AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Potatoes For Diabetes: ഉരുളക്കിഴങ്ങ് കഴിച്ചാൽ ഷുഗർ കൂടുമോ? പ്രമേഹരോഗികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

​Is Potatoes Good For Diabetic Patients: ഉരുളക്കിഴങ്ങ് വേവിച്ച ശേഷം കുറഞ്ഞത് 24 മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക. ഇങ്ങനെ ചെയ്യുമ്പോൾ അതിലെ അന്നജം റെസിസ്റ്റന്റ് സ്റ്റാർച്ച് ആയി മാറും. ഇത് സാധാരണ അന്നജത്തെപ്പോലെ പെട്ടെന്ന് ദഹിക്കില്ല, പകരം നാരുകളായി ശരീരത്തിൽ പ്രവർത്തിക്കും.

Neethu Vijayan
Neethu Vijayan | Published: 28 Feb 2026 | 07:41 AM
പ്രായഭേദമന്യേ എല്ലാവർക്കും ഒരുപോലെ ഇഷ്ടമുള്ള ഒന്നാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങിൻ്റെ പല വിഭവങ്ങൾ എല്ലാവർക്കും വളരെയധികം  ഇഷ്ടമാണ്. എന്നാൽ പ്രമേഹരോഗികൾക്കിടയിൽ എന്നും വലിയൊരു സംശയമാണ് ഉരുളക്കിഴങ്ങ് കഴിക്കാമോ എന്നത്. അന്നജം കൂടുതൽ അടങ്ങിയതിനാൽ ഇത് മിക്കവരും ഭക്ഷണത്തിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കാറുണ്ട്. (Image Credits: Pexels)

1 / 5
സാധാരണയായി ഉരുളക്കിഴങ്ങിൽ ഉയർന്ന ഗ്ലൈസമിക് ഇൻഡക്സ് ആണുള്ളത്. അതായത്, ഇത് കഴിച്ചാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരും. എന്നാൽ പാചകം ചെയ്യുന്ന രീതിയിലൂടെ ഈ അപകടസാധ്യത നമുക്ക് കുറയ്ക്കാൻ സാധിക്കും. പ്രമേഹരോഗികൾ ഉരുളക്കിഴങ്ങ് കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ എന്തെല്ലാമെന്ന് നോക്കാം.

2 / 5
ഉരുളക്കിഴങ്ങ് വേവിച്ച ശേഷം കുറഞ്ഞത് 24 മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക. ഇങ്ങനെ ചെയ്യുമ്പോൾ അതിലെ അന്നജം റെസിസ്റ്റന്റ് സ്റ്റാർച്ച് ആയി മാറും. ഇത് സാധാരണ അന്നജത്തെപ്പോലെ പെട്ടെന്ന് ദഹിക്കില്ല, പകരം നാരുകളായി ശരീരത്തിൽ പ്രവർത്തിക്കും. ഇത് രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയരുന്നത് തടയുകയും ചെയ്യും.

3 / 5
ഫ്രഞ്ച് ഫ്രൈസ്, ചിപ്സ് എന്നിവ പ്രമേഹരോഗികൾക്ക് അതീവ അപകടകാരിയാണ്. ഇവ കഴിക്കുന്നത് ടൈപ്പ്-2 പ്രമേഹ സാധ്യത വളരെയധികം വർദ്ധിപ്പിക്കുന്നു. എണ്ണ ഒട്ടും തന്നെ ചേർക്കാതെ തൊലിയോടെ പുഴുങ്ങുകയോ ബേക്ക് ചെയ്യുകയോ ചെയ്യുന്നത് താരതമ്യേന മറ്റ് വിഭവങ്ങളിൽ നിന്ന് സുരക്ഷിതമാണ്.

4 / 5
പ്രമേഹ രോ​ഗികൾ ഉരുളക്കിഴങ്ങ് മാത്രമായി ഒരിക്കലും കഴിക്കരുത്. അതിനോടൊപ്പം പ്രോട്ടീനായ മീൻ, ചിക്കൻ, മുട്ട അല്ലെങ്കിൽ നാരുകൾ അടങ്ങിയ പച്ചക്കറികൾ എന്നിവ കഴിക്കുക. ഇത് ദഹന പ്രക്രിയ സാവധാനത്തിലാക്കുകയും പഞ്ചസാര വർദ്ധിക്കുന്നത് തടയുകയും ചെയ്യും. ഉരുളക്കിഴങ്ങിൻ്റെ തൊലിയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുള്ളത് പലർക്കും അറിയില്ല. ഇത് ദഹനം സാവധാനത്തിലാക്കാനും സഹായിക്കും.

5 / 5
Follow Us