ടി20 ലോകകപ്പില്‍ എവിടെ നിര്‍ത്തിയോ, അവിടെ നിന്ന് തുടങ്ങി ഇഷാന്‍ കിഷന്‍; ക്യാപ്റ്റന്റെ മികവില്‍ സണ്‍റൈസേഴ്‌സിന് ഭേദപ്പെട്ട സ്‌കോര്‍ | IPL 2026, SRH Post 201 Against RCB as Skipper Ishan Kishan Leads from the Front with 80 Malayalam news - Malayalam Tv9

IPL 2026: ടി20 ലോകകപ്പില്‍ എവിടെ നിര്‍ത്തിയോ, അവിടെ നിന്ന് തുടങ്ങി ഇഷാന്‍ കിഷന്‍; ക്യാപ്റ്റന്റെ മികവില്‍ സണ്‍റൈസേഴ്‌സിന് ഭേദപ്പെട്ട സ്‌കോര്‍

Updated On: 

28 Mar 2026 | 09:30 PM

IPL 2026 SRH vs RCB: ഐപിഎല്‍ 2026 സീസണിലെ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സിനെതിരെ ആര്‍സിബിക്ക് 202 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് സണ്‍റൈസേഴ്‌സ് 201 റണ്‍സ് നേടിയത്. ക്യാപ്റ്റന്‍ ഇഷാന്‍ കിഷനാണ് ടോപ് സ്‌കോറര്‍. ഇഷാന്‍ 38 പന്തില്‍ 80 റണ്‍സെടുത്തു.

1 / 5
ഐപിഎല്‍ 2026 സീസണിലെ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്‌സിനെതിരെ ആര്‍സിബിക്ക് 202 റണ്‍സ് വിജയലക്ഷ്യം. നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് സണ്‍റൈസേഴ്‌സ് 201 റണ്‍സ് നേടിയത്. ക്യാപ്റ്റന്‍ ഇഷാന്‍ കിഷനാണ് ടോപ് സ്‌കോറര്‍. ഇഷാന്‍ 38 പന്തില്‍ 80 റണ്‍സെടുത്തു (Image Credits: PTI).

2 / 5
ടോസ് നേടിയ ആര്‍സിബി ക്യാപ്റ്റന്‍ രജത് പട്ടീദാര്‍ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. രജതിന്റെ തീരുമാനം ശരിയാണെന്ന് തെളിയിക്കുന്ന തരത്തിലായിരുന്നു ആര്‍സിബി ബൗളര്‍ ജേക്കബ് ഡഫിയുടെ പ്രകടനം. മൂന്നാം ഓവറില്‍ തന്നെ ഡഫി സണ്‍റൈസേഴ്‌സിന് ആദ്യ പ്രഹരം സമ്മാനിച്ചു. എട്ട് പന്തില്‍ ഏഴ് റണ്‍സെടുത്ത അഭിഷേക് ശര്‍മ പുറത്തായി.

3 / 5
തൊട്ടുപിന്നാലെ സഹ ഓപ്പണര്‍ ട്രാവിസ് ഹെഡും പുറത്തായി. ഹെഡിനെ വീഴ്ത്തിയതും ഡഫിയായിരുന്നു. ഒമ്പത് പന്തില്‍ 11 റണ്‍സെടുക്കാനെ ഹെഡിന് സാധിച്ചുള്ളൂ. ഹെഡ് മടങ്ങുമ്പോള്‍ മൂന്നോവറില്‍ രണ്ട് വിക്കറ്റിന് 23 എന്ന നിലയിലായിരുന്നു സണ്‍റൈസേഴ്‌സ്.

4 / 5
തുടര്‍ന്ന് ഇഷാന്‍ കിഷന്‍ ക്രീസിലേക്ക്. ഇതിനിടെ നാലാമനായി ബാറ്റിങിന് എത്തിയ നിതീഷ് കുമാര്‍ റെഡ്ഡിയെയും ഡഫി വീഴ്ത്തി. നിതീഷിന് നേടാനായത് ആറു പന്തില്‍ ഒരു റണ്‍സ് മാത്രം. ഇതോടെ സണ്‍റൈസേഴ്‌സിന്റെ നില പരുങ്ങലിലായി.

5 / 5
22 പന്തില്‍ 31 റണ്‍സ് നേടിയ ഹെയിന്റിച്ച് ക്ലാസണ്‍, 18 പന്തില്‍ 43 റണ്‍സ് നേടിയ അനികേത് വര്‍മ എന്നിവരുടെ ബാറ്റിങും സണ്‍റൈസേഴ്‌സിന് രക്ഷയായി. സാഹില്‍ അറോറ-ആറു പന്തില്‍ ഒമ്പത്, ഹാര്‍ഷ് ദുബെ-മൂന്ന് പന്തില്‍ മൂന്ന്, ഹര്‍ഷല്‍ പട്ടേല്‍-രണ്ട് പന്തില്‍ പൂജ്യം, ഡേവിഡ് പെയ്ന്‍-അഞ്ച് പന്തില്‍ ആറു നോട്ടൗട്ട്, ജയ്‌ദേവ് ഉനദ്കത്-മൂന്ന് പന്തില്‍ നാലു നോട്ടൗട്ട്‌ എന്നിങ്ങനെയാണ് മറ്റ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍. ആര്‍സിബിക്കു വേണ്ടി ജേക്കബ് ഡഫിയും, റൊമാരിയോ ഷെപ്പേര്‍ഡും മൂന്ന് വിക്കറ്റ് വീതവും, ഭുവനേശ്വര്‍ കുമാര്‍, അഭിനന്ദന്‍ സിങ്, സുയാഷ് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Follow Us
വീട് ചെറുതാണോ? എങ്കിൽ ലുക്കും കൂടും, പോക്കറ്റും ചോരില്ല
10 രൂപയ്ക്ക് എല്ലാം!  ബെംഗളൂരുവിലെ  സ്ട്രീറ്റ് മാര്‍ക്കറ്റുകള്‍ അറിയാം
തൊണ്ടയിൽ മീൻമുള്ള് കുടുങ്ങിയാൽ എന്തുചെയ്യണം?
പാലിൽ മഞ്ഞൾ ചേർത്ത് കുടിക്കാറുണ്ടോ? ഗുണങ്ങളേറെ
കാളപ്പുറത്തെത്തി പ്രതിഷേധിക്കുന്ന കർഷകൻ, വ്യത്യസ്തം
ശക്തമായ തിര, 33 വയസ്സുകാരൻ മുങ്ങി, ദൃശ്യങ്ങൾ
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ