാന്ദ്രെ ബര്‍ജര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും, ബ്രിജേഷ് ശര്‍മ, സന്ദീപ് ശര്‍മ, രവി ബിഷ്‌ണോയ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Loading...
Unable to load recommendations.
Follow Us
Related Photo Gallery
Hero Xtreme 160R 4V: കൂടുതൽ പ്രീമിയം ലുക്കും ഫീച്ചറുകളും, 1.27 ലക്ഷം വിലയിൽ പുത്തൻ ഹീറോ എക്‌സ്ട്രീം 160R 4V
ഒരു സിമ്മും ഒരുപിടി ആനുകൂല്യങ്ങളും വെറും 1 രൂപയ്ക്ക്; ബിഎസ്എൻഎൽ ഓഫർ നീട്ടി
ഇത് അനീതി! ജയ്‌സ്വാളിനെ ഒഴിവാക്കിയത് എന്തിന്? സെലക്ഷന്‍ കമ്മിറ്റിക്കെതിരെ തുറന്നടിച്ച് അശ്വിന്‍
സപ്ലിമെൻ്റുകൾ വേണ്ട, ടെസ്റ്റോസ്റ്റിറോൺ അളവ് സ്വാഭാവികമായി കൂട്ടാം; ജിമ്മിൽ പരിശീലിക്കേണ്ട 4 പ്രധാന വ്യായാമങ്ങൾ ഇതാ!
8th Pay Commission: ജീവനക്കാർക്ക് മിനിമം ശമ്പളം 68,994 രൂപ; അധിക തുകയിൽ കടം വീട്ടണോ സേവിങ്സ് കൂട്ടണോ?
Clothes Washing Tips: വാഷിംഗ് മെഷീനിലിട്ട വസ്ത്രങ്ങളിലെ അഴുക്ക് പോകുന്നില്ലേ? നിങ്ങൾ ചെയ്യുന്ന അബദ്ധങ്ങൾ ഇതാ
സി.എൻ.ജിയിലും പെട്രോളിലും ഓടിക്കാം -ബജാജ് ഫ്രീഡം 125
കൃത്യം 5550 രൂപ ഡിസ്കൗണ്ട്! വിവോ 5G ഫോൺ ഫ്ലിപ്പ്കാർട്ട് ഡീൽ
മുട്ട ദിവസവും കഴിക്കുന്നത് സുരക്ഷിതമോ?
ശരീരഭാരം കുറയ്ക്കാൻ പപ്പായ സഹായിക്കുമോ?
ജയിലർ 2 റിലീസ് ആഘോഷമാക്കി രജിനി ആരാധകർ
ഗുജറാത്തിൽ സ്വർണതട്ടിയെടുക്കാൻ ശ്രമത്തിനിടയിൽ കൊലപാതകം
ആന്ധ്ര പ്രദേശിലെ ക്ഷേത്രത്തിൽ പൂജ നടത്തി വിജയ്
ഒരു കുടുക്ക പൊട്ടിച്ചപ്പോൾ ഇത്രയുമോ?