Aloe Vera: കറ്റാർ വാഴ ഇൻഡോർ പ്ലാന്റാണോ, വീടിനുള്ളിൽ വച്ചാൽ ഗുണം ഇരട്ടിയോ?
Benefits Aloe Vera as Indoor Plant: കറ്റാർവാഴ വെറുമൊരു ഔഷധസസ്യം മാത്രമല്ല, വീടിനുള്ളിൽ വളർത്താൻ പറ്റിയ മികച്ചൊരു ഇൻഡോർ പ്ലാന്റ് കൂടിയാണ്. കറ്റാർവാഴ നിങ്ങളുടെ കിടപ്പുമുറിയിൽ വയ്ക്കുന്നത് ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ ഇവ സഹായിക്കും. സൗന്ദര്യവർദ്ധക വസ്തു കൂടിയായ ഇവയെ ജോലിത്തിരക്കുള്ളവർക്കും വീടിനുള്ളിൽ വളർത്താം.

ഏറെ ഗുണങ്ങളുള്ള ഒരു ചെടിയാണ് കറ്റാർവാഴ. എന്നാൽ ഇതൊരു ഇൻഡോർ ചെടി കൂടിയാണെന്ന് അറിയാമോ? അതെ, കറ്റാർവാഴ വെറുമൊരു ഔഷധസസ്യം മാത്രമല്ല, വീടിനുള്ളിൽ വളർത്താൻ പറ്റിയ മികച്ചൊരു ഇൻഡോർ പ്ലാന്റ് കൂടിയാണ്. (Image Credit Source : Getty Images)

കറ്റാർവാഴ വീടിനുള്ളിൽ വളർത്തുന്നതിലൂടെ നിരവധി ഗുണങ്ങളാണ് ലഭിക്കുന്നത്. ഇവ രാത്രിയിലും ഓക്സിജൻ പുറത്തുവിടുന്നുണ്ട്. അതിനാൽ നിങ്ങളുടെ കിടപ്പുമുറിയിൽ വെക്കാൻ പറ്റിയ മികച്ച ചെടിയാണിത്.

ഇത്തരത്തിൽ കറ്റാർവാഴ നിങ്ങളുടെ കിടപ്പുമുറിയിൽ വയ്ക്കുന്നതിലൂടെ ഉറക്കത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താൻ ഇവ സഹായിക്കും. കൂടാതെ, ലിവിംഗ് റൂമിലും കറ്റാർ വാഴ വയ്ക്കാം. വീടിന് പ്രത്യേകമൊരു സൗന്ദര്യം ഇവ നൽകുന്നു.

അതേസമയം, കറ്റാർ വാഴ രാത്രിയിൽ ഓക്സിജൻ പുറത്തുവിടുക മാത്രമല്ല, വായുവിലെ കാർബൺ മോണോക്സൈഡ്, ബെൻസീൻ തുടങ്ങിയ ദോഷകരമായ വാതകങ്ങളെ ആഗിരണം ചെയ്യുകയും ചെയ്യുന്ന അപൂർവ്വം സസ്യങ്ങളിൽ ഒന്നാണിത്.

ദിവസവും നനയ്ക്കേണ്ട ആവശ്യമില്ലാത്തതിനാൽ ജോലിത്തിരക്കുള്ളവർക്കും വീടിനുള്ളിൽ കറ്റാർ വാഴ വളർത്താം. കൂടാതെ, സൗന്ദര്യവർദ്ധക വസ്തുവായും അടുക്കളയിൽ ജോലി ചെയ്യുമ്പോഴുണ്ടാകുന്ന ചെറിയ പൊള്ളലുകൾക്ക് ആശ്വാസമായും ഇതിന്റെ ജെൽ ഉപയോഗിക്കാം. (Image Credit: Getty Images)