AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Pink Salt Benefits: പിങ്ക് ഉപ്പ് ശരിക്കും നല്ലതാണോ? പരസ്യങ്ങൾ പറയാത്ത സത്യാവസ്ഥ ഇതാണ്

Pink Salt Benefits And Side Effects: ശരീരത്തിന് ആവശ്യമായ അളവിൽ ഈ ധാതുക്കൾ ലഭിക്കണമെങ്കിൽ നിങ്ങൾ കിലോക്കണക്കിന് ഉപ്പ് ദിവസവും കഴിക്കേണ്ടി വരും എന്നതും ഓർക്കണം. എന്ന് കരുതി അമിതമായി ഉപ്പ് കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.

Neethu Vijayan
Neethu Vijayan | Published: 26 Feb 2026 | 09:22 PM
ശരീരം മെലിയാനും ഫിറ്റായിട്ടിരിക്കാനും വ്യായാമത്തോടൊപ്പം ഭക്ഷണകാര്യത്തിലും ശ്രദ്ധിക്കുന്നവർ ധാരാളമാണ്. അത്തരക്കാർ ഭക്ഷണത്തിൽ വരുത്തിയ മാറ്റങ്ങൾ പോലും ചിലപ്പോൾ അതിശയകരമായി തോന്നിയേക്കാം. അങ്ങനെ അടുത്തിടെ പ്രചാരത്തിലേറിയ ഒന്നാണ് പിങ്ക് സാൾട്ട് അഥവാ പിങ്ക് നിറത്തിലുള്ള ഉപ്പ്. ആരോ​ഗ്യത്തിന് നല്ലതാണെന്ന് പരസ്യപ്രചാരണത്തിന് പിന്നാലെയാണ് ഇത് ആളുകൾക്കിടയിൽ ശ്രദ്ധനേടിയത്. (Image Credits: Getty Images)

1 / 6
ശരിക്കും ഈ പിങ്ക് ഉപ്പ് നിങ്ങളുടെ ആരോ​ഗ്യത്തിന് നല്ലതാണോ. ശരീരഭാരം കുറയ്ക്കാനും ആസുഖങ്ങളെ ഒഴിവാക്കി പ്രതിരോധശേഷി നൽകാനു ഇതിന് ആകുമോ? ഇത്തരം ചോദ്യങ്ങളും ഉയരുന്നുണ്ട്. എന്നാൽ കേട്ടോളൂ ഇത് വെറുമൊരു തെറ്റിദ്ധാരണമാത്രമാണെന്നാണ് ബെംഗളൂരു ആസ്ഥാനമായുള്ള ഫിറ്റ്നസ് പരിശീലകനായ റാൽസ്റ്റൺ ഡിസൂസയുടെ അഭിപ്രായം.

2 / 6
നമ്മൾ ഉപയോഗിക്കുന്ന സാധാരണ ഉപ്പും പിങ്ക് ഉപ്പും തമ്മിൽ രാസപരമായി വലിയ വ്യത്യാസമില്ല. രണ്ടിലും 98 ശതമാനത്തോളം സോഡിയം ക്ലോറൈഡ് തന്നെയാണ് അടങ്ങിയിരിക്കുന്നത്. ഇരുമ്പ്, മഗ്നീഷ്യം തുടങ്ങിയ ധാതുക്കൾ അടങ്ങിയിട്ടുള്ളതിനാലാണ് പിങ്ക് ഉപ്പിന് ആ നിറം ലഭിക്കുന്നത്. എന്നാൽ ഇവ വളരെ ചെറിയ അളവിൽ മാത്രമാണുള്ളത് എന്ന് പലരും അറിയാതെ പോകുന്നു.

3 / 6
പിങ്ക് ഉപ്പിലെ മിനറലുകൾ ശരീരത്തിന് ഗുണകരമാണെന്നത് ശരിയാണ്. എന്നാൽ ശരീരത്തിന് ആവശ്യമായ അളവിൽ ഈ ധാതുക്കൾ ലഭിക്കണമെങ്കിൽ നിങ്ങൾ കിലോക്കണക്കിന് ഉപ്പ് ദിവസവും കഴിക്കേണ്ടി വരും എന്നതും ഓർക്കണം. എന്ന് കരുതി അമിതമായി ഉപ്പ് കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.

4 / 6
പിങ്ക് ഉപ്പ് കഴിച്ചാൽ തടി കുറയും എന്നത് വെറുമൊരു മാർക്കറ്റിംഗ് തന്ത്രം മാത്രമാണെന്നാണ് റാൽസ്റ്റൺ ഡിസൂസ അഭിപ്രായപ്പെടുന്നത്. ഉപ്പ് ഏതായാലും അത് അമിതമായാൽ ശരീരത്തിൽ ദോഷകരമാണ്. ഭാരം കുറയ്ക്കാൻ കലോറി നിയന്ത്രണവും വ്യായാമവുമാണ് പ്രധാനം, അല്ലാതെ ഉപ്പിലെ മാറ്റമല്ലെന്നും അദ്ദേഹം പറയുന്നു.

5 / 6
സാധാരണ ഉപ്പിൽ അയഡിൻ്റെ അളവ് കൂടുതലാണ്. ഇത് തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിന് അത്യാവശ്യമായ ഒന്നാണ്. എന്നാൽ പിങ്ക് ഉപ്പിൽ അയഡിൻ്റെ അളവ് കുറവാണ്. പൂർണ്ണമായും പിങ്ക് ഉപ്പിലേക്ക് മാറുന്നത് ചിലപ്പോൾ അയഡിൻ കുറവിനും മറ്റ് അനുബന്ധ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം.

6 / 6
Follow Us