പപ്പായ കഴിക്കുന്നത് നല്ലത്...; ഈ രോ​ഗമുള്ളവർ കഴിച്ചാൽ സംഭവിക്കുന്നത് | Is Papaya Safe for You, Hidden Health Conditions Where You Must Avoid This Fruit Malayalam news - Malayalam Tv9

Papaya Side Effects: പപ്പായ കഴിക്കുന്നത് നല്ലത്…; ഈ രോ​ഗമുള്ളവർ കഴിച്ചാൽ സംഭവിക്കുന്നത്

Edited By: 

Jenish Thomas | Updated On: 21 Apr 2026 | 07:46 PM

Papaya Dangerous Side Effects: ധാരാളം നാരുകൾ, കുറഞ്ഞ കലോറി, വൈറ്റമിൻ എ, സി, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് പപ്പായ. അതിനാൽ ദഹനത്തിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ആരോഗ്യകരമായ ചർമ്മത്തിനും എല്ലാം ഇവ ​ഗുണം ചെയ്യും. അതുകൊണ്ട് തന്നെ ദിവസവും പപ്പായ കഴിക്കുന്നതും നല്ലതാണ്. പക്ഷേ ഈ അസുഖം ഉള്ളവർ ഒഴികെ.

1 / 5
പോഷകസമൃദ്ധമായ ഒരു പഴമാണ് പപ്പായ. അത്യാവശ്യ വൈറ്റമിനുകളും മറ്റ് നിരവധി ആരോഗ്യ ഗുണങ്ങളും നിറഞ്ഞതാണ് ഈ പഴം. പല അസുഖങ്ങളെയും തടഞ്ഞു നിർത്താനും പപ്പായയിലെ സംയുക്തങ്ങൾക്ക് സാധിക്കും. എത്ര നല്ലതാണെങ്കിലും ചില അസുഖമുള്ളവർക്ക് പപ്പായ ആരോ​ഗ്യത്തിന് അത്ര നല്ലതല്ല. അതായത് എല്ലാവർക്കും പപ്പായ ഒരുപോലെ ​ഗുണം ചെയ്യില്ലെന്നതാണ് സത്യം. (Image Credit Source: Getty Images)

2 / 5
ധാരാളം നാരുകൾ, കുറഞ്ഞ കലോറി, വൈറ്റമിൻ എ, സി, ആന്റിഓക്‌സിഡന്റുകൾ എന്നിവയാൽ സമ്പുഷ്ടമാണ് പപ്പായ. അതിനാൽ ദഹനത്തിനും പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ആരോഗ്യകരമായ ചർമ്മത്തിനും എല്ലാം ഇവ ​ഗുണം ചെയ്യും. അതുകൊണ്ട് തന്നെ ദിവസവും പപ്പായ കഴിക്കുന്നതും നല്ലതാണ്. പക്ഷേ ഈ അസുഖം ഉള്ളവർ ഒഴികെ.

3 / 5
മഞ്ഞപ്പിത്തം അല്ലെങ്കിൽ ആസ്ത്മ പോലുള്ള രോ​ഗം ബാധിച്ച വ്യക്തികൾ പപ്പായ കഴിക്കുന്നതിൽ ജാ​ഗ്രത പാലിക്കണം. പപ്പായയിൽ പപ്പെയ്ൻ പോലുള്ള എൻസൈമുകളും ബീറ്റാ കരോട്ടിൻ പോലുള്ള സംയുക്തങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് ചില സാഹചര്യങ്ങളിൽ നിങ്ങളുടെ രോ​ഗാ അവസ്ഥകളെ കൂടുതൽ വഷളാക്കിയേക്കാം.

4 / 5
വൃക്കരോഗമുള്ളവരും വൃക്കയിൽ കല്ല് വരാൻ സാധ്യതയുള്ളവരും മിതമായി മാത്രമെ പപ്പായ കഴിക്കാവൂ. കാരണം പപ്പായയിൽ വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിൽ അമിതമായാൽ അത് ഓക്സലേറ്റ് ആയി മാറാൻ സാധ്യതയുണ്ട്. ഈ അമിതമായ ഓക്സലേറ്റുകൾ വൃക്കയിലെ കല്ലുകൾ രൂപപ്പെടുന്നതിനും നിലവിലുള്ള കല്ലുകളുടെ വലിപ്പം കൂട്ടുന്നതിനും കാരണമായേക്കാം.

5 / 5
രക്തസമ്മർദ്ദമോ ഹൃദയ സംബന്ധമായ പ്രശ്നങ്ങളോ ഉള്ളവരും പപ്പായയുടെ ഉപയോ​ഗത്തിൽ നിയന്ത്രണം വരുത്തുന്നത് നല്ലതാണ്. ഈ രോ​ഗങ്ങൾക്ക് നിങ്ങൾ കഴിക്കുന്ന ചില മരുന്നുകളുമായി ഇടപഴകുമ്പോൾ പാർശ്വഫലങ്ങൾ ഉണ്ടായേക്കാം. ശരീരത്തിൽ അലർജി, ചൊറിച്ചിൽ അല്ലെങ്കിൽ തിണർപ്പ് തുടങ്ങിയവയ്ക്ക് കാരണമായേക്കാം. ഡോക്ടറുടെ നിർദ്ദേശപ്രകാരം, ഇത്തരക്കാർ പപ്പായ കഴിക്കുക.

Follow Us
മഴക്കാലമല്ലേ! അച്ചാറിൽ പൂപ്പൽ വരാതിരിക്കാൻ ചെയ്യേണ്ടത്
ചൂട് നിസ്സാരമല്ല! പ്രായമായവർക്ക് വേണം പ്രത്യേക കരുതൽ
വേനൽക്കാലത്തെ ദഹനപ്രശ്നങ്ങൾക്ക് എങ്ങനെ പരിഹാരം കാണാം?
മാം​ഗോ ​ഡ്രിങ്കിലെ രാജാക്കന്മാർ ഇവരെല്ലാം
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്